Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
India

ചോറ് ഇവിടെ, കൂറ് അവിടെ; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരിയും ഡി. രാജയും

ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും പങ്കെടുത്തതില്‍ വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:21 pm IST
inIndia

ന്യൂദല്‍ഹി: ചോറ് ഇവിടെ, കൂറ് എവിടെ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും  പങ്കെടുത്തത്.

ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന്‌ശേഷം കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി സംഘര്‍ഷത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കെയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ ചൈനീസ് എംബസി സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കുകൊണ്ടത്. ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം ഇടത്പക്ഷ നേതാക്കള്‍ ചൈനയെ വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. ലോക്സഭ എംപി സെന്തില്‍കുമാരും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഖിലേന്ത്യാകേന്ദ്രകമ്മിറ്റി സെക്രട്ടറി ജി. ദേവരാജനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയ്‌ക്ക് വേണ്ടി ചൈന ചെയ്ത സേവനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്‍റര്‍നാഷണല്‍ ഡിപാര്‍ട്‌മെന്‍റ് കൗണ്‍സിലര്‍ ഡു സിയവോലിന്‍  വിശദീകരിച്ചു. കൊറോണ വൈറസുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ സഹായമെത്തിക്കാന്‍ ചൈനീസ് കമ്പനികളിലെ ജോലിക്കാര്‍ കൂടുതല്‍ നേരം പണിയെടുത്താണ് ഇന്ത്യയ്‌ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് ചൈന കാട്ടുന്ന പ്രതിബദ്ധതയായിരുന്നു അദ്ദേഹം ചര്‍ച്ചയില്‍ അടിവരയിട്ട് വിശദീകരിച്ചത്.  

ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വാന്‍ താഴ വരയില്‍ നടന്ന ഏറ്റുമുട്ടലും ചര്‍ച്ചാവിഷയമായി. ചൈന അവരുടെ നിലപാട് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന തര്‍ക്കത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ പലതും. ഈ ചര്‍ച്ചയില്‍ പിന്നീട് സീതാറാം യെച്ചൂരിയും ഡി. രാജയും സെന്തില്‍കുമാറും ജി. ദേവരാജനും സംബന്ധിച്ചു.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പ്രസിദ്ധീകരണമായ ഹിന്ദു ദിനപത്രം മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ‘ഹിന്ദു’ ദിനപത്രത്തില്‍ സീതാറാം യെച്ചൂരി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്‌ത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ പുതിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്തുതി നടന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികയോഗത്തില്‍ സംബന്ധിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ന്യായീകരിച്ചു. മെയ് 2020ലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാവുന്നത്. അന്ന് ഗാല്‍വാന്‍ താഴ് വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 2021 ഫിബ്രവരിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ പാംങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരത്ത് നിന്നും പിന്‍മാറിയിരുന്നു. 

Tags: Galwan Valleyകിഴക്കന്‍ ലഡാക്ക്ഡി. രാജcpicpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംsitaram yechuryലഡാക്ക്എംബസിIndo China War
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

എക്സ്പോ സിറ്റി ദുബായ്: വിൻ്റർ സിറ്റി ആഘോഷ പരിപാടികൾ ഡിസംബർ 11-ന് ആരംഭിക്കും

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13822 പേർ പിടിയിൽ

ഓൺലൈൻ സംവിധാനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് യുഎഇ

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

ഉത്തരാഖണ്ഡിലെ മദ്രസകളിൽ ഇനി വെള്ളിയാഴ്ച അവധി ഉണ്ടാകില്ലെന്ന് പുഷ്കർ സിംഗ് ധാമി : എല്ലാവർക്കും തുല്യ ആനുകൂല്യങ്ങൾ മാത്രമെന്നും മുഖ്യമന്ത്രി

ഇടുക്കിയില്‍ ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്, സംഭവം ഗ്ലെന്‍മേരി എസ്റ്റേറ്റില്‍

സുപ്രീം കോടതി പിണറായിക്ക് ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല : കെ സുരേന്ദ്രന്‍

ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റില്‍

ദിലീപ് ആയിരുന്നു ബെത്ലഹേം കുടുംബ യൂണിറ്റിലെങ്കിൽ 300 കോടിക്ക് പകരം 500 കോടി അടിച്ചേനെയെന്ന് ശാന്തിവിള ദിനേശ്

പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ല, സമാധാനം ലംഘിക്കില്ല, നിരുപാധികം മാപ്പപേക്ഷിച്ച് സിജെപിയുടെ ‘പുലിക്കുട്ടികള്‍’!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.