Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍ജവം പുലര്‍ത്തിയ അജപാലകന്‍

ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയ്‌ക്കനുസൃതമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ പൗലോസ് ദ്വിതീയന്‍ കൂട്ടാക്കിയില്ല. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയോടുപോലും സഹകരിക്കാന്‍ തയ്യാറാവാതിരുന്നത് ഇതിനാലാണ്. രാജ്യത്തെ നിയമത്തിനും കോടതി വിധികള്‍ക്കും വിധേയരാവാന്‍ എല്ലാവരും തയ്യാറായാല്‍ പ്രശ്‌ന പരിഹാരം സാധ്യമാണെന്ന പ്രഖ്യാപനം ഉറച്ചബോധ്യത്തോടെ ആയിരുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2021, 05:00 am IST
inEditorial

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അകാലത്തെ വേര്‍പാട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെന്നപോലെ കേരള സമൂഹത്തിനും വലിയൊരു നഷ്ടമാണ്. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വകലാശാലയിലും പഠനം പൂര്‍ത്തിയാക്കിയ പൗലോസ് ദ്വിതീയന്‍ സഭാധ്യക്ഷനായിരുന്ന മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് കാതോലിക്കാബാവയായി വാഴിക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തുന്നതിന് മുന്‍പ് മലങ്കര സുറിയാനി അസോസിയേഷന്‍ മെത്രാപ്പോലീത്ത, കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത, നിയുക്ത കാതോലിക്കാ ബാവ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ചരിത്രത്തില്‍ പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീവര്‍ഗീസ് ഗ്രിഗോറിയോസിനുശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു പൗലോസ് ദ്വിതീയന്‍. കുന്നംകുളം സ്വദേശിയായ ഈ മതമേധാവി പൗരസ്ത്യ ദേശത്തെ തൊണ്ണൂറ്റിയൊമ്പതാം കാതോലിക്കായും, ഇരുപത്തിയൊന്നാം മലങ്കര മെത്രാപ്പോലീത്തയുമായിരുന്നു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പരമാചാര്യന്മാരില്‍ ഒരാളുമായിരുന്നു.  

പത്ത് വര്‍ഷക്കാലം കാതോലിക്കാ ബാവയായി തുടര്‍ന്ന പൗലോസ് ദ്വിതീയന്‍ ഉജ്ജ്വലമായ നേതൃത്വമാണ് സഭയ്‌ക്ക് നല്‍കിയത്. സഭാ കാര്യങ്ങളില്‍ കാര്‍ക്കശ്യത്തോടെയാണ് ഇടപെട്ടതെങ്കിലും സ്‌നേഹമസൃണമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സൗഹൃദം നേടിയെടുത്തു. മതപരമായ സങ്കുചിതത്വമൊന്നുമില്ലാതെ പൊതുസമൂഹവുമായി അടുത്തിടപഴകാനും, മതമൈത്രിയുടേതായ അന്തരീക്ഷം നിലനിര്‍ത്താനും ശ്രമിച്ചു. പള്ളികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി യാക്കോബായ വിഭാഗങ്ങളുമായി പതിറ്റാണ്ടുകള്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നേറിയിരുന്ന സഭാകേസിന് സുപ്രീംകോടതി വിധിയോടെ അന്ത്യം കുറിച്ചത് പൗലോസ് ദ്വിതീയന്റെ കാലത്താണ്. ഒരേസമയം ഇച്ഛാശക്തിയോടെയും ഭാവാത്മകമായുമാണ് സങ്കീര്‍ണവും വൈകാരികവുമായ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. വിശ്വാസത്തിന്റെ ദാര്‍ഢ്യവും ജീവിത വിശുദ്ധിയും കൈമുതലാക്കി സഭയെ നേര്‍വഴിക്ക് നയിക്കുന്നതില്‍ വിജയിച്ചു. ലളിതമായ ജീവിതരീതിയും സരളമായ സംഭാഷണ ശൈലിയുമായിരുന്നു. ആത്മാര്‍ത്ഥതയും സത്യസന്ധതയും ഒരിക്കല്‍പ്പോലും തെറ്റിച്ചിട്ടില്ല. അത്യുന്നതമായ പദവിയിലായിരിക്കുമ്പോഴും ഭരണകാര്യങ്ങളില്‍ സുതാര്യത നിലനിലനിര്‍ത്തി സഭയുടെയും പൊതുസമൂഹത്തിന്റെയും ആദരവ് നേടിയെടുക്കുന്നതിന് ഈ ഗുണവിശേഷങ്ങളൊക്കെ വേണ്ടുവോളമായിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയ്‌ക്കനുസൃതമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ പൗലോസ് ദ്വിതീയന്‍ കൂട്ടാക്കിയില്ല. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയോടുപോലും സഹകരിക്കാന്‍ തയ്യാറാവാതിരുന്നത് ഇതിനാലാണ്. രാജ്യത്തെ നിയമത്തിനും കോടതി വിധികള്‍ക്കും വിധേയരാവാന്‍ എല്ലാവരും തയ്യാറായാല്‍ പ്രശ്‌ന പരിഹാരം സാധ്യമാണെന്ന പ്രഖ്യാപനം ഉറച്ചബോധ്യത്തോടെ ആയിരുന്നു. ലൈംഗികാരോപണങ്ങള്‍ക്ക് വിധേയരായവരെ സഭാ നേതൃത്വത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഇക്കാര്യത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. സഭ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, മുന്നോട്ടു വയ്‌ക്കുന്ന ആവശ്യങ്ങളെക്കുറിച്ചും രാജ്യത്തെ ഭരണ നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ യാതൊരു മടിയും പൗലോസ് ദ്വിതീയന്‍ കാണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ സഭാ പ്രതിനിധികള്‍ ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെയും ചര്‍ച്ചയുടെയും ചാലകശക്തിയാവാന്‍ ഈ മതാചാര്യന് കഴിഞ്ഞു. അതേസമയം രാഷ്‌ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്താതിരിക്കാന്‍ ശ്രദ്ധിച്ചു. സേവനത്തിന്റെയും അനുകമ്പയുടെയും സമ്പന്നമായ പൈതൃകം അവശേഷിപ്പിച്ചുകൊണ്ടാണ് പൗലോസ് ദ്വിതീയന്‍ വിടപറഞ്ഞിരിക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ വളരെ അര്‍ത്ഥപൂര്‍ണമാണ്. കാലം ചെയ്ത ഈ മതമേലധ്യക്ഷന് ഞങ്ങളുടെ ആദരാഞ്ജലികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.