Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപ് മലബാറിന്റെ ഭാഗം; മക്കയ്‌ക്കു പോയ പെരുമാളിനെ അന്വേഷിച്ചെത്തിയവരാണ് ദ്വീപ് വാസികള്‍; കേരളത്തിന്റെ ഭാഗമാക്കണമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു

കശ്മീരിന്റെ മണ്ണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലയ്‌ക്കു വാങ്ങി സ്വന്തമാക്കാന്‍ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ദേശീയവിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമവും നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 04:01 pm IST
inKerala

തിരുവനന്തപുരം: ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു. പാര്‍ട്ടി മുഖപത്രം ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ആവശ്യം. ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂര്‍വകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നതാണെന്ന് പ്രകാശ്ബബു. അതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്‍മെന്റും പാര്‍ലമെന്റും തയ്യാറാവണം. കശ്മീരിന്റെ മണ്ണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലയ്‌ക്കു വാങ്ങി സ്വന്തമാക്കാന്‍ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ദേശീയവിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമവും നടത്തും. അതോടുകൂടി ദ്വീപുനിവാസികളെ വ്യാപകമായി കുടിയൊഴിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിയുമെന്നടക്കം കാര്യങ്ങളാണ് ലേഖനത്തില്‍ പറയുന്നത്.  

ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍-  

1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമം നടപ്പിലാക്കുന്നതിനു തൊട്ടുമുന്‍പു വരെ ലക്ഷദ്വീപ് സമൂഹം മലബാറിന്റെ ഭാഗമായിരുന്നു. ചേര രാജാക്കന്മാരുടെയും തുടര്‍ന്ന് ചോള രാജാക്കന്മാരുടെയും അധികാരത്തിലിരുന്ന പ്രദേശമാണ് ലക്ഷദ്വീപ്. ചേരമാന്‍ പെരുമാള്‍ മക്കയ്‌ക്കു പോയപ്പോള്‍ അദ്ദേഹത്തെ അന്വേഷിച്ചു വന്നവര്‍ ലക്ഷദ്വീപില്‍ തങ്ങിയെന്നും അവര്‍ ”ഉബൈദുള്ള” എന്നു പേരുള്ള പുണ്യവാനായ ഒരു തങ്ങളുടെ സ്വാധീനത്തില്‍ ഇസ്ലാം മതം സ്വീകരിച്ച് അവിടെ തന്നെ സ്ഥിരവാസമാക്കിയെന്നും ഒരു ചരിത്ര ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ ബുദ്ധമതവും ഇവിടെ പ്രചാരം നേടിയിരുന്നു. ഏഴാം നൂറ്റാണ്ടിലാണ് ഇസ്ലാം മതപ്രചാരകര്‍ ലക്ഷദ്വീപിലെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്തായാലും കോലത്തിരി രാജാവിന്റെ വംശത്തില്‍പ്പെട്ട ചിറയ്‌ക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ സ്ഥലങ്ങള്‍. ചരിത്രരേഖകള്‍ പരിശോധിക്കുമ്പോള്‍ ടിപ്പു സുല്‍ത്താന്റെ ഭരണത്തിന്‍ കീഴിലും ലക്ഷദ്വീപ് എത്തിച്ചേര്‍ന്നിട്ടുണ്ട്. പിന്നീട് കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്‌ക്കല്‍ രാജവംശത്തിന്റെ കൈവശവുമായി. അറയ്‌ക്കല്‍ രാജവംശം ബ്രിട്ടീഷ് സിംഹാസനത്തിനു കൊടുക്കാനുണ്ടായിരുന്ന പണത്തിന്റെ കുടിശിക കൂടിയപ്പോള്‍ അവര്‍ ലക്ഷദ്വീപ് അറയ്‌ക്കല്‍ രാജവംശത്തില്‍ നിന്നും കൈവശപ്പെടുത്തി. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ മലബാറില്‍ ഉള്‍പ്പെട്ട ലക്ഷദ്വീപും അങ്ങനെ ബ്രിട്ടീഷ് ഭരണത്തിലായി. ആ കാലഘട്ടത്തില്‍ ലക്ഷദ്വീപ് കോഴിക്കോട് താലൂക്കിന്റെ ഭാഗവുമായിരുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷദ്വീപിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു എങ്കിലും 1964 വരെ കോഴിക്കോട് ലക്ഷദ്വീപിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി തുടര്‍ന്നു. പിന്നീടാണ് കവരത്തി ദ്വീപ് തലസ്ഥാനമായി മാറുന്നത്. എന്നാലും കേരള ഹൈക്കോടതിയുടെ ജുഡീഷ്യല്‍ അധികാരപരിധിയിലാണ് ലക്ഷദ്വീപ് ഇപ്പോഴും നിലനില്‍ക്കുന്നത്. മലയാളം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ലക്ഷദ്വീപ് മലബാറിന്റെ അഥവാ കേരളത്തിന്റെ ഭാഗമാക്കി 1956 ല്‍ തന്നെ മാറ്റാവുന്നതായിരുന്നു. അങ്ങനെ ഉണ്ടായില്ലായെന്നു മാത്രം. എന്നാല്‍ ഒരു കേന്ദ്രഭരണ പ്രദേശമായി 1956 മുതല്‍ തുടരുന്ന ലക്ഷദ്വീപിലെ സമീപകാല സംഭവവികാസങ്ങള്‍ ഒരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കുന്നു.

ലക്ഷദ്വീപിലെ മനുഷ്യരുടെയും മണ്ണിന്റെയും പ്രത്യേകതകളും ദ്വീപിന്റെ പൂര്‍വകാല ചരിത്രവും ലക്ഷദ്വീപിനെ കേരളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെ സാധൂകരിക്കുന്നു. അതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിയമ നിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്‍മെന്റും പാര്‍ലമെന്റും തയ്യാറാവണം. കശ്മീരിന്റെ മണ്ണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വിലയ്‌ക്കു വാങ്ങി സ്വന്തമാക്കാന്‍ കളമൊരുക്കിയ കേന്ദ്രഭരണകൂടം ലക്ഷദ്വീപ് സമൂഹത്തിലെ ചില ദ്വീപുകള്‍ ദേശീയവിദേശ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് തീറെഴുതി നല്‍കാനുള്ള ശ്രമവും നടത്തും. അതോടുകൂടി ദ്വീപുനിവാസികളെ വ്യാപകമായി കുടിയൊഴിപ്പിക്കാനുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിയും. ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ അശാന്തിയുടെയും ആശങ്കയുടെയും ഭയപ്പാടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് എവിടെയും ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കുന്നത്. ലക്ഷദ്വീപ് ഒരു കേന്ദ്രഭരണ പ്രദേശമായി നിലനിന്നാല്‍ ഇതുതന്നെ അവിടെയും സംഭവിക്കും.

Tags: cpiLakshadweepMalabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.