Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓട്ടോ ഡ്രൈവര്‍ അടിയേറ്റു മരിച്ച സംഭവം; അറസ്റ്റിലായ പോലീസുകാരന്‍ ബിജോയ് ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് സസ്‌പെന്‍ഷന്‍ കിട്ടിയയാള്‍

ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംപുറം പീലിയോട് പുഴയോരത്തെ വള്ളക്കടവിന് സമീപം തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൊലപാതകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:19 am IST
inKerala

കൊച്ചി: സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ അടിയേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ പോലീസുകാരന്‍  ബിജോയ് നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെട്ടയാള്‍.ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ബിജോയ് തെരഞ്ഞെടുപ്പ് സമയത്താണ് വീണ്ടും ജോലിയില്‍ കയറിയത്. മുമ്പ് പോലീസ് സ്റ്റേഷനില്‍  ബഹളമുണ്ടാക്കിയതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നോര്‍ത്ത് ഇടപ്പള്ളി പോണേക്കര അംബേദ്കര്‍ റോഡ് കണ്ണന്‍ നിവാസില്‍ കൃഷ്ണകുമാര്‍ (കണ്ണന്‍ 32) ആണ് കൊല്ലപ്പെട്ടത്. എറണാകുളം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫിസര്‍ അമൃത ആശുപത്രിക്കു സമീപം വൈമേലില്‍ ബിജോയ് ജോസഫും സുഹൃത്തുക്കളും ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നുംപുറം പീലിയോട് പുഴയോരത്തെ വള്ളക്കടവിന് സമീപം തിങ്കളാഴ്ച രാത്രി വൈകിയായിരുന്നു കൊലപാതകം. കുന്നുംപുറം ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ കൃഷ്ണകുമാര്‍ മറ്റൊരാളില്‍ നിന്നു 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ പതിനായിരം രൂപ കൃഷ്ണ കുമാറില്‍ നിന്നു നെട്ടൂര്‍ സ്വദേശി ഫൈസല്‍ കടം വാങ്ങിയതായി പോലീസ് പറയുന്നു. ഈ തുക തിരിച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ടു കൃഷ്ണകുമാറും ഫൈസലും തമ്മില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രി പുഴയോരത്ത് മദ്യപിച്ചു കൊണ്ടിരുന്നു ബിജോയിയും ഫൈസലുമുള്‍പ്പെട്ട സംഘം കൃഷ്ണകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു. ഓട്ടോയിലാണ് കൃഷ്ണകുമാര്‍ എത്തിയത്. തുടര്‍ന്നു സംഘാംഗങ്ങളും കൃഷ്ണകുമാറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കൈവശമുണ്ടായിരുന്ന കമ്പിവടി ഉപയോഗിച്ചു കൃഷ്ണകുമാറിനെ സംഘം മര്‍ദിക്കുകയായിരുന്നു. ദേഹമാസകലം മര്‍ദനമേറ്റ ഇയാള്‍ അവശനായി നിലത്തു വീണു.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നിരുന്നു. പോലീസ് വാഹനത്തില്‍ കൃഷ്ണകുമാറിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബിജോയിയേയും ഫൈസലിനെയും രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തു നിന്നു കമ്പിവടി കണ്ടെടുത്തു. ഫൈസലിന്റെ ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ടു കൃഷ്ണകുമാറും ഫൈസലും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി കെ.ലാല്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ പോലീസിനായി.

Tags: arrestപോലീസ്AutorickshawBijoy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.