Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പ്രതീക്ഷയോടെ ടീം ഇന്ത്യ

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടിയത് ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും 12 വെങ്കലവുമടക്കം ആകെ 28 മെഡലുകള്‍. ഇതില്‍ എട്ട് സ്വര്‍ണവും ഹോക്കിയില്‍ നിന്നാണ്. ഒരെണ്ണം ഷൂട്ടിങ് റേഞ്ചില്‍ നിന്നും. ടെന്നീസ്, ഭാരോദ്വഹനം, ബോക്‌സിങ്, ബാഡ്മിന്റണ്‍, ഗുസ്തി എന്നീ ഇനങ്ങളിലായിരുന്നു ഇന്ത്യയുടെ മറ്റ് മെഡലുകള്‍. ഹോക്കിക്ക് പുറമെ ഭാരോദ്വഹനം, ബോക്‌സിങ്, ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്‌ത്ത്, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ നിന്ന് ഇന്ത്യ ഇത്തവണ മെഡല്‍ പ്രതീക്ഷിക്കുന്നു. ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന നീരജ് ചോപ്രയിലാണ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ. 4-400 മീറ്റര്‍ റീലേ ടീമും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Jul 16, 2021, 11:25 pm IST
inAthletics

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി ആറ് നാള്‍. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ടീമുകള്‍ തയാറെടുപ്പിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യയും ഇത്തവണ ഒളിമ്പിക്‌സിനെത്തുന്നത്. ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലായിരുന്നു മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറ് മെഡലുകള്‍.

ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യ നേടിയത് ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും 12 വെങ്കലവുമടക്കം ആകെ 28 മെഡലുകള്‍. ഇതില്‍ എട്ട് സ്വര്‍ണവും ഹോക്കിയില്‍ നിന്നാണ്. ഒരെണ്ണം ഷൂട്ടിങ് റേഞ്ചില്‍ നിന്നും. ടെന്നീസ്, ഭാരോദ്വഹനം, ബോക്‌സിങ്, ബാഡ്മിന്റണ്‍, ഗുസ്തി എന്നീ ഇനങ്ങളിലായിരുന്നു ഇന്ത്യയുടെ മറ്റ് മെഡലുകള്‍. ഹോക്കിക്ക് പുറമെ ഭാരോദ്വഹനം, ബോക്‌സിങ്, ഗുസ്തി, ബാഡ്മിന്റണ്‍, അമ്പെയ്‌ത്ത്, ഷൂട്ടിങ് എന്നീ ഇനങ്ങളില്‍ നിന്ന് ഇന്ത്യ ഇത്തവണ മെഡല്‍ പ്രതീക്ഷിക്കുന്നു. ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്ന നീരജ് ചോപ്രയിലാണ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ. 4-400 മീറ്റര്‍ റീലേ ടീമും മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബാഡ്മിന്റണില്‍ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേത്രിയും നിലവിലെ ലോകചാമ്പ്യനുമായ പി.വി. സിന്ധുവിന്റെ സാന്നിധ്യമാണ് വലിയ പ്രതീക്ഷ. റിയോ ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്.

അഞ്ച് പുരുഷന്മാരും നാല് വനിതകളുമടങ്ങുന്ന ബോക്‌സിങ്ങാണ് ഇന്ത്യ പ്രതീക്ഷ വയ്‌ക്കുന്ന മറ്റൊരു ഇനം. ആറ് തവണ ലോക ചാമ്പ്യനായ സൂപ്പര്‍ താരം മേരി കോം തന്നെ പ്രധാന പ്രതീക്ഷ. ഇത്തവണ സ്വര്‍ണം നേടി കരിയര്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് താരം. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഫ്‌ളൈവെയ്റ്റ് വിഭാഗത്തില്‍ തന്നെയാണ് മേരി ടോക്കിയോയിലും മത്സരിക്കുന്നത്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പതാകയേന്തുന്നതും മേരിയാണ്. 52 കി.ഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം നമ്പറായ അമിത് പംഗല്‍, വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ ലോക നാലാം നമ്പറായ സിമ്രാന്‍ജിത് കൗര്‍ എന്നിവരിലും രാജ്യം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.  

2018ലെ ഏഷ്യന്‍ ഗെയിംസ്, 2019ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ സ്വര്‍ണം നേടിയ അമിത് പംഗല്‍ 2019ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട്. സിമ്രാന്‍ജിത് കൗര്‍ 2018 ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2019, 21 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വെള്ളിയും വെങ്കലവും നേടിയ താരമാണ്. പംഗലും സിമ്രാനും ആദ്യമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് പുറമെ മനിഷ് കൗശിക്, വികാസ് കൃഷ്ണന്‍, ആശിഷ് കുമാര്‍, സതീഷ്‌കുമാര്‍ എന്നിവര്‍ പുരുഷ വിഭാഗത്തിലും ലൗലിന ബോര്‍ഗോഹെയ്ന്‍, 2019, 21 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ പൂജാറാണി എന്നിവരും റിങ്ങിലെ മെഡല്‍ പ്രതീക്ഷകളാണ്.

വനിതാവിഭാഗം ഭാരോദ്വഹനത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ മീരാബായ് ചാനു മത്സരിക്കാനിറങ്ങുന്നതാണ് ടോക്കിയോയില്‍ ഇന്ത്യ ഉറ്റുനോക്കുന്ന മറ്റൊരിനം. നിലവില്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് ചാനു. 49 കിലോ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്ന ചാനു രാജ്യത്തിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്.

Tags: ഒളിമ്പിക്സ്ടോക്യോ ഒളിമ്പിക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Athletics

അവിനാശ് സാബ്ലെ പാരിസ് ഒളിംപിക്‌സിന്

Badminton

പി വി സിന്ധുവിന് പ്രായം 28 തികഞ്ഞു; ബാഡ്മിന്റണില്‍ ഇന്ത്യയുടെ മിന്നും താരത്തിന്റെ വിശേഷം…

India

ഓരോ അത്‌ലറ്റിലും നാം അഭിമാനിക്കുന്നു; സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് അനുരാഗ് സിംഗ് താക്കൂര്‍; ഒളിമ്പിക്സിനായി 450 കോടി രൂപ ഇതിനകം ചെലലിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.