Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുന്‍ഗണനകള്‍ തീരുമാനിക്കുക

സമയം പാഴാക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സുപ്രധാനകാര്യങ്ങള്‍ക്കു സമയം കണ്ടെത്തുക എന്നത്. ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങള്‍ക്കു വേണ്ടത്ര സമയം നല്കാതെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതു നമ്മുടെ ജീവിതം നഷ്ടമാക്കുന്നതിനു തുല്യമാണ്.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Jun 6, 2021, 05:00 am IST
inSamskriti

മക്കളേ,  

ലോകത്തില്‍ വലിയ കാര്യങ്ങള്‍ സാധിച്ചിട്ടുള്ളവരുടെ ജീവിതം പഠിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ലോകത്തിനു പ്രയോജനപ്രദമായ പലതും അവര്‍ക്കു ചെയ്യാന്‍ സാധിച്ചത് ഉള്ള സമയം അവര്‍ വിവേകത്തോടെ വിനിയോഗിച്ചതുകൊണ്ടാണ്. അവര്‍ക്കും നമ്മളെപ്പോലെ ദിവസം ഇരുപത്തിനാലു മണിക്കൂറേ  ഉണ്ടായിരുന്നുള്ളൂ. കയ്യിലുള്ള സമയം ഏറ്റവും മൂല്യവത്തായ കാര്യങ്ങള്‍ക്കുവേണ്ടി ചെലവാക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത്.

കൂട്ടുകൂടിയും പരദൂഷണം പറഞ്ഞും നമ്മള്‍ ദിവസവും എത്രയോ സമയം കളയുന്നു. എത്ര സമയം വേണമെങ്കിലും മൊബൈലിലെ നിസ്സാരകാര്യങ്ങള്‍ നോക്കി ചെലവാക്കാന്‍ നമ്മള്‍ തയ്യാറാണ്. ഒരു ചുവടു സ്ഥലത്തിനുവേണ്ടി എത്ര വര്‍ഷം വേണമെങ്കിലും നമ്മള്‍ കോടതിത്തിണ്ണയില്‍ കുത്തിയിരിക്കും. താല്പര്യമുണ്ടെങ്കില്‍ ഏതിനും നമ്മള്‍ സമയം കണ്ടെത്തും. എത്ര വലിയ അസൗകര്യമാണെങ്കിലും നമ്മള്‍ ഡോക്ടറെ കാണാന്‍ കാത്തുനില്‍ക്കാറുണ്ടല്ലോ. പഴയ കാലത്ത് സിനിമാശാലയില്‍ ചെല്ലുമ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ഇടി കൊണ്ടാലും അതൊന്നും വകവയ്‌ക്കാതെ ടിക്കറ്റെടുത്ത് സിനിമ കാണും. സിനിമ കാണാനുള്ള ആഗ്രഹം അത്രയ്‌ക്കുണ്ട്. അതുപോലെ ലക്ഷ്യബോധമുണ്ടെങ്കില്‍ പ്രതിബന്ധങ്ങള്‍ക്കൊന്നും കര്‍ത്തവ്യം  നിര്‍വഹിക്കുന്നതില്‍നിന്ന് നമ്മെ പിന്‍തിരിപ്പിക്കാനാവില്ല. ലക്ഷ്യത്തിലെത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ അതിനായി സമയം കണ്ടെത്തുകതന്നെ ചെയ്യും.

ജീവിതത്തില്‍ എന്താണ് പരമപ്രധാനമായത്, എന്തൊക്കെയാണ് കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. അല്ലെങ്കില്‍ താരതമ്യേന അപ്രധാനമോ പ്രയോജനമില്ലാത്തതോ ആയ കാര്യങ്ങള്‍ക്കുവേണ്ടി നമ്മുടെ വിലപ്പെട്ട സമയം നഷ്ടമായിപ്പോകും. നമ്മുടെ മുന്‍ഗണനകള്‍ ഏതെന്ന് വിവേകപൂര്‍വം തീരുമാനിച്ച് അതിനനുസരിച്ച്, ഉള്ള സമയത്തെ ചിട്ടപ്പെടുത്തണം, വിനിയോഗിക്കണം.

സമയം പാഴാക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് സുപ്രധാനകാര്യങ്ങള്‍ക്കു സമയം കണ്ടെത്തുക എന്നത്.  ജീവിതത്തിലെ ഗൗരവമേറിയ കാര്യങ്ങള്‍ക്കു വേണ്ടത്ര സമയം നല്കാതെ പ്രാധാന്യം കുറഞ്ഞ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതു നമ്മുടെ ജീവിതം നഷ്ടമാക്കുന്നതിനു തുല്യമാണ്.

ഒരു ദിവസം ഒരു അധ്യാപകന്‍ ക്ലാസ്സ് ആരംഭിക്കുന്നതിനുമുമ്പായി ഒരു വലിയ ചില്ലുഭരണി മേശപ്പുറത്തു വെച്ചു. അതിനുശേഷം എല്ലാവരും കാണ്‍കെ സാമാന്യം വലിപ്പമുള്ള പാറക്കല്ലുകള്‍ ആ പാത്രത്തില്‍ നിറച്ചു. കല്ലുകള്‍കൊണ്ടു ഭരണി നിറഞ്ഞപ്പോള്‍ അദ്ദേഹം വിദ്യാര്‍ഥികളോടു ചോദിച്ചു, ”നോക്കൂ, ഈ പാത്രം പൂര്‍ണ്ണമായി നിറഞ്ഞിട്ടുണ്ടോ?” കുട്ടികള്‍ എല്ലാവരും, ”അതെ” എന്ന് ഉച്ചത്തില്‍ മറുപടി നല്കി. അധ്യാപകന്‍ ഒരു ബക്കറ്റില്‍ നിന്ന് കുറച്ചു ചരലെടുത്ത് കുറെശ്ശെയായി ഭരണിയിലിട്ട് കുലുക്കിയപ്പോഴേയ്‌ക്കും പാറക്കല്ലുകള്‍ക്കിടയിലുള്ള വിടവുകളെല്ലാം ചരല്‍ കൊണ്ടു നിറഞ്ഞു. അധ്യാപകന്‍ വീണ്ടും കുട്ടികളോടു ചോദിച്ചു, ”ഇപ്പോള്‍ പാത്രം നിറഞ്ഞിട്ടുണ്ടോ?” അവരില്‍ ഒരുകുട്ടി പറഞ്ഞു, ”ഇല്ലെന്നു തോന്നുന്നു”. അദ്ധ്യാപകന്‍ പറഞ്ഞു, ”കൊള്ളാം”. എന്നിട്ടദ്ദേഹം മേശയ്‌ക്കടിയില്‍ നിന്നും ഒരു ബക്കറ്റ് മണല്‍ പുറത്തെടുത്ത് കുറെശ്ശെയായി ഭരണിയിലിട്ട് ഭരണി കുലുക്കിയപ്പോഴേയ്‌ക്കും ചരലുകള്‍ക്കിടയിലുള്ള വിടവുകളെല്ലാം മണല്‍കൊണ്ടു നിറഞ്ഞു. ഒരിക്കല്‍ കൂടി അദ്ദേഹം ചോദിച്ചു, ”ഇപ്പോള്‍ പാത്രം നിറഞ്ഞിട്ടുണ്ടോ?” ”ഇല്ല!” കുട്ടികള്‍ പറഞ്ഞു. ”കൊള്ളാം” എന്നു പറഞ്ഞ് അധ്യാപകന്‍ ഒരു കുപ്പി വെള്ളമെടുത്ത് ഭരണിയുടെ വക്ക് എത്തുന്നതുവരെ ഒഴിച്ചു. എന്നിട്ട് കുട്ടികളെ നോക്കി ചോദിച്ചു, ”ഈ ഉദാഹരണത്തില്‍നിന്ന് നിങ്ങള്‍ക്കെന്താണ് മനസ്സിലായത്?”

ഒരു വിദ്യാര്‍ഥി ഉത്സാഹപൂര്‍വം കൈ ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു, ”എത്ര സമയമില്ല എന്നു നമുക്കു തോന്നുമ്പോഴും നമ്മള്‍ വിചാരിച്ചാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയും.” അധ്യാപകന്‍ പറഞ്ഞു, ”നീ പറഞ്ഞ ഉത്തരം ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനമായ മറ്റൊരു പാഠം ഇതില്‍നിന്ന് ഉള്‍ക്കൊള്ളാനുണ്ട്. ഭരണിയില്‍ വലിയ പാറക്കല്ലുകള്‍ ആദ്യമേ ഇട്ടില്ലായിരുന്നെങ്കില്‍, പിന്നീടൊരിക്കലും അവയ്‌ക്കു സ്ഥലം ലഭിക്കില്ലായിരുന്നു. അതുപോലെ ജീവിതത്തിലും ഏറ്റവും പ്രധാനമായതിന് ആദ്യമേ സ്ഥാനം കണ്ടെത്തണം. ജീവിതത്തില്‍ യഥാര്‍ഥ ശാന്തിയും സന്തോഷവും സംതൃപ്തിയും നല്കുന്ന കാര്യങ്ങളാണ് ഏറ്റവും പ്രധാനം. അവയ്‌ക്കായിരിക്കണം നമ്മള്‍  ആദ്യസ്ഥാനം നല്‍കേണ്ടത്. ഈശ്വരസ്മരണയ്‌ക്കും ആത്മീയസാധനയ്‌ക്കും എല്ലാദിവസവും ഒരു നിശ്ചിതസമയം മാറ്റിവെയേ്ക്കണ്ടത് അത്യാവശ്യമാണ്. അതോടൊപ്പംതന്നെ നമ്മുടെ കടമകളും കര്‍ത്തവ്യങ്ങളും  നിര്‍വഹിക്കണം. നിസ്സ്വാര്‍ഥമായി മറ്റുള്ളവര്‍ക്കുവേണ്ടി, ലോകത്തിനുവേണ്ടി നമുക്ക് എന്തുചെയ്യുവാന്‍ കഴിഞ്ഞു എന്നതും പ്രധാനമാണ്.  മറ്റുള്ളവര്‍ക്കു സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യണം. നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം പങ്കുവയ്‌ക്കാനായും  സമയം കണ്ടെത്തണം.  അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിയ്‌ക്കാന്‍ പിന്നെ സമയം കിട്ടിയെന്നുവരില്ല.”

വിവേകപൂര്‍വം സമയം വിനിയോഗിച്ചാല്‍ ജീവിതത്തിലെ വലുതും ചെറുതുമായ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനും ജീവിതംകൊണ്ടു നേടേണ്ടതുനേടാനും നമുക്കു സാധിക്കും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.