Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പാട്ടെഴുതും, വരയ്‌ക്കും ഈ സബ്ബ് ഇന്‍സ്‌പെക്ടര്‍

നല്ലൊരു ചിത്രകാരനായ പ്രേംദാസ് നിരവധി എക്‌സിബിഷനുകള്‍ കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്റെ ചുമരുകളെ മനോഹരമാക്കിയ ജനമൈത്രി ചിത്രം വരച്ചത് ഇദ്ദേഹമാണ്. കൂടാതെ പത്രങ്ങളില്‍ കാരിക്കേച്ചര്‍ പംക്തിയും കൈകാര്യം ചെയ്തിട്ടുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 11, 2021, 06:47 am IST
inVaradyam

കവിതയും ഗാനങ്ങളും ചിത്രമെഴുത്തും വഴങ്ങും ഈ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക്. കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂംസബ്ഇന്‍പെക്ടര്‍ പ്രേംദാസ് ഇരുവള്ളൂര്‍ പത്തോളം  സിനിമകള്‍ക്ക് പാട്ടെഴുതിയിട്ടുണ്ട്. മിനി സ്‌ക്രീനിലെ ജനപ്രിയ സീരിയലുകള്‍ക്ക് വേറെയും. പോലീസ് ജോലിത്തിരക്കിനിടയിലും എഴുത്തിനെ തടവിലിടാതെ കാക്കുകയാണ് പ്രേംദാസ്.

നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്ക് ടൈറ്റില്‍ സോങ് ഒരുക്കുകയും നൂറിലധികം കവിതകള്‍ രചിക്കുകയും ചെയ്ത ഇദ്ദേഹം കേരള പോലിസിന്റെ ഫൊറന്‍സിക് ആര്‍ട്ടിസ്റ്റും ക്രിമിനോളജിസ്റ്റും കൂടെയാണ്. എന്റെ മാനസപുത്രി, പുനര്‍ജന്മം തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലെ ടൈറ്റില്‍ സോങ്ങുകള്‍  കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെയാണ് ഇദ്ദേഹം ജനശ്രദ്ധ ആകര്‍ഷിക്കുന്നത്.

അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ കൂടെ 2007ലാണ് പ്രേമദാസിന്റെ മിനിസ്‌ക്രീനിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പ്. തുടര്‍ന്ന് മലയാള ചലച്ചിത്രത്തിലെ പ്രശസ്തരായ സംഗീത സംവിധായകരുടെ കൂടെ പത്തോളം സിനിമകള്‍ക്ക് അദ്ദേഹം പാട്ടെഴുതി.

സംഗീത സംവിധായകരായ മോഹന്‍ സിത്താര, അലക്‌സ് പോള്‍ തുടങ്ങിയവര്‍ പ്രേംദാസിന്റ വരികള്‍ക്ക് ഈണമിട്ടിട്ടുണ്ട്. ബ്രേക്കിങ് ന്യൂസ് ലൈവ് എന്ന സിനിമയ്‌ക്ക് വേണ്ടി മോഹന്‍ സിത്താരയുടെ ഈണത്തില്‍ പ്രേംദാസ് രചിച്ച ‘മാനത്തെ മുല്ലക്ക് ഇന്നല്ലോ കല്യാണം’ എന്ന ഗാനം വളരെ പെട്ടെന്നു തന്നെ ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. ബ്രേക്കിങ് ന്യൂസ് ലൈവ്, യൂണിവേഴ്‌സ് ലവിങ്‌ലി, ഒമ്പതാം വളവിനപ്പുറം, കുട്ടിക്കളിയല്ല കല്യാണം, പെരുംകൊല്ലന്‍, വഴിപോക്കന്‍, മനോഹരന്റെ ലോകം, ആനന്ദകല്യാണം തുടങ്ങിയ ചിത്രങ്ങളിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. ആനന്ദ കല്യാണം റിലീസിനൊരുങ്ങുന്ന സിനിമയാണ്.

ഇതിലെ കള്ളെടുക്കടി കറിയെടുക്കെടി… എന്ന ഗാനം ഇപ്പോള്‍ തന്നെ ജനശ്രദ്ധ പിടിച്ചു കഴിഞ്ഞു. കൂടാതെ ഒരു സിനിമയ്‌ക്ക് വേണ്ടിയുള്ള തിരക്കഥയുടെ പണിപ്പുരയിലാണ് പ്രേംദാസ്. എം.ജി.ശ്രീകുമാര്‍, ചിത്ര, രാകേഷ് ബ്രഹ്മാനന്ദന്‍, ഫ്രാങ്കോ, റിമിടോമി, മഞ്ജരി, ജോത്സന, പാര്‍വതിമേനോന്‍, പ്രിയ എന്നിവര്‍ വിവിധ സിനിമകളിലായി പ്രേംദാസിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ശ്രീകൃഷ്ണ  ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.  

നല്ലൊരു ചിത്രകാരനായ പ്രേംദാസ് നിരവധി എക്‌സിബിഷനുകള്‍ കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്റെ ചുമരുകളെ മനോഹരമാക്കിയ ജനമൈത്രി ചിത്രം വരച്ചത് ഇദ്ദേഹമാണ്. കൂടാതെ പത്രങ്ങളില്‍ കാരിക്കേച്ചര്‍ പംക്തിയും കൈകാര്യം ചെയ്തിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ക്ലാസെടുക്കുന്ന ഇദ്ദേഹം നല്ലൊരു പ്രാസംഗികന്‍ കൂടിയാണ്. ചേളന്നൂര്‍ എസ്എന്‍ കോളജിലെ പഠനത്തിനുശേഷം കുറച്ചു നാള്‍ ആന്ധ്രപ്രദേശിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് തിരിച്ച് നാട്ടില്‍ എത്തിയാണ് പോലീസില്‍ ജോലി ലഭിച്ചത്. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും അകമഴിഞ്ഞ പിന്‍തുണയാണ് തന്റെ ഗാനരചനയ്‌ക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഗാന രചനയിലും ചിത്ര കലയിലും നിരവധി പുരസ്‌കാരം നേടിയ ഇദ്ദേഹം ചിത്രകലയിലും ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുടാതെ രണ്ട് വിഷയങ്ങളെ സംബന്ധിച്ച് ഒരു ഗവേഷണവും അദ്ദേഹം ചെയ്യുന്നുണ്ട്.  ചിത്രരേഖ ആര്‍ട്ട് കള്‍ച്ചറല്‍ അക്കാദമി എന്ന ചിത്രകലാ സ്ഥാപനത്തിന്റെ ഡയറക്ടര്‍ എം.വിജിയാണ് ഭാര്യ.

മക്കള്‍: പ്രേംജിത്ത്, കൃഷ്ണജിത്ത്. പോലീസ് ജോലിക്കൊപ്പം എഴുത്തും വരയും വിടാതെ നോക്കുകയാണ് ഈ യുവ കലാകാരന്‍.

ജിജേഷ് ചുഴലി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

Kerala

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

Kerala

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

Kerala

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.