Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ ഗോഡൗണുകളില്‍ നടക്കുന്നത് തന്നിഷ്ടം; കൃത്യസമയത്ത് അരി ലഭിക്കാതെ റേഷന്‍ കടകള്‍; കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം അട്ടിമറിക്കാന്‍ നീക്കം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കാന്‍ കേന്ദ്രം അനുവദിച്ചതിന്റെ അളവിലാണ് വ്യത്യാസമുണ്ടെന്ന് പറയുന്നത്. കേന്ദ്ര സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചില സ്ഥലങ്ങളിലെ കാര്‍ഡ് ഉടമകളില്‍നിന്നു പരാതി ലഭിച്ചതോടെ കുറ്റം കേന്ദ്ര സര്‍ക്കാരില്‍ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നീക്കം. പരിശോധനയില്‍ വിഹിതമായി ലഭിച്ച ഗോതമ്പിന്റെ അളവില്‍ കുറവും, അരിയില്‍ അല്‍പ്പം കൂടുതലും കണ്ടെത്തി എന്നാണ് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 12:30 pm IST
inKerala

കോട്ടയം: കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ അരി കൃത്യസമയത്ത് റേഷന്‍ കടകള്‍ക്ക് നല്‍കാതെ, വിതരണം അട്ടിമറിക്കാന്‍ ഭക്ഷ്യവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമക്കുന്നു. എന്‍എഫ്എസ്എ ഗോഡൗണില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നുന്ന വിധത്തിലാണ് അരി വിതരണം. ഇതുമൂലം ചില കടകളില്‍ അരി മിച്ചം വരും, ചില കടകള്‍ക്ക് തികയുന്നുമില്ല. ചില കാര്‍ഡ് ഉടമകള്‍ക്ക് അരി ലഭിക്കാത്ത സാഹചര്യവുമുണ്ടാകുന്നു. ലോക്ഡൗണ്‍ കാലത്ത് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി നല്‍കാന്‍ കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യത്തിന്റെ തൂക്കത്തില്‍ വ്യത്യാസമുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചുവെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നല്‍കാന്‍ കേന്ദ്രം അനുവദിച്ചതിന്റെ അളവിലാണ് വ്യത്യാസമുണ്ടെന്ന് പറയുന്നത്. കേന്ദ്ര സൗജന്യ റേഷന്‍ ലഭിക്കുന്നില്ലെന്ന് ചില സ്ഥലങ്ങളിലെ കാര്‍ഡ് ഉടമകളില്‍നിന്നു പരാതി ലഭിച്ചതോടെ കുറ്റം കേന്ദ്ര സര്‍ക്കാരില്‍ ചുമത്തി രക്ഷപ്പെടാനാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നീക്കം. പരിശോധനയില്‍ വിഹിതമായി ലഭിച്ച ഗോതമ്പിന്റെ അളവില്‍ കുറവും, അരിയില്‍ അല്‍പ്പം കൂടുതലും കണ്ടെത്തി എന്നാണ് പറഞ്ഞത്. ആളോഹരി കണക്കാക്കിയാല്‍ ആകെ ലഭിച്ച ഗോതമ്പ് ഒരാള്‍ക്ക് ഒരു കിലോഗ്രാം നല്‍കാന്‍ തികയില്ലത്രേ. എന്നാല്‍, അരി നാല് കിലോയില്‍ അല്‍പം കൂടുതലുണ്ട്. അരി കൂടുതല്‍ ഉണ്ടായിട്ടും നിരവധി കുടുംബങ്ങള്‍ക്ക് മെയ്, ജൂണ്‍ മാസത്തില്‍ ലഭിച്ചില്ല. 1.54 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 77,400 ടണ്‍ ധാന്യം കേന്ദ്രം നല്‍കുന്നുണ്ട്. മഞ്ഞ (5.94 ലക്ഷം), പിങ്ക് (33.08 ലക്ഷം) എന്നിങ്ങനെ ആകെ 39.05 ലക്ഷം മുന്‍ഗണനാ വിഭാഗം കാര്‍ഡുകളിലായി 1.54 കോടി ആളുകള്‍ക്ക് സൗജന്യമായി നല്‍കാനാണ് ഭക്ഷ്യധാന്യം കേന്ദ്രം അനുവദിച്ചത്.  

അരിയും ഗോതമ്പും കൂടി 77,400 ടണ്‍ ആണ് ഓരോ മാസവും കേന്ദ്രം അനുവദിക്കുന്നത്. ഇതില്‍ മെയ്, ജൂണ്‍ മാസങ്ങളിലേക്കായി ആദ്യ അലോട്ട്‌മെന്റ് എന്ന നിലയില്‍ 1,54,800 ടണ്‍ കേരളത്തിന് അനുവദിച്ചു. ഇതില്‍ 1,26,488 ടണ്‍ അരിയും 28,312 ടണ്‍ ഗോതമ്പുമായിരുന്നു. രണ്ടു മാസത്തെ സ്റ്റോക്ക് ഒന്നിച്ചു ലഭിച്ചതിനാല്‍ മെയ് മാസത്തെ വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 14,615.79 ടണ്‍ ഗോതമ്പും, 59,399.89 ടണ്‍ അരിയും ഉള്‍പ്പെടെ ആകെ 74,015.68 ടണ്‍ (95.62%) ധാന്യം മെയില്‍ വിതരണം ചെയ്തു. പ്രതിസന്ധി വന്നത് ജൂണില്‍. എന്നാല്‍, ജൂണില്‍ 58,314.54 ടണ്‍ അരിയും, 12,980.26 ടണ്‍ ഗോതമ്പും ഉള്‍പ്പെടെ ഇതുവരെ 71294.80 ടണ്‍ (92.11%) ഭക്ഷ്യധാന്യമാണ് കേരളത്തിലെ മുന്‍ഗണന വിഭാഗം കാര്‍ഡ് ഉടമകള്‍ക്കു ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പറയുന്ന ഈ കണക്കുകള്‍ പ്രകാരം മെയ് മാസത്തെ വിതരണത്തില്‍ 3385 ടണ്ണും, ജൂണ്‍ മാസത്തിലെ മിച്ചം 6106 ടണ്ണും ഭക്ഷ്യധാന്യം സംസ്ഥാന സര്‍ക്കാര്‍ കൈവശമുണ്ട്. എന്നിട്ട് കേന്ദ്രം ഗോതമ്പ് വിഹിതം കുറച്ചു എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.  

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ മൈനസ് ബില്ലിങ് സമ്പ്രദായം നടപ്പാക്കി ഈ പ്രതിസന്ധി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: keralaകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍സൗജന്യ റേഷന്‍റേഷന്‍ കട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.