Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഖിലാഫത്തുകാരെ വെള്ള പൂശരുത്

ഇനി ഇംഗ്ലീഷ് അറിയാത്ത തമ്പുരാന്‍ കടലാസിലൊപ്പിട്ട കഥ: നമ്മളല്ല, പോലീസുകാരാണ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതുന്നതെങ്കില്‍ അതിലൊപ്പിടുന്നതിന് മുമ്പ് വായിച്ചു കേള്‍പ്പിക്കുക എന്നതാണ് സാമാന്യരീതി. അങ്ങോട്ടുമിങ്ങോട്ടും ഇത്രയും വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയത്ത് അതൊന്ന് വായിച്ചു കേള്‍ക്കാന്‍ പോലും തമ്പുരാന്‍ മെനക്കെട്ടില്ല എന്നാണോ അങ്ങ് പറഞ്ഞു വെയ്‌ക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 05:00 am IST
in Article

ശ്രീ. രാജേന്ദ്ര വര്‍മ്മ അറിയുന്നതിന്,  

നമ്മള്‍ തമ്മില്‍ പരിചയമൊട്ടും തന്നെയില്ല.  പക്ഷേ താങ്കളുടെ തൊട്ട് മുമ്പുള്ള തലമുറയിലുള്ളവരോട് ഒരു കമലയെ കുറിച്ച് ചോദിച്ചാലറിയും (ഗദാധരന്‍ അങ്കിളിനോടോ, ഇന്ദുചൂഡന്‍ അങ്കിളിനോടോ മറ്റോ ചോദിച്ചാല്‍ മതി) ഞാനാ കമലയുടെ പേരക്കുട്ടിയാണ്. എന്നുവെച്ചാല്‍, മകന്റെ മകന്‍. ഇനി കാര്യത്തിലേക്ക് വരാം:  

ഇന്ന് താങ്കള്‍ പങ്കെടുത്ത ചര്‍ച്ച ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടപ്പോള്‍ വിഷമമല്ല, സഹതാപവും നിരാശയുമാണ് തോന്നിയത്. ആരെ ഭയന്നാണ് താങ്കള്‍ ലഹളക്കാരെ വെള്ള പൂശാന്‍ നോക്കിയത്? വടക്കേവീട്ടില്‍ മമ്മദിനെ അറസ്റ്റ് ചെയ്തു എന്ന് താങ്കള്‍ പറയുന്നത് കേട്ടു. ആരാണ് വടക്കേവീട്ടില്‍ മമ്മദിനെ അറസ്റ്റ് ചെയ്തത്? എന്റെയറിവില്‍ രണ്ടായിരത്തോളം മാപ്പിളമാര്‍ ചേര്‍ന്ന് തക്ബീര്‍ വിളിച്ച് മമ്മദിന്റെ അറസ്റ്റ് തടയുകയാണുണ്ടായത്. അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ ഇന്‍സ്‌പെക്ടര്‍ നാരായണമേനോന്‍ മടങ്ങിപ്പോവുകയാണുണ്ടായത്. പിന്നെ ആരെ അറസ്റ്റ് ചെയ്ത കഥയാണ് താങ്കള്‍ പറഞ്ഞത്?  

ഇനി ഇംഗ്ലീഷ് അറിയാത്ത തമ്പുരാന്‍ കടലാസിലൊപ്പിട്ട കഥ: നമ്മളല്ല, പോലീസുകാരാണ് ഒരു സ്റ്റേറ്റ്‌മെന്റ് എഴുതുന്നതെങ്കില്‍ അതിലൊപ്പിടുന്നതിന് മുമ്പ് വായിച്ചു കേള്‍പ്പിക്കുക എന്നതാണ് സാമാന്യരീതി. അങ്ങോട്ടുമിങ്ങോട്ടും ഇത്രയും വാദപ്രതിവാദങ്ങള്‍ നടക്കുന്ന സമയത്ത് അതൊന്ന് വായിച്ചു കേള്‍ക്കാന്‍ പോലും തമ്പുരാന്‍ മെനക്കെട്ടില്ല എന്നാണോ അങ്ങ് പറഞ്ഞു വെയ്‌ക്കുന്നത്?  

ശരി, പോട്ടെ. സ്റ്റേറ്റ്‌മെന്റ് വായിച്ചു കേട്ടില്ല എന്ന് തന്നെ വെയ്‌ക്കാം, താങ്കള്‍ വെളുത്തേടന്‍ നാരായണന്‍ എന്നൊരു പേര് കേട്ടിട്ടുണ്ടോ? അയാളടക്കം കോവിലകം കാവല്‍ക്കാരെ മാപ്പിളമാര്‍ വെട്ടി തുണ്ടാക്കിയ കഥ കേട്ടിട്ടുണ്ടോ? നിലമ്പൂര്‍ അങ്ങാടിയില്‍ വെച്ച് എസ്. ഐ ഉണ്ണ്യേന്റെ തൊപ്പിയൂരിച്ച്, പകരമൊരു തലേക്കെട്ടും, കയ്യിലൊരു വാളും കൊടുത്ത് കോവിലകത്തേക്കുള്ള ജാഥയുടെ മുന്നില്‍ നടത്തിച്ചത് കേട്ടിട്ടുണ്ടോ? കോവിലകം ആക്രമിക്കുന്നതിന് മുമ്പ് അടുത്തുള്ള നായര്‍വീട്ടില്‍ക്കയറി ഒരു കുട്ടിയെയും, രണ്ട് സ്ത്രീകളെയുമടക്കം പതിനേഴ് പേരെ വെട്ടിക്കൊന്ന കഥ കേട്ടിട്ടുണ്ടോ?  വലിയ കെട്ടിലെ പന്ത്രണ്ട് മുറികളുടെ വാതില്‍ മാപ്പിളമാര്‍ ചവിട്ടിപ്പൊളിച്ചതും, പതിമൂന്നാമത്തെ മുറി-നൂറ്റിയമ്പതോളം പേര്‍ ഒളിച്ചിരുന്ന ആ മുറി- തുറക്കാതെ അവര്‍ പോയതുമായ കഥ അങ്ങ് കേട്ടിട്ടുണ്ടോ? കുലദൈവമായ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ വാതിലില്‍ വാള് കൊണ്ട് വെട്ടിയ പാടുകള്‍ കാണുകയോ, അതിനെപ്പറ്റി കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോ?

കഴുത്തറ്റു കിടന്ന അമ്മയുടെ മുല കുടിച്ചു കൊണ്ട് കിടന്ന ഒരു ഒന്നര വയസുകാരിയെ രണ്ടാം തമ്പുരാന്‍ മാനവേദന്‍ തിരുമുല്‍പ്പാട് എടുത്തു വളര്‍ത്തിയ കഥ കേട്ടിട്ടുണ്ടോ? ആ പെണ്‍കുട്ടിയെ മകളെപ്പോലെ വളര്‍ത്തി, ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്ന കിഴക്കേപാച്ചുവീട്ടില്‍ പത്മനാഭമേനോന് വിവാഹം കഴിച്ചു കൊടുത്തത് കേട്ടിട്ടുണ്ടോ? ആ ഒന്നര വയസുകാരിയുടെയും, പത്മനാഭമേനോന്റെയും പേരക്കുട്ടിയാണ് ഞാന്‍.  

ഏറ്റവും മിനിമം, ഗുരുവായൂര്‍ കേശവനെ നടയ്‌ക്കിരുത്താന്‍ കാരണമെന്താണെന്നെങ്കിലും അങ്ങേക്കറിയാമായിരിക്കുമെന്ന് കരുതുന്നു. ഇതൊക്കെയറിഞ്ഞിട്ടും ഖിലാഫത്തുകാരെ വെള്ള പൂശിയ അങ്ങയോട് സഹതാപമല്ലാതെ മറ്റെന്താണ് തോന്നുക? നിരാശ തോന്നിയത് മറ്റൊരു കാര്യത്തിലാണ്: രാമസിംഹനെയും, അനിയന്‍ ദയാസിംഹനെയും മാപ്പിളമാര്‍ വെട്ടിക്കൊന്നപ്പോള്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചത് ഒരൊറ്റ സ്ഥലത്താണ്: പാലക്കാട്. ഹര്‍ത്താല്‍ നടത്തിയത് ആര്‍എസ്എസ്സിന്റെ അന്നത്തെ പാലക്കാട് ജില്ലാ പ്രചാരകായിരുന്ന ടി. എന്‍ ഭരതേട്ടനായിരുന്നു. ഭരതേട്ടനും, വേണുവേട്ടനും, ദുര്‍ഗാദാസും ജനിച്ച വീട്ടില്‍ ജനിച്ചൊരാള്‍ക്ക് വാടകയ്‌ക്ക് പോലുമൊരു നട്ടെല്ല് കിട്ടിയില്ലല്ലോ എന്നതിലാണ് നിരാശ!  

വേദനയോടെ,  

ശ്യാം ശ്രീകുമാര്‍

Tags: Mappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.