Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കണ്ണനു പിറന്നാള്‍, എല്ലാവര്‍ക്കും ഉത്സവം

'ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം... ' എന്ന് പാടിയ ഗാനരചയിതാവും കവിയും പത്രപ്രവര്‍ത്തകനും, ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ കഴക അവകാശികളായ ചൊവ്വല്ലൂര്‍ വാരിയത്തെ അംഗവുമായ ലേഖകന്‍, അഷ്ടമിരോഹിണി നാളിലെ ഗുരുവായൂര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 04:43 pm IST
inSamskriti

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തെ വിസ്മയം എന്ന് വിശേഷിപ്പിച്ചാല്‍  പോരാ, അത്യന്ത വിസ്മയമെന്ന് തന്നെ പറയണം. തന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു ഊതി പൊന്നുണ്ണിക്കണ്ണന്‍,  നിറപുഞ്ചിരിയോടെ ഒരുങ്ങിയിരിക്കുന്ന ദിവസമാണത്.

പഴയകാലത്ത് അഷ്ടമിരോഹിണിക്ക് രാത്രിനേരത്ത് മാത്രമെ ആഘോഷപൂര്‍വ്വമായ എഴുന്നെള്ളിപ്പും, വാദ്യവിശേഷങ്ങളും ഉണ്ടായിരുന്നുള്ളു. പിന്നീടത് വളര്‍ന്ന്, വളര്‍ന്ന് ഇന്നത്തെപോലെ (മഹാമാരിക്ക് മുമ്പ്) മൂന്ന് നേരം എഴുന്നെള്ളിപ്പും, ഇത്രയേറെ വഴിപാടുകളുമായി. ഗുരുവായൂരപ്പന് നെയ്യപ്പവും, പാല്‍

പായസവും ഏറ്റവും അധികം വഴിപാടായി ഭക്തര്‍ നല്‍കുന്നത് അഷ്ടമിരോഹിണി നാളിലാണ്. എന്റെ കുട്ടിക്കാലത്ത്, ഒരു അഷ്ടമിരോഹിണി നാളില്‍, 175 രൂപയുടെ അപ്പം ഭക്തര്‍ ശീട്ടാക്കിയപ്പോള്‍, അതൊരു ചരിത്ര സംഭവമായിരുന്നു. അന്ന് ഒരു രൂപ ശീട്ടിന് മുപ്പതോ, മുപ്പത്തി രണ്ടോ അപ്പമാണ് ലഭിച്ചിരുന്നത്. ഇന്ന് 16 രൂപയ്‌ക്ക് ഒരപ്പമാണ് കിട്ടുക. പക്ഷേ, കാലചക്രം തിരിഞ്ഞതോടെ 50,000 അപ്പവും, നാലര ലക്ഷം രൂപയുടെ പാല്‍പായസവും ഭക്തര്‍ ശീട്ടാക്കി തുടങ്ങി. ഇത്രയേറെ അപ്പം വാര്‍ക്കാന്‍ (തയ്യാറാക്കാന്‍) ആവശ്യമായ മനുഷ്യാധ്വാനം അപാരമാണെന്ന് പറയേണ്ടതില്ലല്ലോ. 2000 ലിറ്റര്‍ അരിപ്പൊടി വേണം. പൊടിച്ചുണ്ടാക്കാന്‍ അരോഗദൃഡഗാത്രരായ അമ്പതോ, അറുപതോ കഴകക്കാര്‍ വേണം. കീഴ്ശാന്തി നമ്പൂതിരിമാര്‍ രാവിലെ 8 മണിമുതല്‍ അപ്പം തയ്യാറാക്കല്‍ ആരംഭിക്കും. പത്തോ, ഇരുപതോ പേരല്ല. നൂറിലേറെപേര്‍ ഇതിന് വേണ്ടിവരും. അപ്പം വാര്‍ക്കല്‍  

നിര്‍ത്തുമ്പോള്‍ സമയം വൈകീട്ട് ഏഴു മണിയാകും. അപ്പക്കൂട്ടിന് ഏറ്റവും കുറഞ്ഞത് 700 കിലോ  പാകമായ നേന്ത്രപ്പഴം വേണം. 65 കിലോ ശര്‍ക്കര, 400 കിലോ നറുനെയ്യ്, 2000 രൂപയുടെ ചുക്ക്, ജീരകെപ്പാടി. ഇത്രയും കൂട്ടുകള്‍ സമയാസമയം കഴകക്കാര്‍ എത്തിച്ചുനല്‍കണം.

ഗുരുവായൂരപ്പന് അപ്പം നിവേദിക്കുന്നതാണ് മറ്റൊരു അത്ഭുതം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലില്‍ ഭഗവാന്റെ മുന്നില്‍വെച്ച് നിവേദിക്കുന്നത് ഈ അപ്പം മാത്രമാണ്. ശ്രീകോവിലില്‍ സ്ഥലം തികയാത്ത സന്ദര്‍ഭങ്ങളില്‍ മുഖമണ്ഡപത്തിന് ചുറ്റും മൂടിക്കെട്ടി അപ്പപ്പാത്രം നിരത്തിവെച്ച് നിവേദിക്കും. ഈ സമ്പ്രദായം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. ഇന്നും അതിന് ഒരുമാറ്റവുമില്ല. പാല്‍പായസത്തിന്റെ കണക്ക് ഇതിനേക്കാള്‍ വിശേഷമാണ്. 8 ലക്ഷത്തില്‍പരം രൂപയുടെ പായസം അഷ്ടമിരോഹിണി നാളില്‍ ശീട്ടാക്കാറുണ്ട്.

അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പല ചടങ്ങുകള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്നൊന്നും ഇന്നത്തെപോലെ ജന്മാഷ്ടമി നാളില്‍ പ്രസാദ ഊട്ട് ഉണ്ടായിരുന്നില്ല. അതിന്റെ സ്ഥാനത്ത് പതിവുണ്ടായിരുന്നത്, നമസ്‌കാര സദ്യയും, അത്താഴ സദ്യയുമായിരുന്നു. നമസ്‌കാര സദ്യ പണ്ടുകാലം മുതല്‍ക്കേ, പടിയത്ത് കല്യാണിക്കുട്ടിയമ്മയെന്ന ഒരു ഭക്തയുടെ വഴിപാടാണ്. അതിപ്പോഴും തുടരുന്നു. ക്രമേണ അഷ്ടമിരോഹിണി ആഘോഷം ഗുരുവായൂര്‍ മഹാക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ആഘോഷങ്ങളുടെ, വിശേഷാല്‍ ചടങ്ങുകളുടെ ഭക്തിനിര്‍ഭരമായ മഹോത്സവം തന്നെയായി മാറി. അന്നേ ദിവസം തിരുനാമാചാര്യന്‍ ആഞ്ഞം തിരുമേനിയുടെ സപ്താഹ വായന അവതാരം വരുന്ന വിധത്തിലാണ് അവതരണം. കുചേലദിനത്തില്‍ പഞ്ചവാദ്യത്തോടുകൂടിയ ചുറ്റുവിളക്ക് ചെര്‍പ്പുളശ്ശേരി അമ്മാളുക്കുട്ടി കോവിലമ്മയുടെ തറവാട്ട് വകയായിരുന്നു. ഇന്നും അങ്ങിനെ തന്നെ. പഞ്ചവാദ്യത്തോടെയുള്ള എഴുന്നെള്ളിപ്പ് അന്നു കുറവായിരുന്നു. അപൂര്‍വ്വം വിശേഷ ദിവസങ്ങളിലേ പഞ്ചവാദ്യം പതിവുണ്ടായിരുന്നുള്ളു. പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തിനായിരുന്നു മുഖ്യസ്ഥാനം. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ മുതലുള്ള ഒന്നാംനിര കൊമ്പന്മാര്‍ അന്ന് അണിനിരക്കും. മേളത്തിന് പെരുവനം നാരായണ മാരാര്‍, പെരുവനം അപ്പുമാരാര്‍, തൃപ്പേക്കുളം അച്ച്യുതമാരാര്‍ തുടങ്ങി പ്രഗല്‍ഭരുടെ നിര.  പിന്നീട് പഞ്ചവാദ്യങ്ങളുടെ എണ്ണംകൂടി. തിരുനാമാചാര്യന്‍ പറയാറുള്ളതു

പോലെ ഗുരുവായൂരിലെ അഷ്ടമിരോഹിണി എല്ലാവരുടേയും ഉത്സവമാണ്, എല്ലാവര്‍ക്കും ഉത്സവമാണ്, അന്നും, ഇന്നും. ഗുരുപവനപുരേ, ഹന്തഭാഗ്യം ജനാനാം.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.