Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കണ്ണീരില്‍ നനഞ്ഞ മുടിയിഴകള്‍

നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
Aug 8, 2021, 05:12 pm IST
inArticle

മുടി ഒരു പ്രതീകമാണ്; ശക്തമായ പ്രതീകം. പ്രണയവും പകയും സൗന്ദര്യവും വാത്സല്യവും ആര്‍ദ്രതയും നിശ്ശബ്ദമായി അതില്‍ മിടിച്ചു കൊണ്ടിരിക്കുന്നു. അതറിഞ്ഞവരും അറിയാത്തവരും നാട്ടിലെമ്പാടുമുണ്ട്. കാര്‍കൂന്തലിന്റെ സൗന്ദര്യം വിവരിച്ചും വിശകലനം ചെയ്തും സ്വപ്‌നം കണ്ടും എത്രയെത്ര സാഹിത്യസൃഷ്ടികള്‍ നമ്മെ കോള്‍മയിര്‍ കൊള്ളിച്ചിരിക്കുന്നു.

മുടി കെട്ടാതെ പകയുടെ തീനാളങ്ങള്‍ ദിനംപ്രതി ഉയര്‍ത്തി തന്റെ പ്രതിജ്ഞ നിറവേറ്റി ചരിതാര്‍ഥയായ സ്ത്രീരത്‌നം നമ്മുടെ ഹൃദയങ്ങളെ ഇന്നും ആവേശം കൊള്ളിക്കുന്നില്ലേ? ഒരു മഹായുദ്ധത്തിനു പോലും കാര്‍കൂന്തല്‍ കാരണമായി എന്നു നമുക്കറിയാവുന്നതല്ലേ? അപ്പോള്‍ അതിന്റെ പ്രാധാന്യം എത്രയാവുമെന്ന് നമുക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട്. ചരിത്രവും പുരാണവും കടന്ന് മുടി നമ്മുടെ പച്ചയാഥാര്‍ഥ്യത്തിന്റെ ഉമ്മറക്കോലായയിലാണ് എത്തിയിരിക്കുന്നത്. വിദ്വേഷത്തിന്റെ , വേദനയുടെ, കണ്ണീരിന്റെ, കദനത്തിന്റെ, കരുണയുടെ … അങ്ങനെയങ്ങനെ ഒട്ടുവളരെ ചിത്രങ്ങളാണ് മുമ്പിലേക്കു വരുന്നത്. അവയൊക്കെ നല്‍കുന്ന സന്ദേശം എന്താണെന്നോ എങ്ങനെയാണെന്നോ പറയുക വയ്യ.

ദുശ്ശാസനന്റെ ചോരകൊണ്ട് മിനുക്കിയ ശേഷമേ മുടി മാടിയൊതുക്കൂ എന്നായിരുന്നു ദ്രൗപദിയുടെ ശപഥം. അത് നിറവേറ്റാന്‍ ആത്മസമര്‍പണത്തിന്റെ ആള്‍രൂപങ്ങളായി പഞ്ചപാണ്ഡവരും അവര്‍ക്കു പിന്നില്‍ മഹാസേനയും ഉണ്ടായിരുന്നു. അതിന്റെ ആത്യന്തികഫലം നാം കണ്ടു.

 ഏതാണ്ട് അതിനോട് സാമ്യം കല്‍പിക്കാവുന്ന സംഭവഗതിയാണ് ദൈവത്തിന്റെ സ്വന്തം രാജ്യത്ത് കഴിഞ്ഞ ദിവസമുണ്ടായത്. ഭരണകൂടത്തിന്റെ മൂക്കിനുതാഴെ പ്രിയപ്പെട്ട ചില സഹോദരിമാര്‍ തങ്ങളുടെ കൂന്തല്‍ മുറിച്ച് പ്രതിഷേധിക്കുകയുണ്ടായി. ഓമനിച്ചു വളര്‍ത്തിയ മുടി ഹൃദയ വേദനയോടെ അവര്‍ മുറിച്ചെറിഞ്ഞത് കരുണയും ദയവും സാമാന്യബോധം പോലും ഇല്ലാത്ത രാഷ്‌ട്രീയ വൃകോദരങ്ങളുടെ മുമ്പിലേക്കാണ്. അത് വെറും മുടിയിഴകളായിരുന്നില്ല. കനല്‍ വഴികളിലൂടെ നടന്നു തീര്‍ത്ത ജീവിതത്തിന്റെ തുടിക്കുന്ന ഏടുകളായിരുന്നു.

പി എസ് സി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ പോയ നൂറുകണക്കിന് സഹോദരീ സഹോദരന്മാരുടെ പ്രതിനിധികളായിരുന്നു അവര്‍. രാഷ്‌ട്രീയമ്ലേച്ഛതയുടെ കുപ്പായമിട്ടവര്‍ക്ക് ലജ്ജയില്ലാതെ കൊട്ടാരത്തിന്റെ പിന്നാമ്പുറത്ത് സദ്യ വിളമ്പിയതറിഞ്ഞതിന്റെ കണ്ണീരില്‍ നനഞ്ഞതായിരുന്നു അവര്‍ മുറിച്ചിട്ട മുടിയിഴകള്‍. കണ്ണിലെണ്ണയൊഴിച്ച് പഠിച്ചും പ്രാര്‍ത്ഥിച്ചും നടന്ന അവരുടെ മുഖത്തടിച്ചതു പോലെയുള്ള പ്രവൃത്തികളാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്. സര്‍ക്കാര്‍ ജോലിയ്‌ക്ക് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞു പോയ ബഹുഭൂരിപക്ഷം പേരുടെ കണ്ണീരിന് ഒരു വിലയും കല്‍പിക്കാത്ത ഭരണകൂടത്തിനുള്ള ശാപാഗ്‌നിയാണ് ആ മുടിയിഴകള്‍. പാര്‍ട്ടിക്കൊടി പിടിച്ച് തേരാ പാരാ നടക്കുന്നവര്‍ക്ക് പട്ടുപരവതാനി വിരിച്ചുകൊടുക്കുന്ന സംവിധാനത്തെ സര്‍ക്കാര്‍ എന്നു വിളിക്കുമ്പോള്‍ ഭാഷ മാനഭംഗപ്പെടുകയാണ്.

സര്‍ക്കാറിന്റെ രണ്ടാം വരവിന് തൊട്ടു മുമ്പ് സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരമിരുന്ന ഹതഭാഗ്യര്‍ക്ക് തേനും പാലും ഒഴുകുന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. അത് വിശ്വസിച്ച് സ്വന്തം നാട്ടിലേക്ക് പോയവരുടെ കഴുത്തിലേക്കാണ് കൈമഴു വീശിയത്. അപ്പോള്‍ ചീറ്റിത്തെറിച്ച ചോരത്തുള്ളികള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ഉണങ്ങിപ്പിടിച്ചു കിടപ്പുണ്ട്. അതിനൊപ്പം വിങ്ങിപ്പൊട്ടിയ ആത്മരോഷത്തിന്റെ സൂചകങ്ങളായി റാങ്ക്‌ലിസ്റ്റിലുള്ള സഹോദരിമാരുടെ ആ കൂന്തല്‍ച്ചുരുളുകളുമുണ്ടാവും. ധര്‍മാധര്‍മയുദ്ധത്തില്‍ വിജയശ്രീലാളിതരായി വന്ന പഞ്ചപാണ്ഡവരെ സാക്ഷി നിര്‍ത്തിയാണ് ദ്രൗപദി മുടിചീകിക്കെട്ടിയത്. ഇവിടെ മുറിഞ്ഞുവീണ മുടിയിഴകളെ നോക്കി കാലം നെടുവീര്‍പ്പിടുകയല്ലാതെ എന്തു ചെയ്യാന്‍. അന്ന് ധര്‍മം ഒരു ഭാഗത്തുണ്ടായിരുന്നു. ഇന്ന് പൊടിയെങ്കിലുമുണ്ടാേ കണ്ടുപിടിക്കാന്‍. അഥവാ കണ്ടുപിടിച്ചാല്‍ തന്നെ അംഗീകരിച്ചു തരുമോ? ആയതിനാല്‍ ആ മുടിയിഴകള്‍ മലയാളനാടിന്റെ നൊമ്പരത്തീയായി അധികാര കേന്ദ്രങ്ങളെ പൊള്ളിക്കട്ടെ. എല്ലാ സൗകര്യത്തോടെയും വാഴുന്ന പൊന്നുതമ്പുരാക്ക ന്മാര്‍ക്ക് എന്തായാലെന്താ! ഉറപ്പല്ലേ, എല്ലാം. പക്ഷേ, ഒന്നോര്‍ത്താല്‍ നന്ന്. നാരീശാപം ഭൂമീശാപം പോലെ വിടാതെ പിന്തുടരും. ബന്ധപ്പെട്ടവരുടെ സകല ഉള്ളറകളിലേക്കും അമ്ലമഴ പെയ്ത് ഇരമ്പിയാര്‍ത്തു വരും, സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

Kerala

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.