Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം നുണപ്രചാരണങ്ങള്‍ പൊളിയുന്നു: എന്ത് സംഭവമുണ്ടായാലും ആദ്യം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നുണ പ്രചരിപ്പിക്കും, ക്രമേണ മുക്കും

കേസുണ്ടായാല്‍ ഉടന്‍ ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആരോപണം ഉന്നയിക്കും. മാധ്യമങ്ങള്‍ ഇതേറ്റു പിടിക്കും. കഥകള്‍ മെനയും. നാളുകള്‍ കഴിയുന്നതോടെ ഇത് അവസാനിപ്പിക്കും. അതിനകം നുണ നാട്ടിലാകെ പാട്ടായിട്ടുണ്ടാകും. സത്യവും പുറത്തുവരും. പക്ഷെ അത് മാധ്യമങ്ങള്‍ മുക്കും.

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Jun 15, 2021, 11:11 am IST
inKerala

തൃശൂര്‍: കൊടകര കവര്‍ച്ചക്കേസില്‍ സിപിഎം നുണപ്രചാരണങ്ങളുടെ മുനയൊടിഞ്ഞു. സംഭവത്തിന് പിന്നില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പണം കൊണ്ടുവന്നയാള്‍ ആര്‍എസ്എസ് ഭാരവാഹിയാണെന്നുമായിരുന്നു സിപിഎം പ്രചാരണം. ഒരു വിഭാഗം മാധ്യമങ്ങളും അതേറ്റുപിടിച്ചു.  

പോലീസ് അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ ചിത്രം തെളിയുകയാണ്. കൊടകര ദേശീയപാതയില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ 21 പേരില്‍ ഒന്‍പത് പ്രതികള്‍ സിപിഎം-സിപിഐ പ്രവര്‍ത്തകരാണ്. മറ്റ് ചിലര്‍ മുസ്ലീം ലീഗുമായും എസ്ഡിപിഐയുമായും ബന്ധമുള്ളവര്‍. ഇനി പിടിയിലാകാനുള്ള ഷിഗില്‍ എന്ന പ്രതിയാകട്ടെ കണ്ണൂരിലെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. പണം കൊണ്ടുവന്ന ധര്‍മ്മരാജന് ആര്‍എസ്എസുമായി എന്ത് ബന്ധമെന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരമില്ല.

സിപിഎം നേതൃത്വം സ്ഥിരമായി പയറ്റുന്ന തന്ത്രമാണ് കൊടകരയിലും പരാജയപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ചൊവ്വന്നൂര്‍ ചിറ്റിലങ്ങാട് വെച്ച് സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ചപ്പോള്‍ സിപിഎം നേതൃത്വം ആര്‍എസ്എസിനും ബിജെപിക്കുമെതിരെ രംഗത്ത് വന്നിരുന്നു. കുത്തേറ്റ് വീണ സനൂപിനെ  ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും തയാറാകാതെ മണിക്കൂറുകളോളം നടുറോഡില്‍ കിടത്തിയായിരുന്നു ആരോപണവും പ്രതിഷേധവും.

 പത്ത് മണിക്കൂറിനു ശേഷം അന്ന് മന്ത്രിയായിരുന്ന എ.സി.മൊയ്തീന്‍ സംഭവസ്ഥലത്തെത്തിയ ശേഷമാണ് പോലീസിനെ മൃതദേഹം മാറ്റാന്‍ അനുവദിച്ചത്. ആര്‍എസ്എസും ബിജെപി യുമാണ് കൃത്യത്തിന് പിന്നിലെന്ന് മൊയ്തീന്‍ ആരോപിക്കുകയും ചെയ്തു. പക്ഷേ പോലീസ് അന്വേഷണം മുറുകിയതോടെ ചിത്രം മാറി. പിടിയിലായത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. ചികിത്സ നിഷേധിച്ച് റോഡില്‍ പത്ത് മണിക്കൂറോളം കുത്തേറ്റയാളെ കിടത്തിയതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയും ചെയ്തു.    

കണ്ണൂരിലെ ഫസല്‍ വധക്കേസിലും സമാനമായ കുപ്രചാരണമാണ് സിപിഎം ആദ്യഘട്ടത്തില്‍ നടത്തിയത്. ഒടുവില്‍ കേസ് തെളിഞ്ഞപ്പോള്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെ പിടിയിലായി. തിരുവനന്തപുരത്ത് സ്വാമി സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിലും സിപിഎം നേതൃത്വം ആദ്യം ആര്‍എസ്എസിനെ കുറ്റപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി തന്നെ നേരിട്ട് സ്ഥലം സന്ദര്‍ശിച്ചു. 

പ്രത്യേക അന്വേഷണ സംഘത്തിനെ കേസ് ഏല്‍പ്പിച്ചു. പക്ഷേ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ  ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആശ്രമത്തിലുള്ള ചിലര്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് സംസാരമുയര്‍ന്നതോടെ അന്വേഷണവും നിലച്ചു. സമാനമായ രീതിയിലാണ് കൊടകര സംഭവത്തിലും തുടക്കം മുതല്‍ സിപിഎമ്മും ചില മാധ്യമങ്ങളും അസത്യപ്രചാരണം നടത്തുന്നതെന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.    

മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് കൊല്ലപ്പെട്ട സമയത്ത് പോലീസ് എസ് കത്തി കണ്ടെടുത്തതോടെ ഇത്തരം കത്തി ആര്‍എസ്എസുകാരുടെയാണെന്ന് പറഞ്ഞ് സിപിഎം ഇറങ്ങിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങളാണ് ഉള്ളത്. കേസുണ്ടായാല്‍ ഉടന്‍  ബിജെപിക്കും ആര്‍എസ്എസിനും എതിരെ ആരോപണം ഉന്നയിക്കും. മാധ്യമങ്ങള്‍ ഇതേറ്റു പിടിക്കും. കഥകള്‍ മെനയും. നാളുകള്‍ കഴിയുന്നതോടെ ഇത് അവസാനിപ്പിക്കും. അതിനകം നുണ നാട്ടിലാകെ പാട്ടായിട്ടുണ്ടാകും. സത്യവും പുറത്തുവരും. പക്ഷെ അത് മാധ്യമങ്ങള്‍ മുക്കും.  വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ആരും തിരുത്താറില്ല. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍, സത്യം പുറത്തു വന്ന ശേഷം പോലും തങ്ങള്‍ക്കു വേണ്ട സമയത്ത് പ്രചരിപ്പിക്കും.

Tags: ആര്‍എസ്എസ്cpmbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.