Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ മണ്ഡലത്തിലെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാന്‍ നീക്കം; പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിരിക്കുന്നത് 44.49 കോടി

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്‌ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 22, 2021, 01:35 pm IST
inKerala

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ അഞ്ചരക്കണ്ടി പുഴയിലെ പാറപ്രത്ത് നടപ്പാക്കുന്ന, നേരത്തെ അശാസ്ത്രീയമെന്ന് കണ്ട് ഉപേക്ഷിച്ച, റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാനുള്ള നീക്കം വിവാദത്തില്‍. 1958ല്‍ കാട്ടാമ്പള്ളി പദ്ധതി നടപ്പാക്കുന്ന വേളയില്‍ പാറപ്രത്തും സമാന പദ്ധതി നടപ്പാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പദ്ധതി വിജയകരമാകില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടിയെടത്തെന്നാണ് പ്രധാന ആരോപണം. പുതിയ പദ്ധതിക്കായി കിഫ്ബിയില്‍ നിന്ന് 44.49 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

റഗുലേറ്റര്‍ കം ബ്രിഡ്ജ് പുഴയുടെ സ്വാഭാവിക അവസ്ഥയ്‌ക്കു മാറ്റംവരുത്തുന്നതിനൊപ്പം ജൈവ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള ആശങ്കയാണ് ഉയരുന്നത്. അഞ്ചരക്കണ്ടി പുഴയ്‌ക്ക് കുറുകെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് സ്ഥാപിച്ച് പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് വയലുകള്‍ സമ്പൂര്‍ണമായും കൃഷിക്ക് യോഗ്യമാക്കുക, ധര്‍മടം മണ്ഡലത്തിലെ പിണറായി, പെരളശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാത എന്നിവയാണ് പാറപ്രം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി. 

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ 1200 ഏക്കര്‍ കൃഷിക്കനുയോജ്യമാക്കി മാറ്റുമെന്നുമാണ് അവകാശവാദം. പുഴയ്‌ക്ക് 99.9 മീറ്റര്‍ നീളത്തില്‍ ആറ് ഷട്ടറുകളുള്‍പ്പെടെ 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാലം ഉള്‍പ്പെടുന്നതാണ് പദ്ധതി.

നിര്‍മാണ പ്രവൃത്തി ആരംഭിച്ചതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങളും തുടങ്ങിയതായി പ്രദേശവാസികള്‍ പറയുന്നു. പുഴയുടെ നിലനില്‍പ്പിനാവശ്യമായ സ്വാഭാവിക വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും തോതില്‍ ഇപ്പോള്‍ തന്നെ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. നിലവിലുള്ള സാഹചര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.  

പുഴ കടലില്‍ പതിക്കുന്നതിന് ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ റഗുലേറ്റര്‍ സ്ഥാപിക്കുന്നത് പുഴയെ നാശത്തിലേക്ക് തള്ളിവിടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. റഗുലേറ്റര്‍ വന്നാല്‍ പുഴയിലെ സ്വാഭാവിക വേലിയേറ്റവും വേലിയിറക്കവും തടസ്സപ്പെടും. ഉപ്പു വെള്ളത്തില്‍ വളരുന്ന നൂറുകണക്കിന് മത്സ്യവര്‍ഗങ്ങളുടെ നാശത്തിന് റഗുലേറ്ററുകള്‍ കാരണമാകും. സ്വാഭാവിക വേലിയേറ്റത്തിലും ഇറക്കത്തിലും പുഴയുടെ ശുചീകരണം കൂടിയാണ് നടക്കുന്നത്. വേലിയേറ്റവും വേലിയിറക്കവും തടസപ്പെടുന്നതോടെ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് പ്രദേശത്ത് ജനജീവിതം സാധ്യമല്ലാതാകുമെന്നും ആശങ്കയുണ്ട്.

Tags: Pinarayi Vijayanriverpinarayiകിഫ്ബി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വേദസ്വരൂപം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

അതിരപ്പിള്ളി സില്‍വര്‍ സ്റ്റോമിലെ ലോകോത്തര കേബിള്‍ കാറുകളുടെ ഉദ്ഘാടനം ഇന്ന്

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.