Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ പ്രദര്‍ശനങ്ങള്‍; കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ കോടികളുടെ തട്ടിപ്പ്; തെളിവുകളോടെ പിടികൂടി വിജിലന്‍സ്

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jul 24, 2021, 02:13 pm IST
inKerala

തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പ്പറേഷനില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് കോടികളുടെ തട്ടിപ്പ്. വിജിലന്‍സ് നടത്തിയ പരിശോധനയെ തുടര്‍ന്ന് മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്നും എസ്.എം. ആരിഫിനെ മാറ്റി നിര്‍ത്തി.  

എസ്.എം. ആരിഫ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ ചുമതല വഹിച്ചിരുന്ന സമയത്താണ് അവിടെ നിന്ന് വിരമിച്ച ചിലരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്. കരകൗശല വികസന കോര്‍പ്പറേഷന്‍ സംസ്ഥാന വ്യാപകമായും മറ്റ് സംസ്ഥാനങ്ങളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ പ്രദര്‍ശനങ്ങള്‍ നടക്കാതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്. എംഡി സ്ഥാനത്ത് നിന്നും മാറ്റിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കോര്‍പ്പറേഷന്റെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ഇയാള്‍ നല്‍കിയില്ല. കോര്‍പ്പറേഷനിലേക്ക് സംസ്ഥാനത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പാഴ്‌സലുകള്‍ വരാറുണ്ട്. മെയില്‍ വഴി ഇതിന്റെ അറിയിപ്പ് ലഭിക്കും.

കോര്‍പ്പറേഷന്‍ അറിയാതെ പാഴ്‌സലുകള്‍  തട്ടിയെടുത്ത് മറിച്ച് വില്‍ക്കുന്നതിനു വേണ്ടിയാണ് പാസ്‌വേര്‍ഡ് നല്‍കാതിരുന്നത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രദര്‍ശനങ്ങളുടെ ചുരുള്‍ അഴിയുന്നത്. ഓണം, ക്രിസ്തുമസ്, ബക്രീദ് കൂടാതെ മറ്റ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വ്യവസായ വകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാന വ്യപകമായി പ്രദര്‍ശനങ്ങള്‍ കരകൗശല കോര്‍പ്പറേഷന്‍ സംഘടിപ്പിക്കാറുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇതിലേക്കായി ചെലവഴിക്കുന്നത്. ഇതില്‍ പ്രദര്‍ശനങ്ങള്‍ നടത്താതെ നടന്നെന്ന് കാണിച്ചാണ് തുക തട്ടിയെടുത്തത്.  

ഇതേ തുടര്‍ന്ന് വിജിലന്‍സ് പരിശോധനയ്‌ക്ക് കോര്‍പ്പറേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാജ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു എന്ന് കണ്ടെത്തി. എസ്.എം. ആരിഫിനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തോ തത്തുല്യ തസ്തികകളിലോ നിയമിക്കാന്‍ പാടില്ലെന്ന് ശുപാര്‍ശ ചെയ്തു.  

മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ മറ്റൊരു വിദ്യകൂടി ഇയാള്‍ ചെയ്തിരുന്നു. കോഴിക്കോട് ഇരിങ്ങയില്‍ നടന്ന ക്രാഫ്റ്റ് ബസാര്‍ പ്രദര്‍ശനത്തില്‍ ഒരു കോടിയിലധികം രൂപയ്‌ക്ക് വ്യാപാരം നടന്നതായി കണക്കുകളില്‍ കാണിച്ചു. എന്നാല്‍ നടന്നത് 24 ലക്ഷം രൂപയ്‌ക്കും. താന്‍ എംഡി ആയിരുന്നപ്പോള്‍ കൂടുതല്‍ വ്യാപാരം നടന്നെന്ന് കാണിച്ച് സര്‍ക്കാരിലും റിയാബിലും റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തി. എന്നാല്‍  ആരിഫ് നടത്തിയത് ക്രിമിനല്‍ കുറ്റമായിരുന്നിട്ടും നടപടി സ്വീകരിക്കാതെ കരകൗശല ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുംബൈ ഓഫീസിലേക്ക് സ്ഥലം മാറ്റി. പക്ഷേ, ആരിഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നിലവിലെ സ്ഥിതി തുടരാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Tags: Fraudകേരള കരകൗശല വികസന കോര്‍പ്പറേഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.