Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹരിതയില്‍ തമ്മിലടി രൂക്ഷം; മലപ്പുറം ജില്ല കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; പിന്നാലെ സൈബര്‍ ആക്രമണ പരാതിയുമായി വനിത നേതാവ്

എം.എസ്.എഫിന്റെ ജില്ലാ കമ്മിറ്റയുമായി ആശയവിനിമയം നടത്തി സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കുന്നതാണ് ഹരിതയുടെ കീഴ്വഴക്കം. 2018 ജുലൈയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2021, 04:04 pm IST
inKerala

മലപ്പുറം: മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയില്‍ തമ്മിലടി രൂക്ഷം. പുതുതായി തെരഞ്ഞടുത്ത മലപ്പുറം ജില്ലാ കമ്മറ്റിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിരിച്ചുവിടുകയുമാണെന്ന് സംസ്ഥാന കമ്മറ്റി. സംസ്ഥാന കമ്മറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒരു വിഭാഗം ജില്ലാ കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നും ഇതിന് സംസ്ഥാന കമ്മറ്റിയുടെ അംഗീകാരമില്ലെന്നും ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയിലൂടെ അറിയിച്ചു.

എം.എസ്.എഫിന്റെ ജില്ലാ കമ്മിറ്റയുമായി ആശയവിനിമയം നടത്തി സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിയെ തെരഞ്ഞടുക്കുന്നതാണ് ഹരിതയുടെ കീഴ്വഴക്കം. 2018 ജുലൈയില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു. എം.എസ്.എഫിന്റെ പ്രായപരിധി കഴിഞ്ഞവരാണ് ഹരിതയുടെതെന്ന പേരിലുള്ള മലപ്പുറം ജില്ലാ കമ്മറ്റിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമാണ് ഓണ്‍ലൈന്‍ യോഗം വിളിച്ച് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി. സിഫ്വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

പുതിയ മലപ്പുറം ജില്ലാ കമ്മറ്റിയിലെ ചിലര്‍ കെ.എസ്.യു. പ്രവര്‍ത്തകരാണെന്നും ആരോണപണമുണ്ട്. ജില്ലാ പ്രസിഡന്റായി ഒരു വിഭാഗം തെരഞ്ഞെടുത്ത അഡ്വ. തൊഹാനി കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു എന്നാണ് ആക്ഷേപം.അതേസമയം, പുതിയ ഭാരവാഹികളില്‍ അംഗമായ ഷനു ഫര്‍സാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് രംഗത്തെത്തി. കമ്മിറ്റിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഷനു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം, തനിക്കെതിരേ നടക്കുന്നത് സൈബര്‍ ആക്രമണമെന്ന് വ്യക്തമാക്കി തൊഹാനി രംഗത്തെത്തി. തൊഹാനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം-  

പ്രിയപ്പെട്ടവരെ,

മുസ്ലിം ലീഗ് പാർട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു സാധാരണ പാർട്ടി പ്രവർത്തക എന്ന നിലയിൽ ഒരിക്കലും ഇങ്ങനെയൊരു അവസരം എന്റെ ജീവിതത്തിൽ കൈവരുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ജീവിതത്തിൽ ഒരിക്കൽ പോലും അങ്ങനെയൊരു ആഗ്രഹവും ഉണ്ടായിട്ടില്ല.
പാർട്ടിക്ക് വേണ്ടി സേവനം ചെയ്യാൻ കിട്ടിയ ഒരു ചെറിയ അവസരം എന്നതിൽ കവിഞ്ഞ് ഒരു അലങ്കാരമായി ഇതൊന്നും കാണുന്നില്ല, വലിയ ഉത്തരവാദിത്തമാണ് എന്ന ബോധ്യവുമുണ്ട്.

കൈമാറേണ്ട ഒരു അമാനത്ത് മാത്രമായേ സ്ഥാനങ്ങളെ കണ്ടിട്ടുള്ളൂ. മികച്ച പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവുക എന്നത് മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. ഒരു കാലത്തെ മാറ്റി നിർത്തപ്പെടലിന് പകരമെന്നോണം ഇന്ന് ഹരിതയുടെ എളിയൊരു ഭാഗമാവാൻ സാധിച്ചതിൽ സർവ്വശക്തനോട് ആദ്യമായി നന്ദി പറയുന്നു.

ലീഗ് എന്താണെന്ന് എന്നെ പഠിപ്പിച്ചതും പരിചയപ്പെടുത്തിയതും മക്ക കെഎംസിസി നേതാവ് ജനാബ് കോഡൂർ മൊയ്തീൻ കുട്ടി സാഹിബ് എന്ന ഞാൻ ഉപ്പ എന്ന് വിളിക്കുന്ന ദീദിയുടെ ഉപ്പയാണ്. ഹൈസ്കൂൾ കാലത്ത് ഉപ്പ പറയുന്ന ലീഗ് ചരിത്രങ്ങൾ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്.
ഞാൻ വരുന്നത് വലിയ ജീവിത സാഹചര്യങ്ങളിൽ നിന്നല്ല, ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് എൽ.എൽ.ബി. എന്ന ആഗ്രഹത്തിലേക്ക് പോലും എത്തിയത്. അഡ്മിഷൻ നേടി ലോ കോളേജിലേക്ക് വന്ന ആദ്യ ദിവസങ്ങളിൽ പരിചയപ്പെട്ട പ്രിയപ്പെട്ട ഫമീഷ ഇത്തക്ക് (അഡ്വ. ഫമീഷ) ഞാനന്നെ പരിചയപ്പെടുത്തിയത് ഞാനൊരു എംഎസ്എഫ് കാരിയാണെന്ന് പറഞ്ഞാണ്.

എല്ലാ പാർട്ടിയിലും സുഹൃത്തുക്കൾ ഉണ്ടായിരുന്നു, ഇന്നുമുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി യു.ഡി.എസ്.എഫിന്റെ ഭാഗമായി ജനറൽ സീറ്റിൽ മറ്റൊരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ബാനറിൽ മത്സരിച്ചിട്ടുണ്ട്. ജനറൽ സീറ്റിൽ അവരായിരുന്നു മത്സരിക്കാറുള്ളത്. ധാരാളം സുഹൃത്തുക്കൾ ആ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നു. മെമ്പർഷിപ്പ് എടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

2011 ൽ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാം പങ്കെടുത്ത എം.എസ്.എഫ്. സമ്മേളനത്തിൽ ഫമീഷ ഇത്തയോടൊപ്പം അഭിമാനത്തോടെ പങ്കെടുത്തിട്ടുണ്ട്. ഇലക്ഷനു ശേഷവും ഹരിതയുടെ ഭാഗമായി ഒരു കാമ്പിന് പോയിട്ടുണ്ട്. എൽ.എൽ.ബി. പഠനകാലത്ത് തന്നെ എം.എസ്.എഫ്. ഫണ്ടിനു വേണ്ടി എന്റെ നാട്ടിൽ പിരിവും നടത്തിയിട്ടുണ്ട്.

ബഹു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന എം.സി.ടി. കോളേജിൽ അധ്യാപികയാണ്. പി.എച്ച്.ഡി. എൻഡ്രൻസിന് തയ്യാറെടുക്കുന്നുണ്ട്, നെറ്റ് കഴിഞ്ഞ വർഷങ്ങളിൽ തുണച്ചിട്ടില്ല. സി.എസ്. പ്രവേശനത്തിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ത്രിതല പഞ്ചായത്ത് ഇലക്ഷനിലും ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മുസ്ലിം ലീഗിനു വേണ്ടി എളിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്, ഇരു ഇലക്ഷനുകളിലും കുടുംബയോഗങ്ങളിൽ പാർട്ടിയുടെ ശബ്ദമായിട്ടുണ്ട്. പഞ്ചായത്ത് ഇലക്ഷനിൽ വേങ്ങരയിൽ മത്സരിക്കാൻ പാർട്ടി അവസരം തന്നിട്ടുണ്ട്. അന്ന് അത് സ്നേഹപൂർവ്വം വേണ്ടെന്ന് വെച്ചതാണ്. കാലാകാലങ്ങളിൽ മുസ്ലിം ലീഗ് പാർട്ടിയെ മനസ്സിലാക്കി മറ്റു പാർട്ടികളിൽ നിന്നും കടന്നു വന്നവർ ധാരാളമുണ്ട്. ഇനിയും ആളുകൾ വരണം. അത് കൊണ്ടൊന്നും അവരാരും ലീഗുകാരല്ല എന്നു പറയാനാവില്ല.
ഒരാളും ജീവിതത്തിൽ മാറരുത് എന്ന് വാശി പിടിക്കരുത്.

ലീഗാണോ എന്ന് അന്വേഷിക്കേണ്ടത് ഒരാളുടെ വാർഡിലാണ് എന്നു തോന്നുന്നു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെ യാതൊരു മുൻപരിചയവുമില്ല. ഇതുവരെ നേരിൽ കണ്ടിട്ടില്ല. ആദ്യമായി സംസാരിച്ചത് പോലും കമ്മിറ്റി പ്രഖ്യാപന ദിവസം മാത്രമാണ്.

കഴിഞ്ഞ വർഷത്തെ കോവിഡ് കാലത്ത് ഫ്രീടൈം കിട്ടാൻ തുടങ്ങിയപ്പോഴാണ് ഫെയ്സ്ബുക്കിൽ ചെറുതായി ലീഗൽ അവയർനസിനെ കുറിച്ച് എഴുതണമെന്ന് തോന്നിയത്. അങ്ങനെയാണ് ലീഗൽ ഡൗട്ട്സ് ആരംഭിച്ചത്. പിന്നീട് സൗകര്യക്കുറവ് കാരണം നിന്നുപോയി. മികച്ച അഭിഭാഷകരുമായുള്ള അഭിമുഖം അടക്കമുള്ള പരിപാടികളുമായി ഇൻഷാ അള്ളാ അത് പുനരാരംഭിക്കും.
ഈ കോവിഡ് കാലത്താണ് വീണ്ടും എഴുതണമെന്ന് തോന്നിയത്. സുഹൃത്തുക്കളുടെ സഹായവും സഹകരണവും ഉണ്ടായപ്പോൾ വല്ലപ്പോഴും ചെറിയ പോസ്റ്റുകൾ ചെയ്തു.

ജുഡീഷ്യറിയിലും നിയമമേഖലയിലും ന്യൂനപക്ഷങ്ങളുടെ കുറവ് പരിഹരിക്കപ്പെടണമെന്ന ലക്ഷ്യത്തിലേക്ക് എന്നാലാവുന്ന വിധം ഒരു ബോധവത്കരണത്തിന്റെ ഭാഗമായി നിയമപഠനത്തിലെ സാധ്യതകളെ കുറിച്ച് ഒരു സീരീസായി പോസ്റ്റ് ചെയ്യുന്നുണ്ട്. പല കോളേജുകളിലും നോൺ പ്രോഫിറ്റ് സംഘടനകൾക്ക് വേണ്ടിയും നിയമ പഠനത്തിലെ സാധ്യതകളെക്കുറിച്ച് സൗജന്യ ലൈവ് ഓറിയന്റേഷൻ ക്ലാസുകൾ നൽകി വരുന്നുണ്ട്.

മുസ്ലിം ലീഗിന്റെ പോയ കാലത്തെ ചരിത്ര സംഭവങ്ങൾ പുസ്തകങ്ങളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും മനസ്സിലാക്കാനും അവസരമുണ്ടായി. ജനാബ് എം.സി. വടകര സാഹിബ് ആയൊക്കെ സംസാരിക്കാനാവുന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. എന്നെപ്പോലെ അത്തരം അഭിമാനകരമായ ഇന്നലെകളെ കുറിച്ച് അധികമറിയാത്തവർക്ക് കൂടുതൽ പഠിക്കാൻ ഒരു പ്രചോദനമാകുമെന്ന് കരുതിയാണ് അവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്.

ഇതൊന്നും തന്നെ ഒരു രാഷ്‌ട്രീയ പ്രവേശനത്തിനുള്ള മാർഗ്ഗമായി കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഒതുങ്ങി നിൽക്കുന്ന രാഷ്‌ട്രീയത്തോട് താത്പര്യവുമില്ല. ടീച്ചിങ് പോലെ ഇത്തരം ചെറിയ അറിവുകൾ പകരുന്നതും ഒരു പാഷനപ്പുറം ഒന്നും തന്നെയല്ല. ആരുടെയും അവസരം കളയാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാറ്റിനിർത്തപ്പെട്ട ഒരാളെന്ന നിലക്ക് എല്ലാവർക്കും അവസരം നൽകണമെന്നാണ് ആഗ്രഹം.

അടുത്ത വർഷം പത്താം വാർഷികം ആഘോഷിക്കാൻ പോകുന്ന ഹരിതയിലൂടെ ഈ സമുദായത്തിന് നേതൃത്വം നൽകേണ്ട ഒരുപാട് കുട്ടികൾ ഉയർന്നു വരണം. ഹരിത നമ്മൾ എല്ലാവരുടേതുമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറുപടികളും ഉണ്ടാവേണ്ടത് പൊതു ഇടത്തിലല്ല, പാർട്ടിക്കകത്താണെന്ന് വിശ്വസിക്കുന്നു. അതിനാൽ കൂടുതൽ എഴുതുന്നില്ല.

എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുമുള്ളത്. ഇലക്ഷനു ശേഷം സി.പി.എമ്മിന്റെ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. ഇലക്ഷൻ സംബന്ധിച്ച ചില പോസ്റ്റുകൾ ഫ്രണ്ട്സ് ഓൺലി, മി ഓൺലി ഒക്കെ ആക്കേണ്ടി വന്നു. പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി സൈബറിടത്തിൽ നേരിട്ട അക്രമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരു പെണ്ണ് എന്ന് പരിഗണന പോലും നൽകാതെ എനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെ എന്നെ വൾഗർ ആയി ചിത്രീകരിച്ച് സൈബർ ബുള്ളിയിംഗ് ചെയ്യുകയാണ് ചിലർ.

സൈബറിടത്ത് ഒരു പെണ്ണിന്റെ വൾഗർ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം കണ്ടെത്തുന്നവർ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. എന്നെ കൊണ്ട് കഴിയുന്ന ഒരു സേവനം പാർട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ.

എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ദയവായി എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പരിപൂർണ്ണ സഹകരണം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നമുക്കൊരുമിച്ച് ഹരിതാഭമായ പുതിയ വസന്തം തീർക്കണം… പുതിയ ചരിത്രം രചിക്കണം… ഹരിതയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തണം…

ഈ വേദനകൾക്കിടയിലും ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാക്കളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പാർട്ടിക്കാരും സുഹൃത്തുക്കളും സഹപ്രവർത്തകരും എന്റെ ഹരിതയിലെ സഹോദരിമാരും എന്റെ കുടുംബവും തന്ന ആശ്വാസ വാക്കുകൾക്ക് നന്ദി പറയുകയാണ്.

Tags: womenMuslim Leagueഎംഎസ്എഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Kerala

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.