Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നാണവും മാനവും- അതെന്തോന്നാ?

മാനഭംഗത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും പോലീസും വനിതാ കമ്മീഷനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ ദേശീയ കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂരില്‍ പത്രസമ്മേളനം നടത്തിയാണ് സംഭവം വിവരിച്ചത്.

ഉത്തരന്‍byഉത്തരന്‍
Jun 30, 2021, 05:00 am IST
inArticle

മരം വെട്ടിനും വനം വെളുപ്പിക്കാനും പാര്‍ട്ടി ഒത്താശ. സ്വര്‍ണക്കള്ളക്കടത്തിന് പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘം. സ്ത്രീപീഡനവും ബലാത്സംഗവും പാര്‍ട്ടി പരിപാടി. കള്ള വാറ്റും കഞ്ചാവ് വിപണനവും പാര്‍ട്ടിയുടെ ഒത്താശയോടെ. പോലീസും വനിതാ കമ്മിഷനും യുവജന കമ്മീഷനും കൈമലര്‍ത്തും. അനുഭവിച്ചോ എന്ന് ഉപദേശവും. അതേ സാര്‍. ഇത് കേരളമാണ്. കൈരളിയാണ്.  

കോഴിക്കോട് വടകര മണിയൂരില്‍ പാര്‍ട്ടി വനിതാ അംഗത്തെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ പിടികൂടിയത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ്. ഞങ്ങള്‍ അങ്ങിനെയാണ്. കൊന്നവനെ ഒളിപ്പിക്കാനുള്ളതാണ് പാര്‍ട്ടി ഗ്രാമം. കള്ളനെയും തെമ്മാടിയേയും സംരക്ഷിക്കാനുമുള്ളതാണ് പാര്‍ട്ടിഗ്രാമം. നേരത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പലേടത്തും തന്തയില്ലാത്ത കുഞ്ഞുങ്ങള്‍ പിറന്നതായി കേട്ടിട്ടുണ്ട്. അതിന്റെ വകഭേദമാണോ പീഡനക്കേസിലെ പ്രതികളുടെ ഒളിത്താവളം? സിപിഎം ശക്തി കേന്ദ്രമായ വടകര കരിമ്പനപ്പാലത്ത് നിന്നു രണ്ട് പ്രതികളെ വടകര പോലീസാണ് പിടികൂടിയത്.  

സിപിഎം പതിയാരക്കര ലോക്കല്‍ കമ്മിറ്റി അംഗവും മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി. ബാബുരാജ്, ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും പതിയാരക്കര മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ടി.പി. ലിജീഷ് എന്നിവരാണ് പിടിയിലായത്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ചിലെ പാര്‍ട്ടി അംഗമായ വീട്ടമ്മയെ ഇരുവരും ബലാത്സംഗം ചെയ്തെന്നാണ് പരാതി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് സിപിഎം കേന്ദ്രങ്ങളില്‍ രഹസ്യമായി താമസിക്കുകയായിരുന്നു. പോലീസും സിപിഎമ്മും തമ്മിലുള്ള ധാരണയില്‍ അറസ്റ്റ് നാടകം നടത്തിയതാണെന്നും  ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  

കൊയിലാണ്ടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകള്‍ ശേഖരിച്ചു. മൂന്ന് മാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. സംഭവം  ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ഉന്നതര്‍ ഇടപെട്ടെങ്കിലും യുവതിയും കുടുംബവും പരാതിയില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്.  

അതിനേക്കാള്‍ ഭീകരസംഭവമാണ് തൃശൂരില്‍ നിന്ന് കേട്ടത്. മാനഭംഗത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും പോലീസും വനിതാ കമ്മീഷനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും മുന്‍ ദേശീയ കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശൂരില്‍ പത്രസമ്മേളനം നടത്തിയാണ് സംഭവം വിവരിച്ചത്.  

ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ യുവതിയാണ് മാനഭംഗത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും നഗ്‌നവീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. അവിവാഹിതയായതിനാല്‍ മാനഹാനി ഭയന്ന് അന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല.  എന്നാല്‍ ഇയാള്‍ നഗ്‌ന വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുകയും ഫോണിലൂടെ ശല്യം ചെയ്യുന്നതും തുടര്‍ന്നു. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായശേഷവും പ്രതിയുടെ ഭീഷണിയും ശല്യവും തുടര്‍ന്നു. വിവരങ്ങള്‍ മയൂഖയ്‌ക്ക് അറിയുമെന്നും തെളിവുകള്‍ അവരുടെ പക്കലുണ്ടെന്നും അറിയിച്ചതോടെ 2018ല്‍ കൊച്ചിയിലെ മാളില്‍ തന്നെയും തടഞ്ഞുനിര്‍ത്തി പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് മയൂഖ വിവരിച്ചത്. 2020ല്‍ പ്രതി ഇരയുടെ താമസ സ്ഥലത്ത് ഗുണ്ടകളെ വിട്ടും ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചില്‍ തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിക്ക് പരാതി നല്‍കി. തുടര്‍ന്ന് ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. സാഹചര്യത്തെളിവുകള്‍ ശേഖരിക്കാന്‍ പോലും പൊലീസ് തയാറായില്ല.  

വനിതാ കമ്മീഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അദ്ധ്യക്ഷയായി എം.സി. ജോസഫൈന്‍ പ്രതിക്കുവേണ്ടി ഇടപെട്ടതായി വ്യക്തമായ വിവരം ലഭിച്ചു. കേസെടുക്കരുതെന്ന് പോലീസിന് അവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ പ്രതിക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും അവര്‍ ശ്രമിച്ചു.

പ്രതിക്കുവേണ്ടി കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഇടപെട്ടിരുന്നു. ഒരു ബിഷപ്പിന്റെയും പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെയും പിന്തുണയുള്ള പ്രതി ഇപ്പോഴും സ്വതന്ത്രമായി നടക്കുകയാണ്. മാനഭംഗത്തിനിരയായ സുഹൃത്ത് മാനസികമായ വിഷമതകള്‍ മൂലം കൂടുതല്‍ മൗനിയായിരിക്കയാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പിറ്റേന്ന് തന്നെ സി.ഐ സിബിന്‍ വന്ന് തന്റെ മൊഴിയെടുത്തു. തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചു.  

പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരനല്‍കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാനഭംഗക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന എസ്.പി, ഡി.വൈ.എസ്.പി, സി.ഐ എന്നിവരെ മാറ്റിനിറുത്തി സ്വതന്ത്രമായ അന്വേഷണം നടത്തണം. ജോണ്‍സന്റെ മൊബൈല്‍ ഫോണ്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ ശേഖരിക്കുകയും പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും വേണമെന്നും മയൂഖ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇല്ലെങ്കിലോ കൊല്ലത്തെ വിസ്മയ സംഭവം ആവര്‍ത്തിക്കില്ലെന്ന് ആര്‍ക്കറിയാം. എന്തും സംഭവിക്കാം. ചോദിക്കാനാളില്ല. നാണവും മാനവും മര്യാദയും സര്‍ക്കാരിനുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകാം. അതെന്താണെന്ന് പോലും കേരളത്തിന്റെ ഭരണകൂടത്തെ പുകഴ്‌ത്തുകയും ഗംഭീരമെന്ന് ആശംസിക്കുകയും ചെയ്യുന്നവര്‍ സംശയിച്ചാലും അത്ഭുതപ്പെട്ടേക്കാം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്മാര്‍ (ഗവര്‍ണറോട് കടപ്പാട്) നടത്തുന്നതെന്ത്?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.