Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Sports
Cricket

ദീപക് ചാഹര്‍ വിജയം പിടിച്ചെടുത്തു; തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ജയം; ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയും

28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 07:21 am IST
inCricket

കൊളംബൊ: തോല്‍വി ഉറപ്പാക്കിയ മത്സരത്തില്‍ ഇന്ത്യക്ക് അവിസ്മരണീയ ജയം. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ബൗളര്‍ദീപക് ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്.

276 റണ്‍സ് വിജലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങി, ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്് കൈ പിടിച്ചുയര്‍ത്തിയത്. ചാഹര്‍- ഭുവനനേശ്വര്‍ കുമാര്‍ സഖ്യം നേടിയ 84 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ്. കരിയറിലെ ആദ്യ അര്‍ധശതകവുമായി പൊരുതിക്കളിച്ച് ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ച് ചാഹര്‍. 82 പന്തില്‍ നിന്ന് 69 റണ്‍സുമായി ചാഹര്‍ പുറത്താവാതെ നിന്നു. 28 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് ഭുവനേശ്വര്‍ കുമാര്‍ പിന്തുണയും നല്‍കി.

സ്‌കോര്‍ബോര്‍ഡില്‍ 65 റണ്‍സ് മാത്രം ഉണ്ടായിരിക്കെ ടീമിന്റെ മുന്‍നിര താരങ്ങളായ പൃഥ്വി ഷാ (13), ഇഷാന്‍ കിഷന്‍ (1), ശിഖര്‍ ധവാന്‍ (29) എന്നിവര്‍ പവലിയില്‍ തിരിച്ചെത്തിയിരുന്നു. മനീഷ് പാണ്ഡെ (37)- സൂര്യകുമാര്‍ യാദവ് (53) കൂട്ടുകെട്ട് പതിയെ ഇന്ത്യയെ കരകയറ്റുകയായിരുന്നു. എന്നാല്‍ മനീഷ് റണ്ണൗട്ടായി. പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (0) റണ്‍സെടുക്കാതെ മടങ്ങി. അഞ്ചിന് 116 എന്ന നിലയിലേക്ക് വീണു ഇന്ത്യ.  

സൂര്യകുമാറിന് കൂട്ടായെത്തിയ ക്രുനാല്‍ പാണ്ഡ്യ നിര്‍ണായക സംഭാവന നല്‍കി. സൂര്യുകമാര്‍- ക്രുനാല്‍ സഖ്യം 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷന്‍ സന്ധാകന്റെ പന്തില്‍ സൂര്യകുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്‌കോര്‍ ആറിന് 160. അല്‍പം സമയം കൂടിയെ ക്രുനാലിന്റെ ഇന്നിംഗ്സിന് ആയുസുണ്ടായിരുന്നുള്ളൂ. വാനിഡു ഹസരങ്കയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹസരങ്കയുടെ മൂന്നാം വിക്കറ്റായിരുന്നു അത്.

പിന്നീടാണ് അവിശ്വസനീയമായ കൂട്ടുകെട്ട് പിറന്നത്. ആവശ്യാനുസരണം ആക്രമിച്ച് കളിച്ച ചാഹറിന് ഭുവനേശ്വര്‍ കുമാര്‍ വലിയ പിന്തുണ നല്‍കി. ശ്രീലങ്കന്‍ നിരയില്‍ നന്നായി പന്തെറിഞ്ഞ ഹസരങ്കയെ മനോഹരമായിട്ടാണ് ഇരുവരും നേരിട്ടത്. ഒടുവില്‍ 50-ാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ചാഹര്‍ വിജയം ആഘോഷിച്ചു.  

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിലാണ് 275 റണ്‍സെടുത്തത്. ചരിത് അസാലങ്ക(65)യുടെ പോരാട്ടമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (50), മിനോദ് ഭാനുക (36), ധനഞ്ജയ ഡിസില്‍വ (32), ധസുന്‍ ഷനക (16), ചാമിക കരുണ രത്നെ (44) തുടങ്ങിയവരാണ് ശ്രീലങ്കയ്‌ക്കുവേണ്ടി രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ശരാശരി പ്രകടനമാണ് പുറത്തെടുത്തത്. യുസ്വേന്ദ്ര ചാഹലും ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റുവീതം വീഴ്‌ത്തി. ദീപക് ചാഹര്‍ 2 വിക്കറ്റും സ്വന്തമാക്കി.

Tags: indiaദീപക് ചാഹര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍, ന്യൂസിലാന്‍ഡിലേക്കുള്ള കയറ്റുമതി തീരുവ രഹിതം

India

ഇന്ത്യയെ മിഡില്‍ പവര്‍ എന്ന് വിളിക്കരുതെന്ന് ഋഷി സുനകിനോട് ജയ് ശങ്കര്‍; കാരണം ഇതാണ്

India

സെൻസസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ : നിർദ്ദേശവുമായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ

News

ഇന്ത്യയുടെ ജിഡിപി വളർച്ച അതിവേഗത്തിൽ : ജപ്പാനും ബ്രിട്ടനും അടുത്ത വർഷം ഇന്ത്യയെക്കാൾ പിന്നിലാകും, രാജ്യം നാലാമത്തെ ശക്തിയാകും

India

ഇന്ത്യ ചെറിയ രാജ്യമല്ല, കൂടുതൽ സഖ്യമുണ്ടാക്കണം ; അമേരിക്കയെ വിശ്വസിക്കാനാകില്ല : നെതന്യാഹു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

യൂറോപ്പ് കത്തുന്നത് പോലെ ഇന്ത്യയെയും അവർക്ക് കത്തിക്കണം എന്നുണ്ട് ; പക്ഷെ എന്ത് ചെയ്യാൻ, ഭരണത്തിൽ ബിജെപി ആയിപ്പോയി ; ജിതിൻ ജേക്കബ്

“രാഹുൽ ആഞ്ഞടിച്ചു” , “രാഹുലിന്റെ ചടുലനീക്കങ്ങൾ” എന്നൊക്കെ പറഞ്ഞ കേരളത്തിലെ മാപ്രകള്‍ക്ക് മിണ്ടാട്ടം, അവധിയാഘോഷിച്ച് രാഹുല്‍ വിയറ്റ്നാമില്‍

ഇണ്ടാസ് ഇറങ്ങിയിട്ടും പരസ്യപ്രസ്താവനക്കു ശമനമില്ല, അടൂരിനെയും സുധാകരനെയും ഗുണദോഷിച്ച് എം. എം ഹസ്സന്‍

സായ്, ഒരു വലിയ ഭക്തയാണ്. എല്ലാവരും അവരെ അനുഗ്രഹിക്കണം: ‘സീത’യെ പ്രശംസിച്ച് ‘രാവണന്‍’

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെ ദൽഹി ഹൈക്കോടതിയെ സമീപിച്ച് സൗരവ് ദാസും അശുതോഷ് റാങ്കയും; ദസറയാണെങ്കിലും രാത്രി വാദം കേള്‍ക്കണമെന്ന് ആവശ്യം

ദുബായ് പോലീസിന്റെ വാഹനനിരയിൽ ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

അധികാരത്തിനായി കാത്തിരിക്കുന്ന രാജകുമാരന്റെ വാശി: രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

“ഒരു രാജ്യമുണ്ടെങ്കിൽ മതവുമുണ്ട്. സനാതൻ സുരക്ഷിതമല്ലെങ്കിൽ ആരും സുരക്ഷിതരല്ല ” : വിജയദശമി ദിനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.