Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോടിയേരിയെ പിണിയാളാക്കി പുത്തന്‍ നീക്കങ്ങള്‍; പാര്‍ട്ടിപിടിക്കാനും പിടിമുറുക്കാനും പിണറായി

ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞാണ് കോടിയേരിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ചികിത്സാര്‍ഥം കോടിയേരി അവധിക്ക് അപേക്ഷിച്ചുവെന്ന കാരണവും പറഞ്ഞു. പകരക്കാരനായാണ് വിജയരാഘവനെ നിയോഗിച്ചത്. എത്രകാലത്തേക്കെന്ന് നിയമിക്കുമ്പോള്‍ പറഞ്ഞിട്ടുമില്ല. 2020 നവംബര്‍ 13 നായിരുന്നു കോടിയേരിയെ മാറ്റിയത്. എന്നാല്‍, ഈ മാറ്റിനിര്‍ത്തലിന് കാരണം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്നുകടത്തുകേസില്‍ പ്രതിയായി ജയിലിലായതാണ്. പക്ഷേ പാര്‍ട്ടി അക്കാര്യം സമ്മതിച്ചിട്ടില്ല.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Aug 29, 2021, 05:16 pm IST
inKerala

കോഴിക്കോട്: പാര്‍ട്ടിപിടിക്കാനും പിടിമുറുക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണനെ പിണിയാളാക്കുന്നു. ഇതിന്റെ ഭാഗമായി, മുന്‍ പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി കോണ്‍ഗ്രസ് പോലുള്ള ഏറെ ഉത്തരവാദിത്വമുള്ള ജോലി ഏല്‍പ്പിച്ചുകൊടുത്തിരിക്കെ, താല്‍കാലിക സെക്രട്ടറിയായി എ. വിജയരാഘവന്‍ തുടരുന്നതിലെ യുക്തി പാര്‍ട്ടിയിലെ പിണറായി വിരുദ്ധപക്ഷം ചോദ്യം ചെയ്യാന്‍ തുടങ്ങി.

ആരോഗ്യപ്രശ്നം എന്ന കാരണം പറഞ്ഞാണ് കോടിയേരിയെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ചികിത്സാര്‍ഥം കോടിയേരി അവധിക്ക് അപേക്ഷിച്ചുവെന്ന കാരണവും പറഞ്ഞു. പകരക്കാരനായാണ് വിജയരാഘവനെ നിയോഗിച്ചത്. എത്രകാലത്തേക്കെന്ന് നിയമിക്കുമ്പോള്‍ പറഞ്ഞിട്ടുമില്ല. 2020 നവംബര്‍ 13 നായിരുന്നു കോടിയേരിയെ മാറ്റിയത്. എന്നാല്‍, ഈ മാറ്റിനിര്‍ത്തലിന് കാരണം കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്നുകടത്തുകേസില്‍ പ്രതിയായി ജയിലിലായതാണ്. പക്ഷേ പാര്‍ട്ടി അക്കാര്യം സമ്മതിച്ചിട്ടില്ല.

പത്തു മാസത്തിനിടെ, കോടിയേരി ആരോഗ്യവാനാണെന്ന് തെളിയിച്ചു. പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നു, പാര്‍ട്ടി കോണ്‍ഗ്രസ് പോലെ അഖിലേന്ത്യാതലത്തില്‍ പ്രധാനമായ പരിപാടി സംഘടിപ്പിക്കാനുള്ള ചുമതല പാര്‍ട്ടി ഏല്‍പ്പിക്കുന്നു. പിണറായി സര്‍ക്കാരിനെ വിലയിരുത്താനും നിരീക്ഷിക്കാനുമുള്ള നാലംഗ സമിതിയിലെ പ്രധാനിയും കോടിയേരിയാണ്. ഇതിനു പുറമേ, സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി പിടിക്കാനും അതിന് ജില്ലാ കമ്മിറ്റികള്‍ വശത്താക്കാനും പാര്‍ട്ടിയിലെ എതിരാളികളെ ഒതുക്കാനും കോടിയേരിയെ പിണറായി വലംകൈ ആക്കിയിരിക്കുകയുമാണ്.

പാര്‍ട്ടി സെക്രട്ടറിസ്ഥാനം തിരികെ നേടിക്കൊടുക്കാമെന്ന പ്രലോഭനത്തില്‍ പിണറായിയുടെ പിണിയാളായി പ്രവര്‍ത്തിക്കുകയാണ് കോടിയേരിയെന്നാണ് പാര്‍ട്ടിയില്‍ ചിലരുടെ ആക്ഷേപം. കാര്യം കാണാന്‍ ആരെയും വിനിയോഗിക്കുന്ന പിണറായിയെ ഇനിയും കോടിയേരിക്ക് മനസിലായിട്ടില്ലേ എന്നും ചിലര്‍ അതിശയപ്പെടുന്നു.

ഒന്നുകില്‍, ആരോഗ്യം വീണ്ടെടുത്തുവെന്ന് തെളിയിച്ച കോടിയേരിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണം; അല്ലെങ്കില്‍ മകന്റെ ലഹരിമരുന്നിടപാടിനെ തുടര്‍ന്നാണ് സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയതെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടിവരും. അങ്ങനെ സെക്രട്ടറിസ്ഥാനം തിരികെ നല്കിയാല്‍ വിജയരാഘവനെ കണ്‍വീനര്‍ മാത്രമാക്കണം. ഇരട്ടപ്പദവി നിലനിര്‍ത്തുന്നതിനുപിന്നില്‍ അതും കാരണമാണ്. അതിനിടെ, കോടിയേരിയെക്കൊണ്ട്, എതിരാളികളാകാന്‍ ഇടയുള്ള പി. ജയരാജന്‍. ജി. സുധാകരന്‍, തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരെ നിര്‍വീര്യരാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ പിണറായി നടത്തുന്നത്. പാര്‍ട്ടി സെക്രട്ടറി ആരായാലും പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ പിണറായി വീണ്ടും സര്‍ക്കാരിലെ പാര്‍ട്ടി നിയന്ത്രണങ്ങള്‍ തകര്‍ക്കും. കൂടുതല്‍ ഏകാധിപതിയാകുകയും പലര്‍ക്കും അപ്രതീക്ഷിതമായ സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Tags: cpimkodiyeri balakrishnancpmPinarayi Vijayanകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

Kerala

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.