Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് വേണ്ടി ഗവ ലോ കോളജിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് അവസാനിപ്പിച്ചു; ലോഅക്കാദമിയുടെ പ്രചാരകരായി പിണറായി; വിവാദം

2014-15 അക്കാദമിക് വര്‍ഷത്തിലാണ് സായാഹ്ന എല്‍എല്‍ബി കോഴ്‌സുകള്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജില്‍ ചേര്‍ന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയില്‍ മുപ്പത് മണിക്കൂറും ക്ലാസുകള്‍ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉള്‍പ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജില്‍ അഡീഷണല്‍ സ്വാശ്രയ കോഴ്‌സ് നടത്തുന്നത്.

സി.രാജbyസി.രാജ
Jun 17, 2021, 09:06 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളജിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് അവസാനിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനു പിന്നില്‍ സ്വാശ്രയലോബിയെന്ന് ആക്ഷേപം.  അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു  ഇറക്കിയ ഉത്തരവിലാണ് സായാഹ്ന കോഴ്‌സ് അവസാനിപ്പിക്കാന്‍ തിരുവനന്തപുരം ഗവ. ലോ കോളജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കിയത്. 2008ലെ നിയമ വിദ്യാഭ്യാസ ചട്ടങ്ങള്‍ ലംഘിച്ചാണ് അഡീഷണല്‍  സ്വാശ്രയ (സായാഹ്ന) കോഴ്‌സ് നടത്തുന്നതെന്നാണ് കോഴ്‌സ് അവസാനിപ്പിക്കാനുള്ള കാരണമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.  

എന്നാല്‍ സ്വാശ്രയ കോളേജായ പേരൂര്‍ക്കട ലോഅക്കാദമിയിലെ കോഴ്‌സ് നിര്‍ത്തലാക്കാന്‍ നിര്‍ദേശവുമില്ല.  ലോ അക്കാദമിയില്‍ സായാഹ്നകോഴ്‌സ് നടത്തുന്നവര്‍ക്ക് മാത്രം എന്റോള്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെ ഗവ.ലോ കോളേജിലുള്ളവര്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സ്വാശ്രയകോളേജിന് സഹായകമാവുന്ന സര്‍ക്കാര്‍ നടപടി.

2014-15 അക്കാദമിക് വര്‍ഷത്തിലാണ് സായാഹ്ന എല്‍എല്‍ബി കോഴ്‌സുകള്‍ തിരുവനന്തപുരം ഗവ. ലോ കോളജില്‍ പുനരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ജനപ്രതിനിധികളും തലസ്ഥാനത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെ നിരവധി പേരാണ് നിയമപഠനത്തിനായി ഗവ. ലോ കോളജില്‍ ചേര്‍ന്നതും പഠനാവസരം വിനിയോഗിക്കുന്നത്. പ്രതിദിനം അഞ്ച് മണിക്കൂറും ആഴ്ചയില്‍ മുപ്പത് മണിക്കൂറും ക്ലാസുകള്‍ വേണമെന്നാണ് നിയമ വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നത്. ഇതനുസരിച്ച് ശനിയാഴ്ച ഉള്‍പ്പെടെ പഠനം ക്രമീകരിച്ചാണ് ഗവ. ലോ കോളജില്‍ അഡീഷണല്‍  സ്വാശ്രയ കോഴ്‌സ് നടത്തുന്നത്.

എന്നാല്‍ ഗവ. ലോ കോളേജില്‍ ഇങ്ങനെയല്ല പഠനം മുന്നോട്ട് പോകുന്നതെന്ന് കാട്ടി ബാര്‍ കൗണ്‍സില്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തതെന്നാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഈവനിംഗ് എല്‍എല്‍ബി കോഴ്‌സ് തുടര്‍ന്നാല്‍ അത് ഗവ. ലോ കോളേജിലെ റഗുലര്‍ എല്‍എല്‍ബി കോഴ്‌സുകളെയും ബാധിക്കുമത്രേ.  

 കേരളത്തില്‍ രണ്ട് ലോ കോളജുകളിലാണ്  ഈവനിംഗ് എല്‍എല്‍ബി കോഴ്‌സുകള്‍ നടത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളജിലും സ്വകാര്യ സ്വാശ്രയ ലോ കോളേജ് ആയ പേരൂര്‍ക്കട ലോ അക്കാദമി ലോ കോളജിലും. രണ്ട് ലോ കോളജുകളിലും ബാധകമായത് ഒരേ ചട്ടം, ഒരേ നിയമം. ലോ അക്കാദമി ലോ കോളജില്‍ പാലിക്കുന്ന അതേ സമയക്രമം തന്നെയാണ് ഗവ. ലോ കോളജിലും. എന്നിട്ടും എന്തുകൊണ്ട് ഗവ. ലോ കോളജിലെ കോഴ്‌സ് മാത്രം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തുവെന്നതാണ് ചോദ്യം.  

 കേരള സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള ലോ അക്കാദമിയിലെ സായാഹ്ന എല്‍എല്‍ബി കോഴ്‌സ് പാസായവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാം. ഇതേ സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് സായാഹ്ന എല്‍എല്‍ബി കോഴ്‌സ് പഠിച്ചിറങ്ങിയവര്‍ക്ക് അഭിഭാഷകരായി എന്റോള്‍ ചെയ്യാനാവില്ലെന്ന ഇരട്ട നീതി നിലനില്‍ക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി കേരള ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ ഉത്തരവ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠന്‍ അന്തരിച്ച നാരായണന്‍ നായര്‍ ഡയറക്ടറായിരുന്ന സ്ഥാപനമാണ് ലോ അക്കാദമി. ലോ അക്കാദമിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നേതൃത്വത്തിലുള്ള സംഘം പാട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചപ്പോള്‍  ഇതിനെതിരെ അന്വേഷണവും നടപടിയുമൊക്കെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും കടലാസില്‍ ഒതുങ്ങി. ലോ കോളേജിനേക്കാള്‍ അഞ്ചിരട്ടി ഫീസ് ഈടാക്കുന്ന അക്കാദമിയെ സഹായിക്കാനാണ് നീക്കമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.  

Tags: Pinarayi VijayansayahnamLLBLaw Academy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.