Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ ശ്രമം; ഇഡി കോടതിയെ സമീപിക്കും; കേന്ദ്ര അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പത്രപരസ്യത്തിലൂടെ തെളിവു തേടുന്നത് കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2021, 08:09 am IST
in Kerala

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിക്കും. ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണത്തിനെതിരെയാണിത്.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പത്രപരസ്യത്തിലൂടെ തെളിവു തേടുന്നത് കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാലുടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധിക്കെതിരാണ് സര്‍ക്കാര്‍ നടപടിയെന്നും സമാന്തര അന്വേഷണം അനുവദിക്കാനാകില്ലെന്നും പ്രതികള്‍ക്ക് അന്വേഷണത്തിലുള്ള അതൃപ്തി വിചാരണ കോടതിയെ അറിയിക്കാമെന്നും ഇ ഡി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ  പരാതികള്‍ പൊതുജനങ്ങള്‍ സത്യവാങ്മൂലമായി നല്‍കാനാണ് പരസ്യത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് വ്യക്തികള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നു വിവരം തേടാനാണ് ജുഡീഷല്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ പത്രപരസ്യം നല്‍കിയത്. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ഇ ഡിയെയും കസ്റ്റംസിനെയും കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.  

ഇ ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സിക്ക് അവകാശമില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്. നിയമപരമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്നും, ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും കോടതി നിര്‍ദേശിച്ചു. ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്‌ഐആറും കോടതി റദ്ദാക്കിയിരുന്നു. കോടതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് കടുത്ത തിരിച്ചടിയായി. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചത്.

Tags: കേരള സര്‍ക്കാര്‍ഹൈക്കോടതികേസ്ഇഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

പുതിയ വാര്‍ത്തകള്‍

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

ഇ ഡിക്കെതിരായ സി പി എം ആക്രമണത്തെ ന്യായീകരിച്ച് ഇ പി ജയരാജനും സ്വരാജും ശിവന്‍കുട്ടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.