Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു; ഓട്ടോക്കാസ്റ്റില്‍ നിര്‍മിച്ച ട്രെയിന്‍ ബോഗിയുടെ ഭാഗം റെയില്‍വേ ഏറ്റെടുക്കും

മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപനങ്ങള്‍ പലതും നടത്തി കബളിപ്പിച്ചെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു കേന്ദ്രമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ (എ.കെ. ആന്റണി, വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍) ഉണ്ടായിരുന്നിട്ടും ഒരു പ്രയോജനവും ലഭിക്കാത്തയിടത്താണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2021, 11:51 am IST
inKerala
ഉത്തര റെയില്‍വേയുടെ ഗുഡ്‌സ് വാഗണിനു വേണ്ടി ചേര്‍ത്തല ഓട്ടോക്കാസ്റ്റില്‍ നിര്‍മ്മിച്ച കാസ്‌നബ് 22 എച്ച്എസ് ബോഗിയുടെ ഭാഗം

ഉത്തര റെയില്‍വേയുടെ ഗുഡ്‌സ് വാഗണിനു വേണ്ടി ചേര്‍ത്തല ഓട്ടോക്കാസ്റ്റില്‍ നിര്‍മ്മിച്ച കാസ്‌നബ് 22 എച്ച്എസ് ബോഗിയുടെ ഭാഗം

ആലപ്പുഴ: ചേര്‍ത്തലയിലെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോക്കാസ്റ്റില്‍ നിര്‍മിച്ച ആദ്യ ട്രെയിന്‍ ബോഗിയുടെ ഘടക ഭാഗം റെയില്‍വേ ഏറ്റെടുക്കാന്‍ അനുമതിയായി. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓട്ടോക്കാസ്റ്റിന് തുണയായത്. ട്രെയിന്‍ ബോഗി നിര്‍മ്മിക്കുന്നതിന് റെയില്‍വേക്ക് കീഴിലുള്ള ആര്‍ഡിഎസ്ഒയുടെ ക്ലാസ് ഫൗണ്ടറി അംഗീകാരം ഒരു വര്‍ഷം മുന്‍പാണ് ഓട്ടോക്കാസ്റ്റിന് ലഭിച്ചത്.  

മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപനങ്ങള്‍ പലതും നടത്തി കബളിപ്പിച്ചെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ വാക്ക് പാലിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു കേന്ദ്രമന്ത്രിമാര്‍ യുപിഎ സര്‍ക്കാരില്‍ (എ.കെ. ആന്റണി, വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍) ഉണ്ടായിരുന്നിട്ടും ഒരു പ്രയോജനവും ലഭിക്കാത്തയിടത്താണിത്.

റെയില്‍വേയുടെ റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍സ് (ആര്‍ഡിഎസ്ഒ) അധികൃതര്‍ ചേര്‍ത്തല ഓട്ടോക്കാസ്റ്റിലെത്തി ബോഗിയുടെ ഘടക ഭാഗം (ഇതിന്റെ പേരും സാങ്കേതികമായി ബോഗിയെന്നുതന്നെയാണ്) പരിശോധന നടത്തി. തുടര്‍ന്ന്, ഇത് കയറ്റി അയയ്‌ക്കുന്നതിനുള്ള അന്തിമ അനുമതി നല്‍കി. വ്യവസായ വകുപ്പുമായി ചര്‍ച്ച ചെയ്ത് ബോഗി കയറ്റി അയയ്‌ക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും.

ഉത്തര റെയില്‍വേയുടെ പഞ്ചാബ് സോണിനുള്ള ഗുഡ്‌സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്‌നബ് ബോഗി ഭാഗങ്ങള്‍ നിര്‍മിക്കുന്നതിനാണ് 2020 മാര്‍ച്ചില്‍ ഓട്ടോക്കാസ്റ്റിന് ഓര്‍ഡര്‍ ലഭിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏറെ തടസ്സങ്ങള്‍ ഉണ്ടായതിനാല്‍ ആദ്യ ബോഗി നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്. രണ്ടാമത്തേത് തുടങ്ങിയിട്ടുണ്ട്. രണ്ട് മീറ്റര്‍ വീതിയും രണ്ടര മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ ഉയരവുമുണ്ട് ഒരു ബോഗിക്ക്. രണ്ടര ടണ്ണോളം ഭാരം വരും. 14.5 ലക്ഷം രൂപയാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.

ബാക്കിയുള്ള നാല് ബോഗികളും രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ നടപടി  തുടങ്ങി. ആര്‍ഡിഎസ്ഒ ഹൈദരാബാദ് റീജ്യണിലെ സീനിയര്‍ ഇന്‍സ്‌പെക്ടിങ് ഓഫിസര്‍ സി. ലക്ഷ്മിനാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഓട്ടോക്കാസ്റ്റിലെത്തിയത്. ഓപ്പണ്‍ ട്രക്കില്‍ കയറ്റി റോഡ് മാര്‍ഗം ഉത്തര റെയില്‍വേയുടെ അമൃത്‌സറിലെ റെയില്‍വേ വര്‍ക്ഷോപ്പിലേക്കാണ് ബോഗി അയയ്‌ക്കുക.

Tags: keralaതീവണ്ടിmodi governmentindian railway
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.