ന്യൂഡൽഹി ; സ്വതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കാൻ പുറപ്പെടും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പുറത്ത് . മോദി മയിലുകൾക്ക് ധാന്യവും പശുക്കൾക്ക് തീറ്റയും നൽകുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാൺ മാർഗിൽ നിന്നുള്ള വീഡിയോയാണിത്. വീഡിയോയ്‌ക്കൊപ്പം ഈ സുഹൃത്തുക്കൾക്ക് ഭക്ഷണം നൽകുന്നത് തന്റെ ദിനചര്യയുടെ ഭാഗമായി മാറിയെന്ന് പ്രധാനമന്ത്രി കുറിച്ചു . ഇന്നലെ, താൻ നേരത്തെ പോകുന്നുണ്ടെന്ന് അവർക്ക് തോന്നിയതിനാൽ, ചെങ്കോട്ടയിലേക്ക് പോകുന്നതിന് മുമ്പ് അവർ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതാക ഉയർത്തൽ ചടങ്ങിനായി ചെങ്കോട്ടയിലേക്ക് പോകുന്നതിന് മുമ്പാണ് ഈ വീഡിയോ റെക്കോർഡുചെയ്‌തത്. പശുക്കൾക്ക് തീറ്റയും മയിലുകൾക്ക് ധാന്യവും നൽകുന്ന വീഡിയോകൾ പ്രധാനമന്ത്രി മോദി മുൻപും പങ്ക് വച്ചിട്ടുണ്ട്. പുംഗനൂർ ഇനത്തിൽപ്പെട്ട പശുക്കളെ അദ്ദേഹം വളർത്തുന്നുമുണ്ട്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള ഈ ഇനത്തെ പുരാതന ഇനമായും ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലി ഇനമായും കണക്കാക്കുന്നു. മകരസംക്രാന്തി ദിനത്തിൽ അവയ്‌ക്ക് തീറ്റ കൊടുക്കുന്ന വീഡിയോയും അദ്ദേഹം പങ്കിട്ടിരുന്നു.
















