Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുധാകരന് പിന്നാലെ എസ്. രാജേന്ദ്രനും; പാർട്ടിയുടെ പുതിയ അടവുനയം മൂന്നാറിലും, മുതിര്‍ന്ന നേതാക്കളെ ഒതുക്കി സിപിഎം

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 28, 2021, 10:59 am IST
in Kerala

മൂന്നാര്‍: മുതിര്‍ന്ന സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും സിപിഎമ്മിലെ പടലപ്പിണക്കം മറനീക്കി.  കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി. സുധാകരനെതിരേ  പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അടവ് നയം മൂന്നാറിലും പരീക്ഷിക്കുന്നത്.  

രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.

മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ രാജക്കെതിരേ കുപ്രചരണം നടത്തിയെന്നും തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്‌ക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. രാജേന്ദ്രന്‍ വിട്ടുനിന്നതോടെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ അടിമാലിയില്‍ നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.എം. മോഹനന്‍ എന്നിവരെ കമ്മീഷനായി നിയോഗിച്ചത്.  

അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാനുള്ള ഒരുവിഭാഗത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് രാജേന്ദ്രന്റെ വാദം. തന്റെ കൂടി ശ്രമഫലമായാണ് മണ്ഡലത്തില്‍ വികസനം നടത്തിയത്. എന്നാല്‍ പേരു പോലും പറയാതെ തന്നെ മാറ്റി നിര്‍ത്തിയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്നും രാജേന്ദ്രന്‍ പറയുന്നു.  

2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചിരുന്നു. പള്ളര്‍ സമുദായത്തില്‍പ്പെട്ട എസ്. രാജേന്ദ്രന്‍ മാറിയതോടെ ഇവരുടെ വോട്ട് കുറഞ്ഞെന്നാണ്  ആക്ഷേപം. എന്നാല്‍ പാര്‍ട്ടിയിലെ വെട്ടിനിരത്തലിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളിയാണ് ഇതിനു പിന്നിലെന്നും  മുതിര്‍ന്ന നേതാവായ തന്നെ സ്ഥാനം നല്‍കാതെ ഒതുക്കാനാണ് നീക്കമെന്നും  രാജേന്ദ്രന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.  

അതേസമയം അടുത്തിടെ നെടുങ്കണ്ടത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍. വിജയന്‍ പാര്‍ട്ടി വനിതാ പ്രവര്‍ത്തകയോട് നടത്തിയ അശ്ലീല പ്രണയ സല്ലാപം പുറത്ത് വന്നത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി: എസ്. രാജേന്ദ്രന്‍

വിളിച്ച പരിപാടികള്‍ക്ക് പ്രസംഗിക്കാന്‍ പോയിരുന്നു, മറ്റിടങ്ങളില്‍ വിളിക്കാതെ മാറ്റി നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. 38 വര്‍ഷമായി വിശ്വസിക്കുന്ന പാര്‍ട്ടിക്ക് താന്‍ എതിരല്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. ഫലം വന്ന് ഏറെ കഴിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം. 

Tags: cpmpolicyമൂന്നാര്‍S.Rajendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.