Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വിവാഹപ്പരസ്യത്തിന്

''അതു കള നീയൊരു ഭംഗി വാക്കു പറഞ്ഞതല്ലേ. ഡിയര്‍ ആന്റ് നിയര്‍... സന്തോഷത്തിന്റെ കാര്യം ഞാനും കേക്കട്ടെ വൈഫേ എന്നെ സുഖിപ്പിക്കുന്നതിനു കാരണം.''

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2021, 05:00 am IST
inVaradyam

എസ്. ബി. പണിക്കര്‍

പതിവുപോലെ അന്നും അയാള്‍ വാറ്റിയതോ നാടനോ ഫോറിനോ എന്നു നിശ്ചയമില്ല, മൂക്കറ്റം സേവിച്ചു വന്നിരിക്കുകയാണെന്ന് സ്വരം കേട്ടപ്പോള്‍ മനസ്സിലായി. പറമ്പിലേക്ക് കയറുമ്പോള്‍ ചെറു കടമ്പ. ഇഴഞ്ഞു വന്ന് കടമ്പയില്‍ കമിഴ്ന്നു കിടക്കുകയാണ് പതിവ്. പകുതി ചൈനയിലും പകുതി ഇന്ത്യയിലും. അവള്‍ ചെന്നു സഹായിക്കണം  മക്‌മോഹന്‍ രേഖ കടക്കാന്‍.

”സുമതീ,  

പുത്തന്‍വീട്ടില്‍ കെ.പി സുമതിക്കുട്ടീ നിന്റെ ഓണ്‍ ഭര്‍ത്താവായ ഞാന്‍ ഗംഗാധരന്‍ ഡീ. മലയാളം നിനക്ക് നിശ്ചയമില്ലാത്തതുകൊണ്ട് ഇംഗ്ലീഷില്‍ കാച്ചിയേക്കാം, നിന്റെ ഓണ്‍ ഹസ്ബണ്ട് അര്‍ത്ഥം നിനക്കറിയാമോ ടീ ശവമേ…” ഹസ്ബണ്ട് എന്നാല്‍ കൃഷിക്കാരന്‍. സുമതിയെ അയല്‍ക്കാരില്‍ ചിലര്‍ കുറ്റപ്പെടുത്തുന്നത് അവള്‍ കേട്ടിട്ടുണ്ട്. വളം വച്ചു കൊടുത്തിട്ടാണ്. നാലുകാലില്‍ വരുമ്പോള്‍ രാജകീയ സ്വീകരണം കൊടുത്തിട്ടാണ്. സഹിക്കട്ടെ.

അന്നും അവള്‍ കടമ്പ കടക്കാന്‍ സഹായിച്ചു. കൈയില്‍ മദ്യക്കുപ്പി. പകുതിയോളം ഉണ്ട്. ബാക്കിയുള്ളതു ദാഹം വന്നപ്പോള്‍ ചെലുത്തിക്കാണും.

”എനിക്കു നല്ല ബോധം ഉണ്ടെ ഡീ… ഡീ… യുവര്‍ ഓണ്‍ ഹസ്ബണ്ട്. ഇതെന്റെ ഇടത്തെ കൈ ഇതെന്റെ വലത്തെ കൈ ഞാനിതാ നടക്കുന്നു.”

വീട്ടില്‍ വന്ന പാടെ ചില്ലു ഗ്ലാസ് ആവശ്യപ്പെട്ടു അയാള്‍. ഒരു വിധം കസേരയില്‍ അമര്‍ന്നിരുന്നു. കസേര വലിച്ചിട്ട് അവള്‍ അടുത്തിരുന്നു. ഗ്ലാസ് കാലിയാവുന്ന മുറയ്‌ക്ക് ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. അടുത്തുതന്നെ വെള്ളം.  

”ഇന്നെന്താ കൂവേ കെട്യോളേ പതിവില്ലാത്തത്ര സ്‌നേഹം എന്നോട്?”

അവള്‍ കീഴോട്ടു നോക്കിക്കൊണ്ട് മൊഴിഞ്ഞു.  

”ഒന്നുമില്ല.”

”അതു കള നീയൊരു ഭംഗി വാക്കു പറഞ്ഞതല്ലേ. ഡിയര്‍ ആന്റ് നിയര്‍… സന്തോഷത്തിന്റെ കാര്യം ഞാനും കേക്കട്ടെ വൈഫേ എന്നെ സുഖിപ്പിക്കുന്നതിനു കാരണം.”

അന്നാദ്യമായി അവള്‍ അയാളുടെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു, നിങ്ങളൊന്നു പോയിക്കിട്ടീട്ട് വേണം എനിക്കൊരു വിവാഹപ്പരസ്യം കൊടുക്കാന്‍.

Tags: വിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

‘രാഹുലിനെ പെണ്ണ് കെട്ടിയ്‌ക്കൂ’, ഹരിയാനയില്‍ കര്‍ഷകരെ കാണാന്‍ പോയ സോണിയാഗാന്ധിയോട് സ്ത്രീയുടെ അപേക്ഷ

World

ലിംഗമാറ്റവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹവും നിരോധിച്ച് റഷ്യ; ഏകകണ്ഠമായി ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

Mollywood

താരകുടുംബത്തില്‍ നിന്ന് സന്തോഷവാര്‍ത്ത; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യയ്‌ക്ക് മാംഗല്യം

Kerala

അച്ഛന്റെ ഓര്‍മകളില്‍ വിതുമ്പി… ശ്രീലക്ഷ്മി ബിനുവിന്റെ കൈപിടിച്ചു

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.