Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ശവത്തിന് സല്യൂട്ട് ചെയ്യണം; മേയര്‍ക്കു വേണ്ട

എം.എല്‍.എമാര്‍ക്കു മാത്രമല്ല ചീഫ് സെക്രട്ടറിക്കുപോലും സല്യൂട്ടിന് അര്‍ഹതയില്ല.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Jul 3, 2021, 01:57 pm IST
inArticle

ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും  പറഞ്ഞ് ഡി.ജി.പിക്ക്  കത്തെഴുതതിയിരിക്കുകയാണ് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. പ്രോട്ടോകോള്‍ പ്രകാരം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് മേയര്‍ എന്നതാണ് വര്‍ഗീസിന്റെ ന്യായം. കോണ്‍ഗ്രസ് റിബലായി ജയിച്ച് ഇടതു പിന്തുണയോടെ മേയറായ വര്‍ഗീസിനോട് പോലീസുകാര്‍ പോലും ബഹുമാനം കാട്ടുന്നില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം.

ഔദ്യോഗിക വാഹനം കടന്നുപോകുമ്പോള്‍ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോള്‍ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നുമാണ് കത്തില്‍.  

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തൊട്ടുതാഴെയാണ് പ്രോട്ടോകോള്‍ പ്രകാരം സ്ഥാനമെന്നും തനിക്ക് സല്യൂട്ട് നല്‍കുന്നില്ലെന്നുമുള്ള മേയറുടെ കത്ത് നിയമപ്രകാരം സാധുത ഉള്ളതല്ലെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹത്തിന് നിര്‍ബന്ധമായും സല്യൂട്ട് ആദരവ് അര്‍പ്പിക്കണമെങ്കിലും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കും വിവിധ ഉദ്യോഗസ്ഥര്‍ക്കും സല്യൂട്ട് ആവശ്യമില്ലെന്നാണ് പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍.

‘ആന്തരികമായ ബഹുമാനത്തന്റെ ബാഹ്യപ്രകടന’മായ സല്യൂട്ട്  ആര്‍ക്കൊക്കെ  നല്‍കണമെന്ന കേരള പൊലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 18-ാം അധ്യായത്തില്‍ വ്യക്തമായി പറയുന്നമുണ്ട്.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി, സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാര്‍, ജില്ല പൊലീസ് മേധാവികള്‍, എസ്.പി റാങ്കിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍, യൂനിറ്റ് കമാന്‍ഡന്‍ഡ്, ജില്ല കലക്ടര്‍, സെഷന്‍സ് ജഡ്ജിമാര്‍, സൈന്യത്തിലെ ഫീല്‍ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ (യൂനിഫോമിലുള്ളവര്‍), മജിസ്‌ട്രേറ്റുമാര്‍, സേനകളിലെ കമീഷന്‍ഡ് ഓഫിസര്‍മാര്‍, എസ്.ഐ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ളവര്‍, മൃതദേഹങ്ങള്‍ എന്നിങ്ങനെയാണ് സല്യൂട്ടിന് അര്‍ഹതയുള്ളത്.

എം.എല്‍.എമാര്‍ക്കു മാത്രമല്ല ചീഫ് സെക്രട്ടറിക്കുപോലും സല്യൂട്ടിന് അര്‍ഹതയില്ല.

പോലീസ് സേനയിലെ സ്റ്റാര്‍ ആയി മാറിയ എസ് ഐ ആനി ശിവയെ വീട്ടിലേക്ക് വിളിച്ചു വരുത്തി സലൂട്ട് ചെയ്യിച്ചാണ് വൈക്കം എംഎല്‍എ  സി കെ ആശ പത്രാസ് കാട്ടിയത്. ദുരിതങ്ങളോട് പടവെട്ടി സ്ത്രീസമൂഹത്തിന്  അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോള്‍  ആശയെ കണ്ടെങ്കിലും സലൂട്ട് ചെയ്തില്ല. 

ഔദ്യോഗിക വേഷത്തില്‍ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താല്‍ മതി എന്നതാണ് നിയമം എങ്കിലും ആനി  സലൂട്ട് ചെയ്യാതിരുന്നത്് ആളെ മനസ്സിലാകാത്തതിനാലാണ്. പ്രോട്ടോകോള്‍ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക്  ആശ പരാതി നല്‍കുകയും വൈക്കം സിഐ പിറ്റേദിവസം തന്നെ ആനി ശിവയെ എംഎല്‍എയുടെ വീട്ടില്‍ ഹാജരാക്കുകയും ചെയ്തു.  ആനിയെക്കൊണ്ട് സലൂട്ട് അടിപ്പിച്ചാണ്ആശ എം എല്‍ എ തന്റെ ആശ തീര്‍ത്തത്.

ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തിരുവന്തപുരം മേയര്‍ ആയിരുന്നപ്പോള്‍ ഔദ്യോഗിക വാഹനത്തിനു മുകളില്‍ ചുവന്ന ലൈറ്റ് വെക്കുന്നത് വലിയ വിവാദമായിരുന്നു. നിയമപരമായി മേയര്‍മാര്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുവാദമില്ല. ഭരണ നിര്‍വ്വഹണ സമിതി, നിയമ നിര്‍മ്മാണ സഭ, നീതി നിര്‍വ്വഹണ സംവിധാനം എന്നിവയിലെ തലവന്മാര്‍ക്കു മാത്രമേ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ ചട്ടമുള്ളു. 

അതനുസരിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, സ്പീക്കര്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്കു മാത്രമാണ് ചുവന്ന ലൈറ്റ് കത്തിച്ച് പായാന്‍ കഴിയു. പോലീസ് മേധാവിക്കു പോലും അധികാരമില്ല.  

25 വര്‍ഷം മുന്‍പ് മേയര്‍ പദവിയിലെത്തിയപ്പോള്‍ ശിവന്‍കുട്ടി പ്രൗഡികാട്ടാന്‍ കാറില്‍ ചുവന്ന ലൈറ്റ് ഫിറ്റ് ചെയ്തു. ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് അന്നത്തെ ഡിജിപി അര്‍ഹതയില്ലാത്തവര്‍ കാറിന്റെ മുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് ശരിയല്ലന്ന് കാട്ടി സര്‍ക്കുലര്‍ ഇറക്കി.   ആര്‍ക്കൊക്കെ വെയക്കാം എന്ന് വ്യക്തമാക്കുകയും ചെയ്തു. ലൈറ്റ് അഴിച്ചു മാറ്റില്ലന്ന് വാശിയിലായിരുന്നു ശിവന്‍ കുട്ടി. നായനാര്‍ ഭരിക്കുന്ന കാലമായതിനാല്‍ ഡിജിപിയുടെ ഉത്തരവിന് പുല്ലു വില നല്‍കി ചുവന്ന  ലൈറ്റും സൈറണനുമായി ശിവന്‍കുട്ടി തലസ്ഥാന നഗരത്തിന്റെ പ്രഥമ പൗരമായി വിലസി.

നഗരസഭയില്‍ ഇതിന്റെ പേരില്‍ ബഹളം ഉണ്ടാക്കിയതിന് പ്രതിപക്ഷ നേതാവായിരുന്ന എം എ വാഹിദിന് പണി കൊടുക്കാനും ശിവന്‍ കുട്ടി മറന്നില്ല.  തദ്ദേശ സ്വയം ഭരണ ചട്ടത്തില്‍ പ്രതിപക്ഷ നേതാവ് എന്നൊരു പദവി ഇല്ലാത്തതിനാല്‍ വാഹിദ് ആ പദം ഉപയോഗിക്കുന്നത് വിലക്കി. ശിവന്‍ കുട്ടിയുടെ പരമ്പര  അന്യം നിന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് തൃശ്ശൂര്‍ മേയറും വൈക്കം എംഎല്‍എയും.

Tags: വി.ശിവന്‍കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദ പ്രസ്താവന: മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കും: എന്‍ടിയു

Kerala

മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞു; രോഗിയെ അടക്കം പുറത്തെടുക്കാന്‍ ഏറെ പണിപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്‌

Kerala

മഴ; വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നെങ്കില്‍ തലേദിവസം തന്നെ പ്രഖ്യാപിക്കുക; കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം

Kerala

ശനിയാഴ്ച സ്കൂളുകൾക്ക് അധ്യയന ദിനം; തീരുമാനത്തിൽ ഉറച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്, കെ‌എസ്‌ടി‌എ നിലപാട് തള്ളി മന്ത്രി ശിവൻകുട്ടി

Kerala

ഇനി വിളച്ചിലൊന്നും നടക്കില്ല, സ്‌കൂള്‍ തുറന്നു; പ്രവേശനോത്സവത്തിന്റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.