Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ചൊവ്വ മിഥുനം രാശിയില്‍…

ധനുക്കൂറുകാര്‍ക്ക് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) അധികവും ദാമ്പത്യപ്രശ്നങ്ങളെയാവും നേരിടേണ്ടിവരിക. ഗൃഹകലഹം, പങ്കുകച്ചവടത്തില്‍ ഛിദ്രാദികള്‍, യാത്രാ വൈഷമ്യം എന്നിവയും സാധ്യതകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2021, 05:00 am IST
inSamskriti

എസ്. ശ്രീനിവാസ് അയ്യര്‍

1196 മീനം 30 ന/2021 ഏപ്രില്‍ 13ന് രാത്രിയില്‍ കുജന്‍ അഥവാ ചൊവ്വ ഇടവം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് പ്രവേശിച്ചു. തുടര്‍ന്നുള്ള 50 ദിവസങ്ങള്‍ മിഥുനം രാശിയിലാവും ചൊവ്വയുടെ സഞ്ചാരം. അതായത് ഇന്ന്  രാശിയിലേക്ക് സംക്രമിച്ചു.    

മിഥുനം രാശി ചൊവ്വയുടെ ശത്രുവായ ബുധന്റെ സ്വക്ഷേത്രമാണ്. ശത്രുവിന്റെ വീട്ടില്‍ വസിക്കുന്ന ഗ്രഹത്തെ ‘ദീനന്‍’ എന്നാണ് പ്രമാണഗ്രന്ഥമായ ജാതകപാരിജാതം വിശേഷിപ്പിക്കുന്നത്. ആര്‍ക്കായാലും ശത്രുവിന്റെ വീട്ടിലെ പൊറുതി ഒരു ഗതികേട് തന്നെയാണല്ലോ. കുംഭം, തുലാം, ബുധന്റെ രാശികളായ കന്നി, മിഥുനം പിന്നെ കര്‍ക്കിടകം എന്നിവ അഞ്ചും ചൊവ്വയുടെ ക്ഷീണരാശികളാണെന്ന് വിദ്വാന്മാര്‍ വ്യക്തമാക്കുന്നു. (‘ഭൗമനു ഘടേ ജൂകേ ബുധര്‍ക്ഷേന്ദുഭേ’ എന്ന് ജ്യോതിഷദീപമാല) കര്‍ക്കിടകം ചൊവ്വയുടെ നീചരാശി. ഉച്ചം മകരം രാശിയും. ഉച്ചത്തില്‍ നിന്നും ചൊവ്വ നീചത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് സാരം. അങ്ങനെയുള്ള ഗ്രഹത്തെ വിളിക്കുന്നത് ‘അവരോഹി’ എന്നാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ചൊവ്വ കുറച്ചധികം കഷ്ടസ്ഥിതിയിലാണെന്നാണ്. എന്നാല്‍  

‘സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍ ‘എന്ന് കവി പറഞ്ഞതു പോലെ കുംഭം രാശിയില്‍ സ്ഥിതി ചെയ്യുന്ന വ്യാഴത്തിന്റെ ദൃഷ്ടിമൂലം ചൊവ്വയ്‌ക്ക് കുറച്ചൊക്കെ നന്മചെയ്യുവാനും സാധിക്കുന്നതായിരിക്കും.    

ജന്മരാശിയിലും അഷ്ടമത്തിലും പന്ത്രണ്ടിലും നില്‍ക്കുന്ന ചൊവ്വയാണ് ഏറ്റവും പ്രശ്നകാരി. മിഥുനക്കൂറുകാര്‍ക്ക് (മകയിരം 3,4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം,1,2,3 പാദങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ക്ക്) ചൊവ്വ ജന്മരാശിയിലാണ്. കര്‍ക്കിടകക്കൂറുകാര്‍ക്ക് (പുണര്‍തം നാലാംപാദം, പൂയം, ആയില്യം എന്നീ നാളുകാര്‍ക്ക്) ചൊവ്വ പന്ത്രണ്ടിലാണ്. വൃശ്ചികക്കൂറുകാര്‍ക്ക് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നീ നാളുകളില്‍ ജനിച്ചവര്‍ക്ക്) ചൊവ്വ അഷ്ടമത്തിലാണ്. ഈ കൂറുകാര്‍ക്കാണ് ചൊവ്വ കൂടുതല്‍ വിഷമങ്ങള്‍ സൃഷ്ടിക്കുക. ദേഹക്ലേശം, കാര്യതടസ്സം, മാനസിക വൈഷമ്യങ്ങള്‍, അലച്ചില്‍, ഭയപ്പാടുകള്‍ എന്നിവ ഉണ്ടാവാം.  ക്ഷോഭത്തെ നിയന്ത്രിക്കുവാനാവാതെ കുഴങ്ങുകയും ചെയ്യും.    

3,6,11 എന്നീ ഭാവങ്ങളില്‍ (ചിലര്‍ പത്താമെടവും കുട്ടിച്ചേര്‍ക്കുന്നു) ചൊവ്വ ഗുണപ്രദനാണ്. ഇതനുസരിച്ചാണെങ്കില്‍ മേടക്കൂറുകാര്‍ക്കും (അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം എന്നിവയില്‍ ജനിച്ചവര്‍ക്ക്), മകരക്കൂറുകാര്‍ക്കും (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍ എന്നിവയില്‍ ജനിച്ചവര്‍ക്ക്), ചിങ്ങക്കൂറുകാര്‍ക്കും (മകം, പൂരം, ഉത്രം ഒന്നാം പാദം എന്നിവയില്‍ ജനിച്ചവര്‍ക്ക്) ചൊവ്വയുടെ മിഥുന രാശിസ്ഥിതി ഗുണകരമാണ്. ധനലാഭം, ശത്രുവിജയം, സഹോദരാനുകൂല്യം, ഭോഗസിദ്ധി, അധികാരപ്രാപ്തി, സാമൂഹികമായ അംഗീകാരം മുതലായവ പ്രതീക്ഷിക്കാം.    

ഇടവക്കൂറുകാര്‍ (കാര്‍ത്തിക 2,3,4 പാദങ്ങള്‍, രോഹിണി, മകയിരം 1,2പാദങ്ങള്‍ ) സ്വന്തം വാക്കിനെയും നാക്കിനെയും കടിഞ്ഞാണിടേണ്ടിയിരിക്കുന്നു. കുടുംബത്തില്‍ കലഹമുയരാം. ധനസ്ഥിതി കുറച്ചൊന്ന് ക്ഷീണിച്ചേക്കും. കാര്യതടസ്സവും വരാവുന്നതാണ്.  

കന്നിക്കൂറുകാര്‍ക്ക് (ഉത്രം 2,3,4 പാദങ്ങള്‍, അത്തം, ചിത്തിര 1,2 പാദങ്ങള്‍) തൊഴില്‍ രംഗം അല്പം കലുഷമാവാം. അധികാരികളുടെ അപ്രീതി ഒരു സാധ്യതയാണ്. രാഷ്‌ട്രീയ വിജയത്തിന് മങ്ങലുണ്ടായേക്കും.  

തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങള്‍, ചോതി, വിശാഖം 1,2,3 പാദങ്ങള്‍) പിതാവിനോ  പിതൃസ്ഥാനീയര്‍ക്കോ ക്ലേശാനുഭവങ്ങള്‍ വരാം. ഉപാസനാഭംഗം, കാര്യവിഘ്നം, ഭാഗ്യഹാനി എന്നിവയും പറയാനാവും.    

ധനുക്കൂറുകാര്‍ക്ക് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) അധികവും ദാമ്പത്യപ്രശ്നങ്ങളെയാവും നേരിടേണ്ടിവരിക. ഗൃഹകലഹം, പങ്കുകച്ചവടത്തില്‍ ഛിദ്രാദികള്‍, യാത്രാ വൈഷമ്യം എന്നിവയും സാധ്യതകളാണ്.    

കുംഭക്കൂറുകാര്‍ക്ക് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 12,3 പാദങ്ങള്‍) ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയില്ല. പുനരാലോചനകളില്ലാത്ത കര്‍മ്മങ്ങള്‍ കുഴപ്പത്തില്‍ ചാടിക്കും. മക്കളുമായി കലഹിക്കും. ദുര്‍വാശി കാട്ടും.      

മീനക്കൂറുകാര്‍ക്ക് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ദേഹസുഖക്കുറവ്, അപകടങ്ങള്‍, വീട്ടില്‍ അശാന്തി, മാതൃക്ലേശം എന്നിവ ഭവിക്കാം. വാഹനമോടിക്കുന്നവരും വൈദ്യുതി- അഗ്നി എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവരും ഏറ്റവും ജാഗ്രത പുലര്‍ത്തണം.    

ദോഷപ്രായശ്ചിത്തമായി ചൊവ്വാഴ്ച സൂര്യോദയം മുതല്‍ ആദ്യ ഒരു മണിക്കൂര്‍ നേരം ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങള്‍ ചെയ്യാം. ചൊവ്വയ്‌ക്ക്/ സുബ്രഹ്മണ്യസ്വാമിക്ക്/നരസിംഹമൂര്‍ത്തിക്ക്/ദുര്‍ഗയ്‌ക്ക് ചുവന്ന പട്ട് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഗുരുതി പൂജ, രക്തപുഷ്പാഞ്ജലി, കുങ്കുമാഭിഷേകം എന്നിവ യഥാശക്തി സമര്‍പ്പിക്കുക. ചൊവ്വാഴ്ചകളില്‍ പ്രാര്‍ത്ഥനക്കായി എത്ര സമയം മാറ്റിവെച്ചാലും ദോഷമില്ല. ഒപ്പം എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുകയും വേണം.    

സ്വന്തം ദശാപഹാരഫലങ്ങള്‍, മറ്റു ഗ്രഹങ്ങളുടെ ഗോചരഫലം എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ചൊവ്വയുടെ ഗോചരഫലം പ്രസക്തമാവുന്നത്. അതിനാല്‍ അനാവശ്യമായ ആശങ്കകള്‍ക്ക് കീഴ്പ്പെടരുത്. ഒരു നിയമമെന്ന നിലയ്‌ക്കും മുന്‍കരുതല്‍ നല്ലതാണല്ലോ എന്ന നിലയ്‌ക്കും മാത്രമാണ് ഇതെല്ലാം വ്യക്തമാക്കിയത്.    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.