Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
News
World

ആയിരക്കണക്കിന് ഖമേനി വിരുദ്ധരെ തൂക്കിലേറ്റിയ ഇബ്രാഹിം റെയ്സി ഇറാന്‍ പ്രസിഡന്‍റ്; ഇസ്രയേല്‍ വിരോധിയും ചൈനാസ്നേഹിയുമായ റെയ്‌സി ഖമേനിയുടെ വിശ്വസ്തന്‍

ഇസ്രായേല്‍ വിരോധിയും ചൈനാസ്നേഹിയും ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനുമായ ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. തികച്ചും ഏകപക്ഷീയം എന്ന് വിശേഷിപ്പിക്കാവുന്ന തെര‍ഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 2.9 കോടി വോട്ടുകളില്‍ ഇബ്രാഹിം റെയ്‍സിക്ക് 1.8 കോടി വോട്ടുകള്‍ ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2021, 09:06 pm IST
inWorld

ടെഹ്‌റാന്‍: ഇസ്രായേല്‍ വിരോധിയും ചൈനാസ്നേഹിയും ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനുമായ ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്‍റായി  തെരഞ്ഞെടുക്കപ്പെട്ടു. തികച്ചും ഏകപക്ഷീയം എന്ന് വിശേഷിപ്പിക്കാവുന്ന തെര‍ഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 2.9 കോടി വോട്ടുകളില്‍ ഇബ്രാഹിം റെയ്‍സിക്ക് 1.8 കോടി വോട്ടുകള്‍ ലഭിച്ചു. 

പരിവര്‍ത്തവാദികളായ ഒട്ടേറെ ഇറാന്‍കാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. ആകെ പോളിംഗ് ശതമാനം 48.8 ശതമാനമായിരുന്നു. 1979ല്‍ ഇറാന്‍ ഒരു ഇസ്ലാമിക് റിപ്പബ്ലിക്കായി മാറിയതിന് ശേഷമുള്ള ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്.  

ഇപ്പോഴത്തെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റുഹാനിയുടെ പക്ഷക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. 2019ല്‍ ആയത്തുള്ള ഖമേനി  ആണ് ഇബ്രാഹിം റെയ്‌സിയെ ജൂഡീഷ്യറി മേധാവിയായി നിയമിച്ചത്. 1979ല്‍ അമേരിക്കയുടെ പിന്തുണയുള്ള രാജഭരണത്തെ തകര്‍ത്തെറിഞ്ഞ് അധികാരത്തിലെത്തിയ അന്ന് മുതല്‍ ആയത്തുള്ള ഖമേനിയാണ് ഇറാന്റെ പരമാചാര്യന്‍. മാസങ്ങള്‍ക്കുള്ളില്‍ രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കാന്‍ ഖമേനിക്ക് കൂട്ട് നിന്നതിന് ഇബ്രാഹിം റെയ്‌സിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇറാനിലെ 32 നഗരങ്ങളിലെ ഖമേനിയുടെ വിരുദ്ധ ഗ്രൂപ്പായ പീപ്പിള്‍സ് മുജാഹിദ്ദീനിലെ 5,000 പേരെ തൂക്കിലേറ്റിക്കൊന്നും എന്നാണ് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ കണക്ക്. ഒരു വ്യക്തിക്കെതിരെ അമേരിക്കയെപ്പോലെ ഒരു വന്‍ശക്തി ഉപരോധം ഏര്‍പ്പെടുത്തുന്നത് അസാധാരണമാണ്.  

2009ല്‍ ആയത്തുള്ള ഖമനയിക്കെതിരെ ഉണ്ടായ പ്രതിഷേധം അടിച്ചമര്‍ത്തിയതിന് പിന്നിലും ഇബ്രാഹിം റെയ്‌സിയുടെ കരങ്ങളുണ്ട്. ഇറാന്റെ സൈന്യമായ ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെയും ശക്തമായ പിന്തുണ റയ്‌സിക്കുണ്ട്.അമേരിക്കയില്‍ നിന്നും നേരിട്ട തിരിച്ചടികള്‍ക്ക് മറുപടി നല്‍കാന്‍ കഴിവുള്ള ഒരു നേതാവിനെയാണ് ജനങ്ങളും ഇഷ്ടപ്പെടുന്നത്.  

മിതവാദിയും മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി കൂടിയായ അബ്ദുള്‍നസീര്‍ ഹിമ്മത്തിയായിരുന്നു ഇബ്രാഹിം റെയ്‌സിയുടെ മുഖ്യ ഏതിരാളി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് അനുമതി കിട്ടിയത്. ഇതില്‍ രണ്ട് പേര്‍ ബുധനാഴ്ച തന്നെ പിന്‍മാറിയിരുന്നു. മറ്റുള്ളവര്‍ അത്രയ്‌ക്കൊന്നും പ്രശസ്തരല്ലാത്തതിനാലും ഇബ്രാഹിം റെയ്‌സിയുടെ വിജയം സുനിശ്ചിതമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.  

യുഎസിന്റെ ഉപരോധം ഒഴിവാക്കാന്‍ 2015ലെ യുഎസുമായി ഉണ്ടാക്കിയ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന് അഭിപ്രായക്കാരനാണ് ഇബ്രാഹിം റെയ്‌സി. അന്ന് റൂഹാനിയാണ് അമേരിക്കയുമായി ഈ കരാര്‍ ഉണ്ടാക്കിയത്. ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതി മന്ദഗതിയിലാക്കിയാല്‍ ഉപരോധത്തില്‍ നിന്നും ഇറാനെ ഒഴിവാക്കാം എന്നതായിരുന്നു ഈ കരാര്‍. എന്നാല്‍ പിന്നീട് ട്രംപ് ഈ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. എങ്ങിനെയെങ്കിലും ഉപരോധം മൂലം തകര്‍ന്ന ഇറാനെ പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ ഈ കരാര്‍ പുനസ്ഥാപിച്ചേ മതിയാവൂ എന്ന് റെയ്സിക്കറിയാം.  ഇനി ഈ വഴിയടഞ്ഞാല്‍ ചൈനയെ കൂട്ടുപിടിക്കാനും റെയ്സിക്ക് പദ്ധതിയുണ്ട്. ചൈനയുമായി സൗഹൃദത്തിലായാല്‍ കോടിക്കണക്കിന് ഡോളര്‍ വിവിധ വികസനപദ്ധതികളുടെ പേരില്‍ ഇറാനിലേക്ക് ഒഴുകിയെത്തുമെന്ന് റെയ്സി കണക്കുകൂട്ടുന്നു. ഈയൊരു ഭയം തന്നെയാണ് ആണവകരാര്‍ പുനസ്ഥാപിക്കുന്നതിന് ബൈഡന് പ്രേരണയാകുന്നത്. ഏത് വിധേനെയും ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി ഉയരാന്‍ ശ്രമിക്കുന്ന ചൈനയെ തടയുകയാണ് ബൈഡന്റെ പ്രഖ്യാപിത ലക്ഷ്യം.  

കരാറിലെ മറ്റു രാജ്യങ്ങളായ ചൈന, ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാഷ്‌ട്രത്തലവന്മാരുമായും വിയന്നയില്‍ ബൈഡന്‍ ഇറാനുമായുള്ള ആണവക്കരാര്‍ പുനസ്ഥാപിക്കുന്നതിന് അനുകൂലമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ ഇതിനെ ഇസ്രയേല്‍ മാത്രമാണ് ഈ ആണവക്കരാറിനെ ശക്തിയുക്തം എതിര്‍ക്കുന്നത്. ഇറാനാണ് ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു. കാരണം ഇസ്ലാം തീവ്രവാദത്തിന്റെ വേരുകള്‍ ഇറാനിലാണെന്നും അതിനെ ഊട്ടിവളര്‍ത്തുന്നതും ഇറാനാണെന്ന് ഇസ്രയേല്‍ വിശ്വസിക്കുന്നു. എന്നാല്‍ കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി ഏത് വിധേനെയും യുഎസുമായി ഈ കരാര്‍ വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.  

Tags: ഇബ്രാഹിം റെയ്‌സിഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്ഇറാന്‍ തെരഞ്ഞെടുപ്പ്ഇറാന്‍ ആണവക്കരാര്‍ഇറാന്‍ പ്രസിഡന്‍റ്ഐഎസ്റെക്കോഡ്‌iranആയത്തുല്ല അലി ഖമനയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനഗോഗ് തീവയ്‌പ്പ് കേസ് : നിര്‍ദേശം നല്‍കിയത് വിക്രം എന്ന് എബിന്‍ പോള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

മലപ്പുറം വണ്ടൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 89.733 ഗ്രാം എം ഡി എം എ യുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

അധികാരത്തിനായി കാത്തിരിക്കുന്ന രാജകുമാരന്റെ വാശി: രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തെ പരിഹസിച്ച് സ്മൃതി ഇറാനി

ആദ്യദിനം 1.53 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ്, ‘രാമായണ്‍’ അസാധാരണ ദൃശ്യാനുഭവമെന്ന് അണിയറപ്രവര്‍ത്തകര്‍

“ഒരു രാജ്യമുണ്ടെങ്കിൽ മതവുമുണ്ട്. സനാതൻ സുരക്ഷിതമല്ലെങ്കിൽ ആരും സുരക്ഷിതരല്ല ” : വിജയദശമി ദിനത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാഹുൽ വിയറ്റ്നാമിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഭരണമാറ്റം സംഭവിക്കും : വിവാദ പ്രസ്താവനയിറക്കി ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത് 

മുംബൈയിൽ ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി റൂബിയോ : ഇന്ത്യ-യുഎസ് ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഊർജ്ജ സുരക്ഷ, പ്രതിരോധ സഹകരണം ചർച്ച ചെയ്തു

കാമുകനെ ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി, ഇന്‍ഫ്‌ളുവന്‍സറും സഹോദരിയും അടക്കം അറസ്റ്റില്‍

രാഹുലിന്റെ വിയറ്റ്നാം സന്ദർശനത്തിൽ അടിമുടി ദുരുഹത : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി

ശിവ-ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു… : വിജയദശമി ദിനത്തിൽ ഹൈന്ദവരെ കൈയ്യിലെടുക്കാൻ കല്ലുവച്ച നുണയുമായി രാഹുൽ

പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ (പിന്നില്‍)

മയക്കമരുന്ന് ലോബിയെ ചോദ്യം ചെയ്യുന്നവരെ പഞ്ചാബില്‍ കൊന്ന് തള്ളുന്നു; ഇത് കൈകാര്യം ചെയ്യാന്‍ ആം ആദ്മി മുഖ്യമന്ത്രിക്കാവില്ല, കേന്ദ്രം നോക്കാം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.