Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രാമ വണ്ടികള്‍ സ്വകാര്യ മേഖലയ്‌ക്കുള്ള ‘ഡബിള്‍ബെല്‍’; സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഗൂഢാലോചന

ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരിച്ച് പദ്ധതിയില്‍ അണിചേരാം. കൂടുതല്‍ മിനിബസ്സുകള്‍ വേണ്ടിവന്നാല്‍ സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വലിയ ഗൂഢാലോചന ഒളിച്ചിരിപ്പുണ്ടെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആരോപിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 7, 2021, 06:56 pm IST
inKerala

കൊല്ലം: കെഎസ്ആര്‍ടിസിയുടെ സ്വകാര്യവത്കരണത്തിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമവണ്ടികളെന്ന് ആക്ഷേപം. തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടു നല്കുമെന്നാണ് പ്രഖ്യാപനം. ഇന്ധനചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. ഡ്രൈവറുടേയും കണ്ടക്ടറുടേയും ശമ്പളം, ബസ്സുകളുടെ അറ്റകുറ്റപണി, ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ ചെലവ് കെഎസ്ആര്‍ടിസി വഹിക്കും.  

ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരിച്ച് പദ്ധതിയില്‍ അണിചേരാം. കൂടുതല്‍ മിനിബസ്സുകള്‍ വേണ്ടിവന്നാല്‍ സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വലിയ ഗൂഢാലോചന ഒളിച്ചിരിപ്പുണ്ടെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആരോപിക്കുന്നത്.  

ഗ്രാമ പഞ്ചായത്ത്-941, ജില്ലാ പഞ്ചായത്ത്-14, ബ്ലോക്ക് പഞ്ചായത്ത്-152, നഗരസഭ-87, കോര്‍പ്പറേഷന്‍-6 ആണ് സംസ്ഥാനത്തുള്ളത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഒരു ബസ്സ് വച്ച് നിശ്ചയിച്ചാല്‍ പോലും 1200 ബസ്സുകള്‍ ആവശ്യമായി വരും. ഗ്രാമീണ റോഡുകളില്‍ കൂടിയുള്ള സര്‍വീസിന് മിനി ബസ്സുകളാകും കൂടുതലായി ഉപയോഗിക്കേണ്ടി വരിക.  

കെഎസ്ആര്‍ടിസിയുടെ പക്കല്‍ വളരെ കുറച്ച് മിനിബസ്സുകള്‍ മാത്രമാണുള്ളത്. പൊളിക്കുന്ന മൂവായിരത്തോളം ബസ്സുകളില്‍ മിനിബസ്സുകളും ഉള്‍പ്പെടുന്നു. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയുടെ പക്കല്‍ ബസുകള്‍ ഉണ്ടാകില്ല.  

ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹ.സംഘങ്ങള്‍, സ്വകാര്യ വ്യക്തികള്‍ വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുക്കും. ആദ്യ ഘട്ടത്തില്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി നല്കുമെങ്കിലും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നല്കാന്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരില്ലാതെ വരും.  

ഈ സമയം കരാര്‍ ജീവനക്കാരെ ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിക്കും. കരാര്‍ ജീവനക്കാരെ നിശ്ചയിക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടു നല്‍കും. ഓരോ തദ്ദേശ സ്ഥാപനത്തിലും നിശ്ചയിക്കുന്ന പാനലാകും ജീവനക്കാരെ തിരഞ്ഞെടുക്കുക. ഇടത് ആഭിമുഖ്യമുള്ളവര്‍ ഭൂരിപക്ഷം വരുന്ന രീതിയിലായിരിക്കും പാനല്‍ നിശ്ചയിക്കുക. ഫലത്തില്‍ ഭൂരിഭാഗം ബസ്സുകളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ജീവനക്കാരാകും.  

ഗ്രാമീണ റൂട്ടുകളില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഈ അവസരം മുതലെടുത്താകും നിയമനം ഉള്‍പ്പെടെ നടപ്പാക്കുക. പദ്ധതിയെ എതിര്‍ക്കുന്നവരെ ജനങ്ങളെ മുന്‍നിര്‍ത്തി നേരിടാനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഭൂരിഭാഗം ജീവനക്കാരും ഇടത് ആഭിമുഖ്യവള്ളരാകുമ്പോള്‍ ജീവനക്കാരുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടാകില്ല.  

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് കമ്പനിക്കും ഗ്രാമീണ റൂട്ടുകള്‍ തദ്ദേശ, സഹ.സംഘം, സ്വകാര്യ മേഖലയ്‌ക്കും തുറന്നു കൊടുക്കുന്നതോടെ നാമമാത്രമായ സര്‍വീസുകള്‍ മാത്രമാകും കെഎസ്ആര്‍ടിസിയുടെ കീഴിലുണ്ടാകുക. അതിനാല്‍ നവംബര്‍ ഒന്നിന് ഗ്രാമവണ്ടിയുടെ ഉദ്ഘാടനമല്ല, കെഎസ്ആര്‍ടിസിയിലേക്കുള്ള സ്വകാര്യ മേഖലയുടെ ഡബിള്‍ബെല്ലാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.