Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ പിഎംഎവൈ പദ്ധതിക്ക് മൂക്കുകയര്‍; വീടിന് അര്‍ഹരായവര്‍ പടിക്കു പുറത്ത്; കുണ്ടറ കിണര്‍ അപകടത്തില്‍ മരിച്ച ശിവപ്രസാദും രാജനും രക്തസാക്ഷികള്‍

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയോട് കേരള സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ഏറ്റവും അര്‍ഹരായവര്‍ക്ക് പോലും വീടുകള്‍ ലഭിക്കാന്‍ വൈകുന്നത്. പിഎംഎവൈ പേരുമാറ്റി കേരളത്തില്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ സിപിഎം താല്‍പര്യമാണ് ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. പല സ്ഥലങ്ങളിലും അര്‍ഹരായവര്‍ പട്ടികയ്‌ക്കു പുറത്തു നില്‍ക്കുമ്പോള്‍, അനര്‍ഹരായ 'വേണ്ടപ്പെട്ടവര്‍' പട്ടികയില്‍ കടന്നു കൂടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:23 pm IST
inKerala

ആര്‍. കൃഷ്ണനുണ്ണി/കുണ്ടറ (കൊല്ലം): 

എല്ലാവര്‍ക്കും ഭവനം, സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം അഞ്ചു വര്‍ഷം പിന്നിടുമ്പോഴും ആദ്യ പട്ടികയില്‍ ഇടംപിടിക്കേണ്ടവര്‍ പോലും പടിക്കുപുറത്ത്. സര്‍ക്കാര്‍ കാപട്യത്തിന്റെ നേര്‍സാക്ഷ്യമാണ് കുണ്ടറ കിണര്‍ അപകടത്തില്‍ മരിച്ച ശിവപ്രസാദിന്റെയും രാജന്റെയും കുടുംബങ്ങളുടെ ദുരിത ജീവിതം.  പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു മരിച്ച നാലുപേരും. ശിവപ്രസാദും രാജനും സ്വന്തമായ വീടിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ സര്‍ക്കാര്‍ കനിഞ്ഞില്ല.  

സഹോദരിയുടെ വീടിനോട് ചേര്‍ന്ന് കെട്ടിയ താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു ശിവപ്രസാദ്, അച്ഛന്‍, അമ്മ എന്നിവരുടെ താമസം. മഴയ്‌ക്കും ചെളിക്കും ഒപ്പം ജീവിതം തള്ളി നീക്കുകയായിരുന്നു കുടുംബം. താല്‍ക്കാലിക ഷെഡ്ഡില്‍ നിന്ന് സ്വന്തം വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ശിവപ്രസാദ്.

ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച അഞ്ചു സെന്റു ഭൂമിയില്‍ ഒരു ഭവനം നിര്‍മിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു രാജന്‍. വാടക വീട്ടിലാണ് രാജന്റെ കുടുംബം താമസിക്കുന്നത്. പഞ്ചായത്ത് വഴി വീടുകള്‍ക്കുള്ള ശ്രമം നടത്തിവരുന്നതിനിടയിലാണ് ഇരുവരേയും മരണം തേടിയെത്തിയത്.  അധികാരികളോട് ചോദിച്ചാല്‍ ‘എല്ലാം ശരിയാകും’ എന്ന മറുപടിയില്‍ അവര്‍ വിശ്വസിച്ച് മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായ അവസ്ഥയിലായി മാറിയില്ലേ എന്നു നാട്ടുകാര്‍ ചോദിക്കുന്നു.

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയോട് കേരള സര്‍ക്കാര്‍ സഹകരിക്കാത്തതാണ് ഏറ്റവും അര്‍ഹരായവര്‍ക്ക് പോലും വീടുകള്‍ ലഭിക്കാന്‍ വൈകുന്നത്. പിഎംഎവൈ പേരുമാറ്റി കേരളത്തില്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതിയില്‍ സിപിഎം താല്‍പര്യമാണ് ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. പല സ്ഥലങ്ങളിലും അര്‍ഹരായവര്‍ പട്ടികയ്‌ക്കു പുറത്തു നില്‍ക്കുമ്പോള്‍, അനര്‍ഹരായ ‘വേണ്ടപ്പെട്ടവര്‍’ പട്ടികയില്‍ കടന്നു കൂടുന്നു.

രാജ്യത്ത് ഇതര സംസ്ഥാനങ്ങള്‍ പിഎംഎവൈ പദ്ധതി വളരെ വേഗത്തില്‍ നടപ്പാക്കുമ്പോള്‍ കേരളത്തില്‍ ഇഴഞ്ഞു നീങ്ങുകയാണ്. പിഎംഎവൈ പദ്ധതി പ്രകാരം 2020ല്‍ രാജ്യത്ത് 1.07 കോടി വീടുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 1.20 ലക്ഷം വീടുകള്‍ മാത്രമാണ് പൂര്‍ത്തിയായത്. 11-ാം സ്ഥാനത്താണ് കേരളം. ആന്ധ്രപ്രദേശ്-20.15 ലക്ഷം, ഉത്തര്‍പ്രദേശ്-17.47 ലക്ഷം, മഹാരാഷ്‌ട്ര-12.34 ലക്ഷം, മധ്യപ്രദേശ്-7.99 ലക്ഷം, ഗുജറാത്ത്- 6.93 ലക്ഷം, തമിഴ്നാട്- 6.82 ലക്ഷം, കര്‍ണാടക- 6.57 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി.

നഷ്ടപരിഹാരത്തിലും വിവേചനം

കിണര്‍ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിലും വിവേചനമെന്ന് ആക്ഷേപം. മരിച്ചവരെല്ലാം പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട വളരെ നിര്‍ധനരായിട്ടു പോലും ആശ്വസമാകുന്ന രീതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തതില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.  

സമാനമായി സംസ്ഥാനത്തുണ്ടായ അപകടങ്ങളില്‍ അഞ്ചു മുതല്‍ പത്തു ലക്ഷം വരെ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് ജോലിയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുണ്ടറ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നിലവില്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയും അടിയന്തര ധനസഹായമായുള്ള 75000 രൂപയും മാത്രമാണ് ലഭിക്കുക.  

18 വയസ് പൂര്‍ത്തിയായ മക്കള്‍ ഉള്ളവര്‍ക്ക് രണ്ടു ലക്ഷത്തിന് അര്‍ഹതയില്ല. ഈ സാഹചര്യത്തില്‍ മരിച്ചവരില്‍ ഒരാളായ സോമരാജന്റെ കുടുംബത്തിന് ഈ സഹായം ലഭിക്കാന്‍ സാധ്യത കുറവാണ്. പ്രത്യേക പരിഗണനയില്‍പ്പെടുത്തിയാല്‍ മാത്രമാണ് സോമരാജന്റെ കുടുംബത്തിന് ഈ തുക ലഭിക്കുക. ആശ്രയത്വം നഷ്ടമായ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള അടിയന്തര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും അഞ്ചു ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.  

കഴിഞ്ഞ വ്യാഴാഴ്ച കുണ്ടറ പെരുമ്പുഴയിലുണ്ടായ അപകടത്തില്‍ ചെറുമൂട് ഇടവട്ടം ചിറക്കോണം വയലില്‍തറ പുത്തന്‍വീട്ടില്‍ (ശ്രുതിലയം) സോമരാജന്‍ (56), പെരുമ്പുഴ പുനുക്കന്നൂര്‍ പുന്നവിള വീട്ടില്‍ രാജന്‍ (36), കുരീപ്പള്ളി തൈക്കാവ് മുക്ക് പണയില്‍ വീട്ടില്‍ മനോജ് (32), പെരുമ്പുഴ ചിറയടി ഷിബു ഭവനത്തില്‍ ശിവപ്രസാദ് (വാവ-22) എന്നിവരാണ് മരിച്ചത്.

Tags: keralanarendramodimodi government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.