Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛന്റെ ഓര്‍മകളില്‍ വിതുമ്പി… ശ്രീലക്ഷ്മി ബിനുവിന്റെ കൈപിടിച്ചു

കണ്ണടച്ച് കൈകൂപ്പി നില്‍ക്കുമ്പോള്‍ ശ്രീലക്ഷ്മിയുടെ മനസ്സു നിറയെ അച്ഛനായിരുന്നു. അച്ഛന്റെ സ്വപ്‌നമായിരുന്നു വിവാഹം. അച്ഛന്‍ കാണാന്‍ ഏറെ മോഹിച്ച നിമിഷം. ഈ ഒരു നിമിഷത്തേക്കെങ്കിലും അച്ഛനെ തിരിച്ചു തന്നിരുന്നെങ്കില്‍... അത്രയും നേരം പിടിച്ചുനിന്ന ശ്രീലക്ഷ്മി വിങ്ങിപ്പൊട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 12:35 am IST
inKerala

ശിവഗിരി: കണ്ണടച്ച് കൈകൂപ്പി നില്‍ക്കുമ്പോള്‍ ശ്രീലക്ഷ്മിയുടെ മനസ്സു നിറയെ അച്ഛനായിരുന്നു. അച്ഛന്റെ സ്വപ്‌നമായിരുന്നു   വിവാഹം. അച്ഛന്‍ കാണാന്‍ ഏറെ മോഹിച്ച നിമിഷം. ഈ ഒരു നിമിഷത്തേക്കെങ്കിലും അച്ഛനെ തിരിച്ചു തന്നിരുന്നെങ്കില്‍… അത്രയും നേരം പിടിച്ചുനിന്ന ശ്രീലക്ഷ്മി വിങ്ങിപ്പൊട്ടി.  

ശാരാദാമഠത്തില്‍ മന്ത്രോച്ചാരണമുയര്‍ന്നു. വിവാഹത്തലേന്ന് വീട്ടില്‍വച്ച് അക്രമി സംഘം കൊലപ്പെടുത്തിയ ആ അച്ഛന്റെ ഓര്‍മകളുടെ സങ്കടക്കടലില്‍ അവള്‍ സുമംഗലിയായി… വടശ്ശേരിക്കോണം വലിയവിളാകം ‘ശ്രീലക്ഷ്മിയില്‍’ ജി. രാജുവിന്റെ ആഗ്രഹം പോലെ തന്നെ ഇന്നലെ വര്‍ക്കലയിലെ ശാരദാമഠത്തില്‍ വച്ച് ചെറുന്നിയൂര്‍ പുതുവല്‍വിള വീട്ടില്‍ വിനു ശ്രീലക്ഷ്മിയെ ജീവിതത്തിലേക്ക് കൈപിടിച്ചു.

പതിനഞ്ചു ദിവസം മുമ്പാണ് ശ്രീലക്ഷ്മിയുടെ വിവാഹത്തിന്റെ തലേ ദിവസം, മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ രാജുവിനെ പന്തലില്‍വച്ച് അക്രമിസംഘം കൊലപ്പെടുത്തിയത്. വിവാഹത്തിന് ഏതാനും മണിക്കൂര്‍ മുമ്പായിരുന്നു അത്. കഴിഞ്ഞ മാസം 28ന് ശിവഗിരിയിലെ  ശാരദാമഠത്തില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. രാജുവിന്റെ വേര്‍പാടോടെ വിവാഹം മാറ്റിവച്ചു. രാജുവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിനുവും കുടുംബവും കരുത്തേകിയതോടെ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  

രാജുവിന്റെ ചിത്രത്തിനു മുന്നില്‍ നിലവിളക്കു തെളിച്ച് പ്രാര്‍ഥിച്ച്, കുഴിമാടത്തില്‍ പൂക്കളര്‍പ്പിച്ച് അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മിയും അമ്മ ജയയും സഹോദരന്‍ ശ്രീഹരിയും ശിവഗിരിയിലേക്കു തിരിച്ചത്. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെയും സ്വാമി വിശാലാനന്ദയുടെയും കാര്‍മികത്വത്തില്‍ രാവിലെ 9.30ന് ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. വധൂവരന്മാര്‍ ശിവഗിരി മഠത്തിലെ ഗുരുപൂജയിലും പങ്കെടുത്തു. ഉച്ചയ്‌ക്ക് 12 മണിയോടെ ഇരുവരും വിനുവിന്റെ വീട്ടിലേക്കു പോയി.

വിദേശത്തുനിന്നു മടങ്ങിയെത്തിയ രാജു ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തുകൊടുക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അയല്‍വാസിയായ ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും രാജുവിനെ കൊലപ്പെടുത്തിയത്. പ്രതികളായ ജിഷ്ണു, ജിജിന്‍, മനു, ശ്യാം എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്.

Tags: keralaവിവാഹംഅച്ഛന്റെ ഓര്‍മകളില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.