Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാന്‍ കൈപ്പിടിയിലൊതുക്കാന്‍ ചൈനയുടെ പിന്തുണ തേടി താലിബാന്‍;ചൈന സന്ദര്‍ശിച്ച് താലിബാന്‍ നേതാവുള്‍പ്പെടെയുള്ള സംഘം

അഫ്ഗാനിസ്ഥാന്‍ കൈപ്പിടിയിലൊതുക്കാന്‍ ചൈനയില്‍ നിന്നും എല്ലാവിധ സഹായവും തേടി താലിബാന്‍. താലിബാന്‍ നേതാവ് മുല്ല ബറദാര്‍ അഖുണ്ഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ഈ ആവശ്യമുന്നയിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കണ്ടു. അതേ സമയം അഫ്ഗാനിസ്ഥാനെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്‌ക്കെതിരായി ഉപയോഗിക്കില്ലെന്നും അവര്‍ ചൈനയ്‌ക്ക് ഉറപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 05:33 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ കൈപ്പിടിയിലൊതുക്കാന്‍ ചൈനയില്‍ നിന്നും എല്ലാവിധ സഹായവും തേടി താലിബാന്‍. താലിബാന്‍ നേതാവ് മുല്ല ബറദാര്‍ അഖുണ്ഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ഈ ആവശ്യമുന്നയിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കണ്ടു. അതേ സമയം അഫ്ഗാനിസ്ഥാനെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്‌ക്കെതിരായി ഉപയോഗിക്കില്ലെന്നും അവര്‍ ചൈനയ്‌ക്ക് ഉറപ്പ് നല്‍കി.

ഇതോടെ ഇന്ത്യ ഭയപ്പെടുന്ന ചൈന-താലിബാന്‍-പാകിസ്ഥാന്‍ അച്ചുതണ്ട് രൂപപ്പെടാനുള്ള കളമൊരുങ്ങുകയാണ്. ഏകദേശം അഫ്ഗാനിസ്ഥാന്റെ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 85 ശതമാനത്തോളം താലിബാന്‍ കയ്യടക്കിക്കഴിഞ്ഞു. ഇനി കാബുളും മറ്റ് രണ്ട് നഗരങ്ങളും കീഴടക്കിക്കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്റെ കൈകളിലാവും. എന്നാല്‍ ഈ നഗരങ്ങളില്‍ നല്ല സൈനിക ശക്തിയുള്ള അഫ്ഗാന്‍ സേന താലിബാന്റെ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയാണ്. ഇക്കാര്യത്തില്‍ യുഎസും ചെറിയ തോതില്‍ വ്യോമാക്രമണത്തിന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിന്റെ കടിഞ്ഞാണ്‍ കയ്യാളാന്‍ വേണ്ടി ആക്രമണം നടത്തിയ താലിബാന്‍ സേനയുടെ 262  തീവ്രവാദികളെ അഫ്ഗാന്‍ സേന വധിച്ചിരുന്നു. 176 താലിബാന്‍ തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ മണ്ണില്‍ നിന്നും യുഎസ് സേന പൂര്‍ണ്ണമായു പിന്‍വാങ്ങിയശേഷം ഇതാദ്യമായാണ് താലിബാന്‍ തീവ്രവാദികള്‍ക്ക് ഇത്രയും വലിയ തിരിച്ചടി കിട്ടിയത്. ഈ പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി കീഴടക്കാന്‍ താലിബാന്‍ ചൈനയുടെ സഹായം തേടുന്നത്.

അതേ സമയം ജൂലായ് 27ന് നടന്ന യോഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഉറപ്പിച്ചുകഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന്‍ സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് താലിബാന്‍ നേതാവ് മുല്ല ബറദാര്‍ അഖുണ്ഡ് ചൈനക്ക് ഉറപ്പ് നല്‍കി. ഉയ്ഗുര്‍ മുസ്ലിങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചൈന. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം എത്തിയാല്‍ ഉയ്ഗുര്‍ മുസ്ലിങ്ങളുടെ തീവ്രവാദ പ്രസ്ഥാനത്തിന് അഫ്ഗാനിസ്ഥാനില്‍ തണലൊരുങ്ങുമോ എന്ന ഭയം ചൈനയ്‌ക്കുണ്ട്. ചൈനയുടെ ഈ ഭയം നീക്കാനാണ് മൂന്നാമതൊരു രാജ്യത്തിന്റെ  ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന ഉറപ്പ് ചൈനയ്‌ക്ക് നല്‍കിയത്.

രണ്ട് ദിവസമായി മുല്ല ബറദാറും സംഘവും ചൈനയില്‍ ഉന്നതതല സംഘങ്ങളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക രാഷ്‌ട്രീയ സുരക്ഷാ പ്രശ്‌നങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തെന്ന് താലിബാന്‍ പ്രസ്താവനയില്‍ പറയുന്നു. ഇസ്ലാം മൗലികവാദത്തിന് എതിര് നില്‍ക്കുന്ന രാ,്ട്രങ്ങളെ ലക്ഷ്യംവെക്കാന്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പരിശീലനക്യാമ്പ് തുറക്കാന്‍ സമ്മതിക്കില്ലെന്നും താലിബാന്‍ ചൈനയ്‌ക്ക് ഉറപ്പ് നല്‍കിയതായി പറയുന്നു. അതായത് താലിബാന്‍ അധികാരത്തില്‍ എത്തിയാല്‍ പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദഗ്രൂപ്പുകളും അല്‍ക്വെയ്ദ പോലുള്ള ഇസ്ലാമിക ഗ്രൂപ്പകളും അഫ്ഗാനിസ്ഥാനില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന ആശങ്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുണ്ട്.

1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരിച്ചപ്പോള്‍ അല്‍ക്വെയ്ദ, ഹര്‍കത്ത് ഉല്‍ അന്‍സര്‍, ഹുജി ബംഗ്ലദേശ് തുടങ്ങിയ തീവ്രവാദഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പരിശീലന ക്യാമ്പ് തുറന്നിരുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ ത്വയിബയും പരിശീലനകേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആഗോള ജിഹാദിനെയും അന്ന് താലിബാന്‍ ഭരണം സ്‌പോണ്‍സര്‍ ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്, പ്രത്യേകിച്ചും കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ സഹായിച്ചതിന് താലിബാന്‍ ചൈനയെ അഭിനന്ദിച്ചു. അതേ സമയം ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ ബെല്‍റ്റ് ആന്റ് റോഡ് അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ താലിബാന്റെ സഹായം ആവശ്യമാണ്. അതുവഴി ചൈനയ്‌ക്ക് മധ്യേഷ്യയിലേക്ക് പ്രവേശനം സുഗമമാകും. അതോടെ അഫ്ഗാനിസ്ഥാനുമായുള്ള ഉഭയവ്യാപാര ബന്ധം മെച്ചപ്പെടുത്താനും സാധിക്കും. കല്‍ക്കരി, ചെമ്പ്, ഇരുമ്പ് അയിരുകളുടെ ഖനിയാണ് അഫ്ഗാനിസ്ഥാനും മധ്യേഷ്യയും. താലിബാനെ സഹായിക്കുക വഴി ചൈന ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങളിലാണ്.

Tags: chinaഅല്‍ ഖ്വയ്ദതാലിബാന്‍അഫ്ഗാനിസ്ഥാന്‍പാക് താലിബാന്‍ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിവാങ് യിമുല്ല ബറദാര്‍ അഖുണ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.