Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

മതം മാറാന്‍ വിസമ്മതിച്ചവരെ ജീവനോടെ തൊലിയുരിച്ചതും, ഗര്‍ഭിണിയുടെ വയര്‍ വെട്ടിപ്പിളര്‍ന്നതും മാപ്പിള ലഹളയില്‍ നടന്ന കാര്യങ്ങളാണ്. വാരിയന്‍ കുന്നന്‍ എന്ന സൈക്കോപാത്തിലേക്ക് സിനിമ ഫോക്കസ് ചെയ്തപ്പോള്‍ പൈശാചികതയില്‍ അയാള്‍ക്ക് കിടനില്‍ക്കുന്ന കൂട്ടാളികളായ മറ്റനവധി ഭീകരര്‍ വെളിച്ചപ്പെടാതെ പോയി.

Janmabhumi Online by Janmabhumi Online
Mar 8, 2023, 09:40 am IST
in Mollywood
FacebookTwitterWhatsAppTelegramLinkedinEmail

1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കണ്ടു. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ മലയാള സിനിമാ രംഗത്തെ ധീരമായ ഒരു ചുവടുവയ്‌പ്പ്. എന്നാല്‍ കെ മാധവന്‍ നായരുടെ പുസ്തകമെങ്കിലും വായിച്ച് മാപ്പിള ലഹളയെ പറ്റി ഏകദേശ ധാരണ വന്നിട്ടുള്ള ഒരാളെ സംബന്ധിച്ചാണെങ്കില്‍ പറയേണ്ടത് മുഴുവന്‍ സിനിമ പറഞ്ഞിട്ടില്ല എന്നാണ് തോന്നിയത്. 1921 ലെ ലഹളയില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും, നിര്‍ബന്ധപൂര്‍വ്വം മതം മാറ്റപ്പെടുകയും, നൂറുക്കണക്കിന് വസതികള്‍ അഗ്നിക്കിരയാക്കപ്പെടുകയും കൊള്ളയടിയ്‌ക്കപ്പെടുകയും, സ്ത്രീകള്‍ മാനഭംഗത്തിന് വിധേയരാവുകയും, ഡസന്‍ കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു എന്ന് ഗാന്ധിജിയും അംബേദ്‌ക്കറും ആനിബസന്റും ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത്തരം ഒരു സമ്പൂര്‍ണ്ണ ജിഹാദിനെ കുറിച്ചുള്ള തന്റെ സിനിമയില്‍ ആ വംശഹത്യയുടെ പത്തിലൊന്ന് ഭീകരതയെങ്കിലും കാണിയ്‌ക്കാന്‍ രാമസിംഹന് കഴിഞ്ഞിട്ടില്ലെന്നാണ് എന്റെ മതം. 

അന്നത്തെ സംഭവങ്ങളില്‍ മന:സ്സാക്ഷിയെ പിടിച്ചുലയ്‌ക്കുന്ന എണ്ണമറ്റ ഭീകര ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ലേ ? അത്തരം ഒന്നും കണ്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വെട്ടിമാറ്റാതെ വിട്ടയയ്‌ക്കില്ല എന്ന ബോദ്ധ്യം കൊണ്ടാവാം, അത്തരം ഒന്നും ചിത്രത്തില്‍ വരുന്നില്ല. പലതും സംഭാഷണങ്ങളില്‍ സൂചിപ്പിച്ചു പോകുകയോ ക്യാമറ മറ്റൊരിടത്തേയ്‌ക്ക്‌ തിരിയ്‌ക്കുകയോ അല്ലാതെ കണ്ണില്‍ തറയ്‌ക്കുന്ന രീതിയില്‍ കാണിച്ചിട്ടില്ല. മതം മാറാന്‍ വിസമ്മതിച്ചവരെ ജീവനോടെ തൊലിയുരിച്ചതും, ഗര്‍ഭിണിയുടെ വയര്‍ വെട്ടിപ്പിളര്‍ന്നതും മാപ്പിള ലഹളയില്‍ നടന്ന കാര്യങ്ങളാണ്. വാരിയന്‍ കുന്നന്‍ എന്ന സൈക്കോപാത്തിലേക്ക് സിനിമ ഫോക്കസ് ചെയ്തപ്പോള്‍ പൈശാചികതയില്‍ അയാള്‍ക്ക് കിടനില്‍ക്കുന്ന കൂട്ടാളികളായ മറ്റനവധി ഭീകരര്‍ വെളിച്ചപ്പെടാതെ പോയി.

ലഹളയെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ അഭയാര്‍ഥികളായി. അവര്‍ക്കായി ആര്യ സമാജത്തിന്റെ നേതൃത്വത്തില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ നടത്തി. ലഹളയുടെ വ്യാപ്തിയും നാശവും വെളിവാക്കുന്നതായിരുന്നു ഇതെല്ലാം. ബലപ്രയോഗത്തിലൂടെ മതം മാറ്റപ്പെട്ട കുറേപ്പേരെ തിരികെ ഹിന്ദു ധര്‍മ്മത്തിലേയ്‌ക്ക് കൊണ്ടു വന്നു. തകര്‍ക്കപ്പെട്ട ചില ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കി. ചരിത്രത്തിലെ അത്തരം പ്രധാനപ്പെട്ട അംശങ്ങള്‍ ഒന്നും സിനിമയില്‍ കണ്ടില്ല. രാമസിംഹന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമ്പത്തിന്റെയും മനുഷ്യശേഷിയുടെയും കുറവ് വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്‌ക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞിട്ടുണ്ടാവും എന്നതുറപ്പാണ്. ഇത്തരം ഒരു സിനിമാ പദ്ധതിയുമായി മുന്നോട്ടു വന്നപ്പോള്‍ വേണ്ട രീതിയില്‍ സഹായിയ്‌ക്കാന്‍ തയ്യാറാവാതിരുന്നവര്‍ക്കാണ് ഈ കുറവുകളില്‍ കുറ്റബോധം തോന്നേണ്ടത്. കൊടും ക്രിമിനലായ വാരിയന്‍ കുന്നന്‍ എന്ന സൈക്കോപാത്തിനെ വീരനായകനാക്കി വെള്ളപൂശാന്‍ ഉളുപ്പില്ലാതെ ചിലര്‍ മുന്നോട്ടു വന്നപ്പോള്‍ ചരിത്രത്തെ ചവറ്റു കുട്ടയില്‍ എറിഞ്ഞിട്ട് ആ സംരംഭത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഒരു പ്രത്യേക സമുദായത്തില്‍ നിന്നും എത്രപേരാണ് മുന്നോട്ടു വന്നത് എന്ന് നമ്മള്‍ കണ്ടതാണ്. അതൊക്കെ ഇനിയെങ്കിലും മറ്റുള്ളവരുടെ കണ്ണു തുറപ്പിയ്‌ക്കേണ്ടതാണ്. ഹിന്ദുക്കളുടെ സ്ഥാനത്ത് ഇരകള്‍ മറ്റുള്ളവരായിരുന്നെങ്കില്‍ എങ്ങനെയായിരിയ്‌ക്കും അവര്‍ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടായിരിയ്‌ക്കുക എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കുക. അത്തരം ഒരു കലാപത്തെ പറ്റി ലോകതലത്തില്‍ തന്നെ ശ്രദ്ധിയ്‌ക്കപ്പെടുന്ന നിരവധി പുസ്തകങ്ങളും സിനിമകളും മറ്റും ഇതിനകം ഉണ്ടായേനെ. ഇവിടെ നൂറ്റിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വെള്ളപൂശാതെ സത്യം പറയാന്‍ തയ്യാറാവുന്ന ഒരു സിനിമ ഇറങ്ങിയത്.

ചെറുതെങ്കിലും ധീരമായ ഈ ചുവടുവയ്‌പ്പിനെ അഭിനന്ദിയ്‌ക്കാതിരിയ്‌ക്കാന്‍ സത്യത്തോട് കൂറു പുലര്‍ത്തുന്ന ആര്‍ക്കും കഴിയില്ല. രാമസിംഹന്‍ വെട്ടിത്തുറന്നത് പലര്‍ക്കും ഇനി കടന്നു ചെല്ലാനുള്ള മാര്‍ഗ്ഗമാണ്. മാപ്പിള ലഹളക്കാലത്തെ കേരളത്തിലെ ഹിന്ദുക്കളുടെ ദു:സ്ഥിതി അറിഞ്ഞ് ഇവിടേയ്‌ക്ക് സഹായവുമായി പാഞ്ഞെത്തിയ പഞ്ചാബ് സ്വദേശിയായ സ്വാമി ശ്രദ്ധാനന്ദനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് ഇസ്ലാമിസ്റ്റ് മതവെറിയെ തുറന്നു കാണിയ്‌ക്കുന്ന സത്യസന്ധമായ സിനിമകള്‍ ഇനിയും വരണം.

ആര്യസമാജ നേതാവായ സ്വാമി ശ്രദ്ധാനന്ദനും ഒടുവില്‍ ഒരു ജിഹാദിയുടെ കൈകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ‘വിഭജനത്തിന്റെ ദുഃഖകഥ’ എന്ന പുസ്തകം പറയുന്നു…

”1926 ഡിസംബര്‍ 23-ന് സ്വാമി ശ്രദ്ധാനന്ദന്‍ രോഗബാധിതനായി കിടപ്പായിരുന്നു. അബ്ദുള്‍ റഷീദ് എന്ന മുസ്ലീം യുവാവ് അദ്ദേഹത്തെ കാണാന്‍ ചെന്നു. അയാള്‍ ഒരു ഗ്ലാസ് വെള്ളമാവശ്യപ്പെട്ടു. പരിചാരകന്‍ വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അയാള്‍ കൈത്തോക്കുപയോഗിച്ച് സ്വാമിയുടെ നേരെ നാല് തവണ നിറയൊഴിച്ചു. രക്തത്തില്‍ കുളിച്ച് ആ കിടക്കയില്‍ കിടന്ന് സ്വാമി ശ്രദ്ധാനന്ദന്‍ ദേഹം വെടിഞ്ഞു. റഷീദിനെ പിടിച്ച് കുറ്റപത്രം നല്‍കിയപ്പോള്‍ അയാളുടെ കേസ് വാദിക്കാന്‍ മുസ്ലീങ്ങള്‍ ഒരു വന്‍തുക ശേഖരിച്ചു. പ്രമുഖ കോണ്‍ഗ്രസ്സുകാരനായിരുന്ന ആസഫ് അലിയാണ് റഷീദിന്റെ കേസ് വാദിച്ച വക്കീല്‍. അവസാനം റഷീദിനെ കോടതി വിധിയനുസരിച്ച് തൂക്കിക്കൊന്നു. അരലക്ഷത്തില്‍പരം മുസ്ലീങ്ങളാണ് ഹിന്ദുക്കളുടെ ഋഷിപ്രഭാവനായ നേതാവിന്റെ രക്തം ചിന്തിയ കൊലയാളിക്ക് ആദാരഞ്ജലികള്‍ നേരാന്‍ തടിച്ചുകൂടിയത്. പള്ളികളില്‍ അയാള്‍ക്കുവേണ്ടി പ്രത്യേക നിസ്‌കാരങ്ങളും നടത്തപ്പെട്ടു.”

ഇസ്ലാമിസ്റ്റുകളുടെ ഹിന്ദു കൊലകള്‍ക്ക് കാരണം അവരെല്ലാം സവര്‍ണ്ണ ജന്മിമാരും, ബ്രിട്ടീഷ് അനുകൂലികളും ആയതു കൊണ്ടാണെന്നുള്ള ക്യാപ്സ്യൂളുകള്‍ ഇനിയും വിഴുങ്ങാന്‍ വിഡ്ഢികള്‍ക്കു മാത്രമേ കഴിയൂ. ഇത:പര്യന്തമുള്ള ഹിന്ദു വംശഹത്യകളുടെ യഥാര്‍ത്ഥ കാരണം ഇസ്ലാമിക മതഭ്രാന്താണ്. അംഗ ബലമില്ലാത്ത, സ്വയം ചെറുത്തു നില്‍ക്കാന്‍ തയ്യാറാവാത്ത ഒരു സമൂഹത്തിനെ ഒരു അധികാര കേന്ദ്രങ്ങളും പരിഗണിയ്‌ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചരിത്രത്തില്‍ നിന്നുള്ള പാഠമാണത്. ആ പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്കാണ് നീങ്ങുന്നത്. എത്രയും വേഗം അത്  തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുകയാണ് നിലനില്‍ക്കാനുള്ള ഒരേയൊരു വഴി. അതാണ്‌ പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്.

രാമാനുജന്‍

Tags: movieഅലി അക്ബര്‍AmbedkarMappila Lahalaപുഴ മുതല്‍ പുഴ വരെരാമസിംഹന്‍1921 പുഴ മുതല്‍ പുഴ വരെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

Entertainment

നിർമ്മാതാവായി കന്നഡ സൂപ്പർതാരം യാഷിന്റെ അമ്മ പുഷ്പ അരുൺകുമാർ; പി എ പ്രൊഡക്ഷൻസ്- ശ്രീരാജ്- പൃഥ്‌വി അമ്പാർ ചിത്രം “കൊത്തലവാടി” ടീസർ പുറത്ത്

News

” മഹാഭാരതം നിർമ്മിക്കുക എന്നത് എന്റെ സ്വപ്നമാണ് , ശ്രീകൃഷ്ണൻ തന്നെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ” : സ്വപ്ന പദ്ധതിയെക്കുറിച്ച് വാചാലനായി ആമിർ ഖാൻ

Kerala

ബസില്‍ ‘തുടരും’ സിനിമാ പ്രദര്‍ശനം, വീഡിയോ മൊബൈലില്‍ പകര്‍ത്തി നിര്‍മ്മാതാക്കള്‍ക്കു കൈമാറി കാര്‍യാത്രക്കാരി

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിച്ച ലോറിയില്‍ തീ പടര്‍ന്നത് ആശങ്കയ്‌ക്കിടയാക്കി

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies