Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസ്വരൂപവും അഖണ്ഡ ബോധവും

വിവേകചൂഡാമണി 255

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Aug 30, 2021, 06:02 pm IST
in Samskriti

ശ്ലോകം  353

ഇത്ഥം വിപശ്ചിത് സദസത് വിഭജ്യ

നിശ്ചിത്യ തത്ത്വം നിജ ബോധ ദൃഷ്ട്യാ

ജ്ഞാത്വാ സ്വമാത്മാനമഖണ്ഡ ബോധം

തേഭ്യോ വിമുക്തഃ സ്വയമേവ ശാമ്യതി

ഇങ്ങനെ വിവേകി സത്തിനേയും അസത്തിനേയും വേര്‍തിരിച്ചറിഞ്ഞ് സ്വയം അനുഭവ ദൃഷ്ടി കൊണ്ട് തത്ത്വനിര്‍ണ്ണയം ചെയ്ത് തന്റെ ആത്മാവ് ബോധസ്വരൂപമെന്ന് സാക്ഷാത്കരിച്ച് വിമുക്തനായി ശാന്തിയനുഭവിക്കുന്നു.

പരമാര്‍ത്ഥത്തെ ദര്‍ശിക്കുന്ന മുമുക്ഷുവിന് ബ്രഹ്മം മാത്രം സത്യമെന്നും മറ്റെല്ലാം മിഥ്യയെന്നും ബോധ്യപ്പെടും. വിചാരത്തിലൂടെ രൂപപ്പെടുന്ന തന്റെ അനുഭവത്തിന്റെ കാഴ്ചപ്പാടില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് നേടുന്നു. എന്താണ് യഥാര്‍ത്ഥ വസ്തു എന്ന് ബോധ്യപ്പെടും. ആത്മാവ് അഖണ്ഡമായ ബോധസ്വരൂപമാണെന്നറിയും. അവിദ്യ തുടങ്ങിദേഹം വരെയുള്ളവയെ അനാത്മ വസ്തുക്കളാണെന്ന് ബോധ്യമാകും. ആത്മസ്വരൂപമായ താന്‍ അവയില്‍ നിന്നും ശബ്ദം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും മുക്തനായി പ്രകാശ സ്വരൂപനായി സ്വയം വിളങ്ങും.

കഴിഞ്ഞ 350,51 ശ്ലോകങ്ങളില്‍ അനാത്മ വസ്തുക്കളെ വിവരിച്ചു. അതിന് ശേഷം 352 ല്‍ സത്യ വസ്തു എന്തെന്ന് നിര്‍വചിച്ചു.

വിവേകിയായ സാധകര്‍ അപ്പറഞ്ഞ രീതിയില്‍ ആത്മ അനാത്മ വിചാരം ചെയ്യണം. യുക്തിയോടെയുള്ള വിചാരത്തിന്റെയും ശരിയായ നിരീക്ഷണത്തിന്റെ ഫലമായി സത്യത്തിന്റെ പ്രകൃതത്തെ അറിയാന്‍ കഴിയും. ഇങ്ങനെ സമ്യക് ദര്‍ശനത്തെ നേടിയ സാധകനാണ് ആത്മാവിനെ സാക്ഷാത്കരിക്കുക.

ആത്മാവിന്റെ യഥാര്‍ത്ഥ സ്വരൂപമായ അഖണ്ഡ ബോധത്തെ സാക്ഷാത്കരിക്കുമ്പോള്‍ അജ്ഞാനവും അന്യഥാ ജ്ഞാനും നശിക്കുന്നു. ഇതുമൂലം ആവരണവും വിക്ഷേപവും ഇല്ലാതാകും. ആവരണവും വിക്ഷേപവും നീങ്ങിയാല്‍ സാധകന്‍ പരമമായ ശാന്തിയെ നേടും.

തന്റെ ആദ്ധ്യാത്മികസ്വരൂപം സാക്ഷാത്കരിക്കുമ്പോള്‍ എല്ലാ തടസ്സങ്ങളും പൂര്‍ണ്ണമായി ഇല്ലാതാകും. എല്ലാ വാസനകളും കൂടി ഇല്ലാതായി പോകും. വിമുക്തന്‍ എന്ന പദം കൊണ്ട് വിശേഷേണയുള്ള മുക്തിയെ കുറിക്കുന്നു.

വിപശ്ചിത് എന്ന വാക്കു കൊണ്ട് വിവേകിയായ സാധകന്‍ എന്നറിയണം.

തന്റെ ബോധ ദൃഷ്ടി കൊണ്ട് തത്ത്വത്തെ അറിഞ്ഞ് അവനവന്റെ ആത്മസ്വരൂപം അഖണ്ഡ ബോധം തന്നെയെന്നറിയാന്‍ വിവേകിക്കേ സാധിക്കൂ.

സാധകന്‍ ആത്മ അനാത്മ വിവേചനം ചെയ്ത് അറിഞ്ഞ് അനാത്മ വസ്തുക്കളില്‍ നിന്ന് വിരക്തി നേടും. പിന്നെ ആത്മസ്വരൂപവുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിക്കലുമാണ്. അപ്പോള്‍ പൂര്‍ണ്ണ വിമുക്തിയും സ്വയം ആത്മസ്വരൂപമായി വിളങ്ങുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.