തിരുവനന്തപുരം: ഇടതുമുന്നണിയിലെ കക്ഷികളായ കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു. ഇതു സംബന്ധിച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളിയും എ.കെ.ശശീന്ദ്രനും ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്‍സിപിയില്‍ പി.സി.ചാക്കോയുമായി തെറ്റിയ എ.കെ.ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്.എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിച്ചിരുന്നു.
ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ ജൂലായ് 11ന് കൊച്ചിയില്‍ യോഗം ചേരും. രാമചന്ദ്രന്‍ കടന്നപ്പള്ളിയുമായുളള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എ.കെ.ശശീന്ദ്രന്‍ പിണറായി വിജയനെ അറിയിച്ചു. രണ്ട് പാര്‍ട്ടികളും ഇടതുമുന്നണിക്കൊപ്പമായതിനാല്‍ ലയനത്തില്‍ സിപിഎമ്മിനോ എല്‍ഡിഎഫിനോ എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് നേതാക്കളുടെ തീരുമാനം.
















