Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കരിമണ്ണൂരിലെ വനഭൂമി പതിച്ച് നല്‍കല്‍; പട്ടയം നല്‍കുന്ന നടപടി നിര്‍ത്തി; നടപടി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്

വിഷയത്തില്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യവനപാലകന്‍, ലാന്റ് ആന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2021, 04:28 pm IST
inIdukki

ഇടുക്കി: കരിമണ്ണൂര്‍ എല്‍എ തഹസില്‍ദാരുടെ കീഴില്‍ വരുന്ന വിവിധ വില്ലേജുകളിലെ പട്ടയം വിതരണം ചെയ്യുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തി. വിഷയത്തില്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യവനപാലകന്‍, ലാന്റ് ആന്റ് റവന്യൂ കമ്മീഷണര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തിലാണ് നടപടി.

സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പട്ടയ വിതരണം നടന്ന് വന്നിരുന്ന്. പതിനായിരത്തോളം അപേക്ഷകളില്‍ 800 ഓളം പേര്‍ക്ക് നിലവില്‍ പട്ടയവും വിതരണം ചെയ്തു. ഇടുക്കിക്ക് പുറമെ കൊല്ലം ഉള്‍പ്പെടെയുള്ള മറ്റ് ചില ജില്ലകളിലും ഇത്തരത്തില്‍ കൈവശാവകാശം നല്‍കിയ വനഭൂമി പതിച്ച് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനത്തെ ഡിഎഫ്ഒ തലത്തിലുള്ള പ്രധാനപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

അതേസമയം ഇക്കാര്യം അറിഞ്ഞിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് തടയാന്‍ വേണ്ട നടപടി എടുത്തില്ലെന്ന പരാതിയും വ്യാപകമാണ്. പാവപ്പെട്ട ജനങ്ങളെ ആശിപ്പിച്ച് കബളിപ്പിക്കുകയാണ് വകുപ്പെന്നാണ് പരാതി. 2006 മുതലാണ് ഹില്‍മെന്‍ സെറ്റില്‍മെന്റില്‍പ്പെട്ട സ്ഥലങ്ങളില്‍ വനാവകാശം അഥവ കൈവശാവകാശം നല്‍കി തുടങ്ങിയത്. ഇതില്‍ തന്നെ വനഭൂമിയാണെന്ന് വ്യക്തമാകുമ്പോഴും രണ്ട് വകുപ്പുകള്‍ തമ്മില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ പട്ടയവിതരണത്തേയും സാധാരണക്കാരായ വനവാസികളുടെ ജീവിതത്തേയും ബാധിക്കുകയാണ്.

വിഷയത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പട്ടയ വിതരണം തടയാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയും മലയരയ സഭകളും രംഗത്ത് വന്നിട്ടുണ്ട്. സ്ഥലത്തെ വനവാസികള്‍ക്ക് പട്ടയം ലഭിക്കേണ്ടത് ആവശ്യമാണെന്നും ഇതിനായി കേന്ദ്രത്തിന് കത്തെഴുതി ആവശ്യമായ അനുവദി തേടണമെന്നുമാണ് പൊതുവായി ഉയരുന്ന ആവശ്യം. നിലവില്‍ വനമായി കേന്ദ്രത്തിന്റെ കണക്കിലുള്ള ഭൂമിക്ക് കുറവ് വരുന്നത് ഭാവിയില്‍ വലിയ നിയമനടപടികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴി വെച്ചേക്കും. ഇത് ഉദ്യോഗസ്ഥരുടെ ജോലിയെ അടക്കം ബാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

വിചിത്ര നടപടി

പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖലയില്‍ ജനവാസം തുടങ്ങിയിട്ട് 400 വര്‍ഷത്തിലധികമായി. ഈ സ്ഥലം സംരക്ഷിത വനമേഖലയെന്ന് വനം വകുപ്പ് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുന്ന വിചിത്ര നടപടിയാണ്. വനംവകുപ്പ് നിശ്ചിത താല്‍പര്യത്തിന് വേണ്ടിയും വിദേശ ഫണ്ടിന് വേണ്ടിയും കേന്ദ്രത്തെ ബോധിപ്പിക്കാന്‍ വേണ്ടിയുമാണ് ഇവിടെ വനമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. കാര്‍ഷിക മേഖലയിലെ വനവാസികളെ വലക്കുന്ന നടപടിയാണ് കാലങ്ങളായി ഇവര്‍ തുടരുന്നത്. സ്ഥലത്ത് മറ്റിടങ്ങളിലേത് പോലെ തന്നെ പള്ളികള്‍, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍ എല്ലാമുണ്ട്. പുറത്ത് നിന്നെത്തിയവരടക്കം നിരവധി പേര്‍ ഇവിടെ അധിവസിക്കുന്നുണ്ട്.

സി.പി. കൃഷ്ണന്‍പ്രസിഡന്റ് അഖില തിരുവിതാംകൂര്‍ മലയരയാ മഹാസഭ

1920-25 കാലത്തെ പഴയ സെറ്റില്‍മെന്റില്‍പ്പെട്ട പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് മേഖല കന്നി ഏലം ട്രാക്ട് എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്. രാജാവിന്റെ കാലമായ അന്ന് മുതല്‍ സ്ഥലം റവന്യൂ ഭൂമിയാണ്. പിന്നീട് ഈ സ്ഥലത്ത് 1997ല്‍ റീസര്‍വെ നടത്തിയവരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ഇവിടെ ഭൂമിയുടെ തരം സര്‍ക്കാര്‍ പുറമ്പോക്കാണ്. റിമാര്‍ക്ക്‌സ് കോളത്തില്‍ 500 ഹെക്ടര്‍ ഭൂമി ഒരുമിച്ച് സംരക്ഷിത വനം എന്നാണ് എഴുതിയിരിക്കുന്നത്. ഭൂമി തരം തിരിച്ച് അളക്കാന്‍ മടിച്ചിട്ടാകും ഇത്തരത്തില്‍ തെറ്റായി എഴുതിയത്. മുമ്പും ഇവിടെ നിരവധി പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ട്.

സ്ഥലത്ത് നിന്ന് നിരവധി പേര്‍ തങ്ങളുടെ ദുരിതം പറഞ്ഞ് നേരിട്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ തന്നെ നേരിട്ട് സ്ഥലത്ത് പരിശോധിച്ച ശേഷമാണ് പട്ടയം നല്‍കാന്‍ നടപടികള്‍ എടുത്തത്.

Tags: idukkiജന്മഭൂമിഇടുക്കി ജല സംഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.