Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ തളയ്‌ക്കാന്‍ ബദല്‍ ആഗോള അടിസ്ഥാന സൗകര്യവികസന പദ്ധതിയുമായി ജി7 രാഷ്‌ട്രങ്ങള്‍

ചൈനയെ പിന്തള്ളാന്‍ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജി7 നീക്കം. ലോകത്തിലെ ശക്തവും സമ്പന്നവുമായ ജനാധിപത്യരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി7 രാഷ്‌ട്രങ്ങളുടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു ഈ പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 10:45 pm IST
in World

കോണ്‍വാള്‍: ചൈനയെ പിന്തള്ളാന്‍ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കാന്‍ ജി7 നീക്കം. ലോകത്തിലെ ശക്തവും സമ്പന്നവുമായ ജനാധിപത്യരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി7 രാഷ്‌ട്രങ്ങളുടെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു ഈ പദ്ധതിയെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നത്. ചൈന വികസ്വര രാഷ്‌ട്രങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ തയ്യാറാക്കിയ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകര്‍ഷകമായ അടിസ്ഥാന സൗകര്യവികസനപദ്ധതിയാണ് ജി7 അവതരിപ്പിക്കുക. ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പേരിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക.

ചൈന 2013ല്‍ ആരംഭിച്ച ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയില്‍ പെടുത്തുന്ന പദ്ധതിയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങള്‍ ചൈനയുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടി വരും. ഇതിന് ഉദാഹരണമാണ് ശ്രീലങ്കയുടെ 660 ഏക്കര്‍ ഭൂമിയിലുള്ള ഹംബന്‍ടോട്ട തുറമുഖം ചൈന കയ്യടക്കിയത്. ചൈനയുടെ വായ്‌പയിലാണ് ഈ തുറമുഖം പണിതത്. പക്ഷെ വായ്‌പ തിരിച്ചടയ്‌ക്കാതായപ്പോള്‍ ചൈന തനിനിറം പുറത്തെടുത്തു. തുറമുഖം സ്ഥിതിചെയ്യുന്ന 660 ഏക്കറും ഇപ്പോള്‍ ചൈനയുടെ പരമാധികാരത്തിലാണ്. ഇവിടെ ചൈന അവര്‍ക്കായി ഒരു പുതു നഗരം പണിതുയര്‍ത്തുകയാണ്.

എന്നാല്‍ ചൈനയുടെ ഈ കുത്സിത ലക്ഷ്യങ്ങളില്ലാതെ, എല്ലാ രാജ്യങ്ങളിലും അടിസ്ഥാന സൗകര്യവികസനപദ്ധതികള്‍ നടപ്പാക്കുകയാണ് ജി7 രാജ്യങ്ങള്‍ ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡിലൂടെ ഉദ്ദേശിക്കുന്നത്.

വികസ്വര രാഷ്‌ട്രങ്ങള്‍ക്കായി 40 ട്രില്ല്യണ്‍ ഡോളര്‍ ഉപയോഗിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇതിനായി കൂടുതല്‍ പണം ചെലവാക്കും. പരിസ്ഥിതി, കാലാവസ്ഥ, തൊഴില്‍, സുതാര്യത, അഴിമതിയില്ലായ്‌മ എന്നിവയ്‌ക്ക് മുന്‍തൂക്കം നല്‍കിയായിരിക്കും ധനസഹായം നല്‍കുക. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മൂന്നാം ദിവസമായ ഞായറാഴ്ച ഉണ്ടായേക്കും.

ഇതുവഴി ചൈനയുടെ മുന്നേറ്റത്തിന് തടയിടാനാകുമെന്ന് കരുതുന്നു. ഇപ്പോള്‍ ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും കൂടുതല്‍ രാഷ്‌ട്രങ്ങളെ പിന്‍വലിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ആസ്‌ത്രേല്യ ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറിയിരുന്നു. ഇപ്പോഴും ഇറ്റലിയും യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഗ്രീസും ചൈനയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവ ഉള്‍പ്പെട്ടതാണ് ജി7 രാഷ്‌ട്രങ്ങള്‍. ഇവയ്‌ക്ക് പുറമെ യൂറോപ്യന്‍ യൂണിയനും അംഗമാണ്.

Tags: chinaജി-7ജി7 ഉച്ചകോടിബെല്‍റ്റ് ആന്‍റ് റോഡ്ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

News

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

പുതിയ വാര്‍ത്തകള്‍

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.