Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീഡനക്കേസുകള്‍ ഒതുക്കുന്നു; ഇടതു സര്‍ക്കാരിനെ സഹായിക്കാന്‍ പ്രതിപക്ഷവും; കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന കേസുകള്‍ കുത്തിപൊക്കുമെന്ന് ഭയം

ശശീന്ദ്രന്‍ വിവാദത്തില്‍, നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും സമരങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ച മട്ടാണ്. യുവതിയെ കടന്ന് പിടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ശശീന്ദ്രനെതിരെയുള്ള അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.സി. വിഷ്ണുനാഥ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷവും അംഗീകരിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 24, 2021, 12:35 pm IST
in Kerala

തിരുവനന്തപുരം: പീഡനക്കേസ് ഒതുക്കാന്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ട കേസില്‍, വെട്ടിലായ ഇടതു  സര്‍ക്കാരിനെ സഹായിക്കാന്‍ യുഡിഎഫും.  ഭരണപക്ഷത്തിനെതിരെ  വടി ലഭിച്ചിട്ടും പ്രതിപക്ഷത്തിന് ശുഷ്‌കാന്തിയില്ല.  പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക ഇടതുമുന്നണിയുടെ കൈവശമുണ്ട്. ഇവ സര്‍ക്കാര്‍ കുത്തിപ്പൊക്കിയാല്‍ സോളാര്‍ ഉള്‍പ്പെടെ,  കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സ്ത്രീപീഡന വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. അതിനാലാണ് നിയമസഭ ചേര്‍ന്നിട്ടും അവസരം വിനിയോഗിക്കാന്‍ യുഡിഎഫ് തയ്യാറാകാത്തത്.

ശശീന്ദ്രന്‍ വിവാദത്തില്‍, നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രതിഷേധങ്ങളും പ്രത്യാക്രമണങ്ങളും സമരങ്ങളും കോണ്‍ഗ്രസ് അവസാനിപ്പിച്ച മട്ടാണ്. യുവതിയെ കടന്ന് പിടിച്ച കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ട ശശീന്ദ്രനെതിരെയുള്ള അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.സി. വിഷ്ണുനാഥ്  നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷവും അംഗീകരിക്കുകയായിരുന്നു. വാക്ക്ഔട്ട് നടത്തിയെന്ന് വരുത്തിത്തീര്‍ത്ത്, പ്രതിപക്ഷം സഭയ്‌ക്കകത്തും പുറത്തും പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കുറയ്‌ക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷ ശ്രമം.കോണ്‍ഗ്രസ് നേതാക്കളുടെ പീഡന വിവരങ്ങള്‍ പുറത്തുവരുമെന്ന മുന്നറിയിപ്പ് പ്രതിപക്ഷ നേതാവ് വിഡി സതീശന് എല്‍ഡിഎഫ്  നല്‍കിയെന്നാണ് സൂചന.  

കൊല്ലം നിലമേല്‍ പഞ്ചായത്ത് പിഎച്ച്‌സി ഉപരോധിച്ചതിന് അഞ്ച് വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടിട്ടു  പോലും കോണ്‍ഗ്രസിന് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനായില്ല. സോളാര്‍ കേസില്‍ പീഡനത്തിനിരയായെന്ന സരിതാനായരുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോഴത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, അനില്‍ കുമാര്‍, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണവിധേയരായിരുന്നു.  

2014ലെ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തില്‍ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പിഎസ് നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴത്തെ കോണ്‍ഗ്രസ് എംഎല്‍എ ടി. സിദ്ദിക്ക് ഭാര്യയെ മൊഴിചൊല്ലി തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു വിവാഹം കഴിച്ചതിനെതിരെ സിദ്ദിഖിന്റെ ആദ്യ ഭാര്യ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത് അന്ന് വിവാദമായിരുന്നു. ഇപ്പോഴത്തെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ രാത്രി യുവതിക്കൊപ്പം തടഞ്ഞുവച്ചതും വലിയ ചര്‍ച്ചയായിരുന്നു.

Tags: എല്‍ഡിഎഫ്‌യുഡിഎഫ്AK Saseendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

Kerala

ജോസ് കെ മാണി പാലായില്‍,ഏലത്തൂരില്‍ എ കെ ശശീന്ദ്രന്‍ തന്നെ, തിരുവല്ലയില്‍ മാത്യു ടി തോമസ്

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.