Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സൈബര്‍ ആക്രമണത്തിന്റെ നിഴലില്‍

സൈബര്‍ ആക്രമണങ്ങള്‍ ലോകത്തെങ്ങും വ്യാപിക്കുകയാണ്. രാജ്യങ്ങളും വന്‍കിട കോര്‍പറേറ്റുകളും എല്ലാം ഇത്തരം അക്രമണങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
inArticle

സന്തോഷ് മാത്യു

ഇസ്രായേല്‍ സ്‌പൈവെയറായ പെഗസസ് ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്തിയെന്ന് വ്യക്തമായതോടെ മറ്റൊരു സുരക്ഷാ പ്രശനം കൂടി ഉയര്‍ന്നിരിക്കുന്നു-സൈബര്‍ ആക്രമണം.

ഇസ്രായേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ ആണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍,ജി പി സ് ലൊക്കേഷന്‍ തുടങ്ങി ഏറക്കുറെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കാന്‍ കഴിയും.ഫോണ്‍ ഉപഭോക്താക്കള്‍ ഇത് അറിയുകയുമില്ല. ഇന്ത്യക്കാരായ വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. 2019ല്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്.പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്സ്ആപ്പ് തന്നെയാണ് അന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

സൈബര്‍ ആക്രമണങ്ങള്‍ ലോകത്തെങ്ങും വ്യാപിക്കുകയാണ്. രാജ്യങ്ങളും വന്‍കിട കോര്‍പറേറ്റുകളും എല്ലാം ഇത്തരം അക്രമണങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ആക്രമണമാണ് ഇയ്യിടെ അമേരിക്കയില്‍ നടന്നത്. അമേരിക്കയിലെ മുന്‍നിര ഇന്ധന പൈപ്പ്‌ലൈന്‍ ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്‌ലൈന്‍ കമ്പനിക്ക് നേരെയാണ് സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ കമ്പനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു. അമേരിക്കയിലെ ഗള്‍ഫ് തീരത്തെ റിഫൈനറുകളില്‍നിന്ന് കിഴക്കന്‍, തെക്കന്‍ അമേരിക്കയിലേക്ക് ഇന്ധനം കൊണ്ടുപോകുന്ന കമ്പനിയാണ് കൊളോണിയല്‍. 8,850 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പൈപ്പ്‌ലൈനുകളിലൂടെ കമ്പനി പ്രതിദിനം 2.5 ദശലക്ഷം ബാരല്‍ പെട്രോള്‍,ഡീസല്‍,ജെറ്റ് ഫ്യുവല്‍,മറ്റ് ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്നുണ്ട്.  

മെയ് 7 വെള്ളിയാഴ്ചയാണ് കമ്പനിക്ക് നേരെ ആക്രമണം ഉണ്ടായത്.തുടര്‍ന്ന് കമ്പനിയുടെ സംവിധാനങ്ങള്‍ ഓഫ്‌ലൈനാക്കി നിര്‍ത്തിവെച്ചു. ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്. 2017ല്‍ ഗള്‍ഫ് തീരത്ത് വീശിയ ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നും കൊളോണിയല്‍ തങ്ങളുടെ പൈപ്പ്‌ലൈനുകള്‍ അടച്ചിരുന്നു. അന്നും ഗള്‍ഫ് കോസ്റ്റ് പെട്രോള്‍,ഡീഡീസല്‍ വില കുതിച്ചുയര്‍ന്നു. അമേരിക്കയുടെ കിഴക്കന്‍ തീരത്തുനിന്നുള്ള ഇന്ധന വിതരണത്തിന്റെ 45 ശതമാനവും നിര്‍വഹിക്കുന്നത് കൊളോണിയല്‍ പൈപ്പ്‌ലൈന്‍ ആണ്.  

2020 ഒക്ടോബറില്‍ മുംബൈയില്‍ അഞ്ച് മണിക്കൂറോളം വൈദ്യുതി നിലച്ച സംഭവത്തിന് പിന്നില്‍ ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് ഗ്രിഡ് തകരാറിന് പിന്നില്‍ ഹാക്കിങ് ശ്രമമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. സൈബര്‍ ആക്രമണം നടത്തിയത് ചൈനീസ് സംഘമാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചില്ല. രാജ്യത്തിന്റെ തെക്കും വടക്കുമുള്ള വൈദ്യുതി വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണങ്ങള്‍  മുന്‍പും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യ-പസഫിക്കില്‍ സൈബര്‍ ക്രിമിനലുകള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ട രാജ്യങ്ങളില്‍ രണ്ടാമത് ഇന്ത്യയാണെന്ന് എ.ബി.എം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനാണ് ഒന്നാം സ്ഥാനത്തുള്ളത്.  

ധനകാര്യം,ഇന്‍ഷുറന്‍സ് മേഖലകളാണ് ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് (60 ശതമാനം). ഉല്‍പ്പാദന, പ്രൊഫഷണല്‍ സേവനങ്ങളാണ് തൊട്ടുപിറകിലുള്ളത്. 2020 ല്‍ ഏഷ്യയില്‍ നടന്ന സൈബര്‍ആക്രമണങ്ങളില്‍ ഏഴ് ശതമാനവും ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളാണെന്നാണ് ഐ .ബി.എം വ്യക്തമാക്കുന്നത്. മൊത്തം സൈബര്‍ ആക്രമണങ്ങളില്‍ 40 ശതമാനവും റാന്‍സംവെയര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.കൂടാതെ, ഡിജിറ്റല്‍ കറന്‍സി മൈനിങ്ങും സെര്‍വര്‍ ആക്‌സസ് ആക്രമണവും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികളെ ബാധിച്ചതായി നിരീക്ഷണമുണ്ട്. ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ 2019ല്‍ 1.25 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും രാജ്യം സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാനും 5ജി ശൃംഖല വികസിപ്പിക്കാനും തുടങ്ങുമ്പോള്‍ സൈബര്‍ ഭീഷണി തുടരുമെന്നും ഉറപ്പാണ്.അമേരിക്കയിലെ ആണവായുധങ്ങളെ നിയന്ത്രിക്കുന്ന ഊര്‍ജാ വിഭാഗത്തില്‍ റഷ്യന്‍ സൈബര്‍ ആക്രമണം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു.ലണ്ടന്‍ ട്യൂബ് എന്ന പാരീസുമായി ബന്ധിപ്പിക്കുന്ന മെട്രോ ടന്നലിനെയും അടുത്തിടെ സൈബര്‍ തീവ്രവാദികള്‍ പിടികൂടിയിരുന്നു.

Tags: attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.