Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെലീഷ്യ ഡേവിസ്; ഈ പെണ്‍പുലിയുടെ കൈകളില്‍ ടാങ്കറുകള്‍ ഭദ്രം

പതിനെട്ടു തികഞ്ഞശേഷം ആദ്യശ്രമത്തില്‍ തന്നെ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കി. ഇരുപതാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ലോറി ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം ആരംഭിച്ചു. കാലിയായ ടാങ്കറുമായി തിരക്കുകുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പഠിച്ചു.

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Jun 8, 2021, 05:33 pm IST
in Kerala

തൃശൂര്‍: ഡ്രൈവര്‍മാര്‍ക്കിടയില്‍ താരമായിരിക്കയാണ് ഡെലീഷ്യ ഡേവിസ് എന്ന ഇന്ധന ടാങ്കര്‍ലോറി ഓടിക്കുന്ന പെണ്‍കുട്ടി. ഇരുപത്തിമൂന്നാം വയസില്‍ അനായാസമായി ടാങ്കര്‍ലോറി ഓടിക്കുന്നത് കാഴ്ചക്കാര്‍ക്കിടയില്‍ കൗതുകമാവുകയാണ്. ചെറുപ്രായത്തില്‍ തന്നെ വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഡെലീഷ്യ, ടാങ്കര്‍ ലോറി ഡ്രൈവറായ അച്ഛന്‍ ഡേവിസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡ്രൈവിങ്ങിലേക്ക് കടന്നത്. കുട്ടിക്കാലം മുതലേ അച്ഛനൊപ്പം ടാങ്കറില്‍ കയറി ദീര്‍ഘദൂര യാത്ര നടത്തിയിരുന്നു. മകളുടെ ആവേശം കണ്ട് ഡേവിസ് ഡ്രൈവിങ്ങിന്റെ ആദ്യ പാഠങ്ങള്‍ ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ചു.

പതിനെട്ടു തികഞ്ഞശേഷം ആദ്യശ്രമത്തില്‍ തന്നെ ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് സ്വന്തമാക്കി. ഇരുപതാം വയസ്സില്‍ ഹെവി ലൈസന്‍സും. പിന്നീട് ടാങ്കര്‍ ലോറി ഓടിക്കണമെന്നായി. രാത്രിയില്‍ അച്ഛന്റെ സഹായത്തോടെ പരിശീലനം ആരംഭിച്ചു. കാലിയായ ടാങ്കറുമായി തിരക്കുകുറഞ്ഞ റോഡുകളിലൂടെ വണ്ടിയോടിച്ചു പഠിച്ചു. ഒപ്പം ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സുള്ള സ്ത്രീകള്‍ കേരളത്തില്‍ വേറെയുമുണ്ടെങ്കിലും ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സുള്ള കേരളത്തിലെ ഏക വനിതയാണ് ഡെലീഷ്യ. എം.കോമിന് തൃശൂരിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ഡെലീഷ്യ ആദ്യം ഒഴിവുസമയങ്ങളിലായിരുന്നു ടാങ്കര്‍ ലോറി ഓടിക്കാന്‍ എത്തിയിരുന്നത്. ലോക്ഡൗണ്‍ ആയി ക്ലാസുകള്‍ ഓണ്‍ലൈനായതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങും കൊണ്ടുപോവുകയായിരുന്നു. 300 കിലോമീറ്ററോളം ദിവസേന ടാങ്കര്‍ ലോറി ഓടിക്കാറുണ്ട്. പുലര്‍ച്ചെ തന്നെ ലോഡ് എടുക്കാന്‍ കൊച്ചിയിലെ ഇരുമ്പനം എച്ച്പി സിഎല്‍ കേന്ദ്രത്തിലെത്തും.അവിടെ നിന്ന് തിരൂരിലേക്ക്. വൈകിട്ടോടെ വീട്ടില്‍ തിരിച്ചെത്തും. ആഴ്ചയില്‍ മൂന്നുതവണയാണ് ഡെലീഷ്യ കൊച്ചിയില്‍ പോയിവരുന്നത്.

ഇന്ധനം നിറച്ച ടാങ്കര്‍ ലോറികള്‍ ഡ്രൈവ് ചെയ്യുന്നത് അത്യാവശ്യം റിസ്‌ക്കുള്ള കാര്യമാണ്. കല്ലും മണലും നിറച്ച ലോറികള്‍ കൊണ്ടു പോകുന്നതിനെക്കാള്‍ പ്രയാസമാണ് ഇന്ധനം നിറച്ച വാഹനം ഓടിക്കുന്നത്. മണലും കല്ലുമെല്ലാമാകുമ്പോള്‍ വണ്ടി സ്റ്റേബിള്‍ ആയിരിക്കും. എന്നാല്‍ ദ്രാവകമാകുമ്പോള്‍ ഇളക്കം ഉണ്ടാകും. അതുകൊണ്ട് തന്നെ അപകട സാധ്യത കൂടുതലാണ്. തീപിടിക്കാനും  വാഹനം മറിയാനുമുള്ള സാധ്യത കൂടുതലാണെന്നും ഡെലീഷ്യ പറയുന്നു.

പിജി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡ്രൈവിങ് ഒരു പ്രൊഫഷനായി തുടരാന്‍ തന്നെയാണ് ഡെലീഷ്യയുടെ തീരുമാനം. ഹൈറേഞ്ച് ഡ്രൈവിങ് ഇഷ്ടപ്പെടുന്ന ഡെലീഷ്യയ്‌ക്ക് ഇനിയും ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവറാകണമെന്നും വോള്‍വോ ബസ് ഓടിക്കണമെന്നുമൊക്കെയുള്ള സ്വപ്‌നങ്ങളാണ് ഡെലീഷ്യയ്‌ക്കുള്ളത്. തൃശൂര്‍ കണ്ടശ്ശാംകടവ് നോര്‍ത്ത് കാരമുക്ക് പി.വി. ഡേവിസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. സഹോദരിമാരായ ശ്രുതി ദുബായില്‍ നഴ്‌സും സൗമ്യ ലാബ് ടെക്‌നീഷ്യനുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

Kerala

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)
Football

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.