ലഖ്നോ: ഉത്തര്‍പ്രദേശില്‍ ഒറ്റയടിക്ക് ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഒമ്പത് മെഡിക്കല്‍ കോളെജുകളും ഉദ്ഘാടനം ചെയ്യും.
ദിയോറിയ, ഇറ്റാ, ഫത്തേപൂര്‍, ഗാസിപൂര്‍, ഹര്‍ദോയ്, ജോന്‍പൂര്‍, മിര്‍സാപൂര്‍, പ്രതാപ്ഗര്‍, സിദ്ധാര്‍ത്ഥ്നഗര്‍ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളെജുകള്‍ ഉയര്‍ന്നത്. ഈ കോളെജുകളിലേക്കുള്ള 450 ഫാക്കല്‍റ്റി അംഗങ്ങളില്‍ 70 ശതമാനം പേരെയും ജോലിക്കെടുത്ത് കഴിഞ്ഞു. ഒരേ ദിവസം ഇത്രയ്ക്കധികം മെഡിക്കല്‍ കോളെജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്.
ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളെജ് വീതം എന്നതായിരുന്നു യോഗി ആദിത്യനാഥിന്റെ സ്വപ്നം. അതുവഴി രോഗികള്‍ ഒരു ജില്ലയില്‍ നിന്നും മറ്റു ജില്ലയിലേക്ക് ഓടേണ്ട ഗതികേട് ഒഴിവാക്കുക എന്നതായിരുന്നു യോഗിയുടെ സ്വപ്നം. ആ സ്വപ്നമാണ് ഒമ്പത് ജില്ലകളില്‍ ഒമ്പത് മെഡിക്കല്‍ കോളെജുകള്‍ ഉയരുക വഴി സാധ്യമാവുന്നത്.
ഇപ്പോൾ ഉത്തർപ്രദേശിൽ നടക്കുന്നത് 25 വർഷം മുൻപ് ഗുജറാത്തിൽ നടന്നതാണ്- വികസനക്കുതിപ്പ്. യോഗി എന്ന ഭരണകർത്താവിന്റെ ഇച്ഛാശക്തിയും സമർപ്പണ ബോധവും ആണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. 25 വർഷങ്ങൾ ആയി ഗുജറാത്തിലും ഇപ്പോൾ ഉത്തർപ്രദേശിലും എല്ലാം കാണാൻ സാധിക്കുന്നത് എല്ലാറ്റിനും നെടുനായകത്വം വഹിക്കാന്‍ കരുത്തും മനുസ്സുമുള്ള ഭരണകര്‍ത്താക്കളുടെ മിടുക്കാണ്. മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിന്നിലാക്കാൻ പോന്ന വിഭവ സമ്പത്ത് ഉണ്ട് ഉത്തർപ്രദേശിന്. ഇല്ലാതിരുന്നത് ഒരു നായകൻ ആണ്… അത് ലഭിച്ചതോടെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് യുപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: