Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ലോക് ഡൗണില്‍ ഇളവ്; തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി

നേരത്തെ വാരാന്ത്യ ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇനി മുതല്‍ ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക് (വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 11:57 am IST
inIdukki

തൊടുപുഴ: ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഇളവുകള്‍ വ്യാപാര- വ്യവസായ- ടൂറിസം മേഖലകള്‍ക്ക് ഉണര്‍വേകുമെങ്കിലും സാമ്പത്തിക അടിത്തറ തകര്‍ന്നത് തിരിച്ചടിയാകുന്നു. പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം.
എന്നാല്‍ മിക്ക കടകളിലും ആവശ്യത്തിന് സാധനങ്ങളില്ലാത്തതും വലിത തുക വൈദ്യുതി, വാടക, വായ്‌പകള്‍ തുടങ്ങിയവ കൊടുക്കാനുള്ളതുമാണ് തിരിച്ചടി. ഇനി കടം ലഭിക്കുന്നതിന് വഴിയില്ലാത്തിനാല്‍ മിക്ക കടകളിലും സ്റ്റോക്ക് എടുക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്.

നേരത്തെ വാരാന്ത്യ ടിപിആറിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. ഇനി മുതല്‍ ടിപിആറിന് പകരം പ്രതിവാര രോഗബാധ നിരക്ക് (വീക്കിലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറ് ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഓരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.

ഇളവുകള്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് താത്കാലികാശ്വാസമാകും. സംസ്ഥാനത്ത് കൊവിഡിന്റെ ആരംഭഘട്ടം മുതല്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗമാണ് വ്യാപാര മേഖല. കടമുറികളുടെ വാടക പോലും കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു വ്യാപാരികള്‍. രണ്ടു തവണയായി വന്ന ലോക്ക് ഡൗണ്‍ വ്യാപാരികളില്‍ നല്ലൊരു ശതമാനം പേരുടെയും ജീവിതത്തെ സാരമായി ബാധിച്ചു.

കടബാധ്യതയെ തുടര്‍ന്ന് അടിമാലിയില്‍ ബേക്കറി വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു.
എല്ലാ ബുധനാഴ്ചയും പ്രതിവാര രോഗബാധ നിരക്ക് ജില്ലാ തല സമിതി പ്രസിദ്ധീകരിക്കും. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിദഗ്ധാഭിപ്രായം കൂടി പരിഗണിച്ച് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇതോടെ വരും ദിവസങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ വര്‍ഷവും ഓണക്കാല വ്യാപാരം കൊവിഡ് കവര്‍ന്നിരുന്നു. തുണിക്കടകളും ജൂവലറികളും സ്റ്റേഷനറി കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ ഇടയ്‌ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും കൊവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് പിന്‍വലിക്കുകയായിരുന്നു. അതേസമയം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഇനിയും അനുമതി നല്‍കാത്തത് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിക്കും. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാമെന്നും ഉത്തരവിലുണ്ട്.

നിബന്ധനകള്‍
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ തുറക്കാം
ജീവനക്കാരുടെ വാക്സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം
രാത്രി 9.30 വരെ ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറിയാകാം

ടൂറിസം മേഖലയ്‌ക്കും ആശ്വാസം

2018ലെ പ്രളയം മുതല്‍ പ്രതിസന്ധിയിലായതാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍. ഓരോ തവണയും മഴയും കാറ്റും വെള്ളപൊക്കവും മണ്ണിടിച്ചിലുമെല്ലാം വില്ലനായി എത്തി. നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുന്നത് ആത്മഹത്യയുടെ വക്കിലെത്തിയ മേഖലയ്‌ക്ക് നേരിയ ആശ്വാസമാകും. റിസോര്‍ട്ടുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതും ഗുണം ചെയ്യും. ടൂറിസം കേന്ദ്രങ്ങളിലും വാക്സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം.

ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍,  കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. 

സര്‍ക്കാര്‍ കൈയയച്ച് സഹായിക്കണം

ഇളവുകള്‍ സ്വാഗതം ചെയ്യുന്നുവെങ്കിലും വ്യാപാര മേഖല ഒന്നാകെ വലിയ പ്രതിസന്ധിയിലാണ്. മാസങ്ങളായി അടഞ്ഞ് കിടക്കുന്നതിനാല്‍ സര്‍ക്കാര്‍ കൈയഴച്ച് സഹായിച്ചെങ്കില്‍ മാത്രമെ ഇതിന് മാറ്റമുണ്ടാകൂ. അടിയന്തരമായി ഇടപ്പെട്ട് വ്യാപാര മേഖല നഷ്ടത്തില്‍ നിന്ന് കരകയറാനായി സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണം. കടയില്‍ സ്റ്റോക്ക് കുറവായതിനാലും നിലവിലെ വായ്‌പ അടവുകള്‍ ഉള്‍പ്പെടെ മാസങ്ങളായി മുടങ്ങിയതിനാലും സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. കേരളബാങ്ക് ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ആവശ്യമായ പണം പലിശകുറച്ചുകൊണ്ട് ദീര്‍ഘകാല വായ്‌പയായി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണം.

റ്റി.എസ്. രാജന്‍
ജില്ലാ പ്രസിഡന്റ്
ഭാരതീയ വ്യാപാരി വ്യവസായി സംഘം

വ്യവസ്ഥകള്‍ ഗുണം ചെയ്യില്ല

ഇളവുകള്‍ അനുവദിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിനോടനുബന്ധിച്ചുള്ള വ്യവസ്ഥകള്‍ വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. അത് വീണ്ടും ഉദ്യോഗസ്ഥരാജ് നടപ്പിലാക്കാന്‍ സാധ്യതയുണ്ട്

രാജു തരണിയില്‍
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
തൊടുപുഴ യൂണിറ്റ് പ്രസിഡന്റ്

Tags: ടൂറിസംcovidലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.