Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂസ് ക്ലിക്ക് ചൈനയില്‍ നിന്നും പണം വാങ്ങി; ഇന്ത്യയെയും മോദിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ടൂള്‍കിറ്റ് ഉണ്ടാക്കി: ബിജെപി വക്താവ് സമ്പിത് പത്ര

ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു. 'ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്. ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,' സമ്പിത് പത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 10:43 am IST
inIndia

ന്യൂദല്‍ഹി: ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ ചൈനയില്‍ നിന്നും പണം വാങ്ങിയതായി ബിജെപി വക്താവ് സമ്പിത് പത്ര. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമ്പിത് പത്ര ആരോപിച്ചു.

‘ഇന്ത്യയില്‍ അസ്വാരസ്യം വിതയ്‌ക്കാനുള്ള ഗൂഢ അജണ്ട ന്യൂസ് ക്ലിക്കിനുണ്ടായിരുന്നു. അതിന് പിന്നീല്‍ ഒരു വിദേശശക്തിയുടെ കരങ്ങളുണ്ട്. അത് ചൈനയാണ്.  ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്,’ സമ്പിത് പത്ര പറഞ്ഞു.

‘ഇപ്പോള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ ന്യൂസ് ക്ലിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്. മാധ്യമത്തിന്റെ കുപ്പായമണിഞ്ഞ് ചില പ്രതിപക്ഷപാര്‍ട്ടികളുടെ അന്താരാഷ്‌ട്ര നേതാക്കളുമായി ചേര്‍ന്ന് രാജ്യത്ത് അസ്വസ്ഥത വിതയ്‌ക്കുകയാണ് ന്യൂസ് ക്ലിക്കിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ആഭ്യന്തരകലാപമുണ്ടാക്കുക എന്ന ഒരു അന്താരാഷ്‌ട്ര ടൂള്‍കിറ്റിന്റെ ഭാഗമാണിത്’ – സമ്പിത് പത്ര പറഞ്ഞു.

രണ്ട് വിദേശക്കമ്പനികളാണ് ന്യൂസ് ക്ലിക്കില്‍ പണം നിക്ഷേപിച്ചത്. ഏകദേശം 9.59 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ യഥാര്‍ത്ഥ ഓഹരിവില പത്ത് രൂപയായിരുന്നുവെങ്കിലും പിന്നീട് ആ വില പതിന്മടങ്ങ് പെരുപ്പിച്ച് കാണിച്ച് വിദേശ നിക്ഷേപത്തിനുള്ള മികച്ച അവസരമെന്ന നിലയില്‍ ന്യൂസ് ക്ലിക്കിനെ അവതരിപ്പിക്കുകയായിരുന്നു. മറ്റ് ചില വെബ്‌സൈറ്റുകളില്‍ നിന്നും ന്യൂസ് ക്ലിക്കിന് പണം ലഭിച്ചിരുന്നു.

‘ഗൗതം നവ്‌ലാഖ, ബപ്പ ആദിത്യ സിന്‍ഹ, ജോസഫ് രാജ് എന്നിവര്‍ക്ക് ഇന്ത്യയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ന്യൂസ് ക്ലിക്ക്  പണം നല്‍കിയിരുന്നു. പ്രധാനമായും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക, മോദിയെ അപമാനിക്കുക എന്നിവയായിരുന്നു പണം നല്‍കിയതിന് പിന്നിലെ ലക്ഷ്യങ്ങള്‍. എല്‍ഗര്‍ പരിഷത്ത് കേസില്‍ പ്രതിയായ നവ്‌ലാഖയ്‌ക്ക് ന്യൂസ് ക്ലിക്ക് 21 ലക്ഷം നല്‍കി. ബപ്പ ആദിത്യ സിന്‍ഹയ്‌ക്ക് 52 ലക്ഷവും രാജിന് വലിയൊരു തുകയും നല്‍കി. ന്യൂസ് ക്ലിക്കിന്റെ ഓഹരിയുടമ കൂടിയായ സിന്‍ഹ സിപി ഐയുടെ ഐടി ഉദ്യോഗസ്ഥനാണ്. ‘- അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പണം നല്‍കിയത് ചൈനയാണെന്നത് വലിയ പ്രശ്‌നമാണ്. മാത്രവുമല്ല, ചൈനയില്‍ നിന്നെത്തിയ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നത് അതിനേക്കാള്‍ ഗുരുതരമായ കുറ്റമാണ്- സമ്പിത് പത്ര പറഞ്ഞു.

ന്യൂസ് ക്ലിക്കിന് 2018നും 2021നും ഇടയ്‌ക്ക് വിദേശത്ത് നിന്നും ലഭിച്ച 38 കോടി രൂപ നല്‍കിയത് നെവില്ലെ റോയ് സിംഘം എന്ന വ്യക്തിയാണ്. ഇദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. സേവനങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ഇത്രയും തുക ന്യൂസ് ക്ലിക്കിന് നല്‍കിയിരിക്കുന്നത്. ദല്‍ഹിയിലെ സെയ്തുലജബ് പ്രദേശത്തെ ന്യൂസ് ക്ലിക്ക് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെയും പ്രഞ്ജാളിന്റെയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

Tags: ബപ്പ ആദിത്യ സിന്‍ഹജോസഫ് രാജ്Defame IndiachinaDefame Modiഅന്താരാഷ്ട്രഅന്താരാഷ്ട്ര ടൂള്‍കിറ്റ്ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗൗതം നവ്‌ലാഖന്യൂസ് ക്ലിക്ക്നെവില്ലെ റോയ് സിംഘംനാണക്കേട്ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.