Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ നിരോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അമുല്‍ വൈസ് ചെയര്‍മാന്‍; പേറ്റയ്‌ക്ക് പിന്നില്‍ വിദേശ ഗൂഡാലോചനയെന്ന്

മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് എനിമല്‍) നിരോധിക്കണമെന്നും ഈ സംഘടനയ്‌ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയും കമ്പനികളുടെയും ഗൂഢാലോചനയുണ്ടെന്നും പാലുല്‍പന്ന മേഖലയിലെ സഹകരണകമ്പനിയായ അമുലിന്റെ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന പാലുല്‍പന്നക്കമ്പനികളിലൊന്നായ അമുലിന്റെ വൈസ് ചെയര്‍മാന്‍ വലംജി ഹംബാലാണ് പ്രധാനമന്ത്രി മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2021, 04:12 pm IST
inIndia

ന്യൂദല്‍ഹി: മൃഗസ്നേഹികളുടെ സംഘടനയായ പേറ്റയെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് എനിമല്‍) നിരോധിക്കണമെന്നും ഈ സംഘടനയ്‌ക്ക് പിന്നില്‍ വിദേശരാജ്യങ്ങളുടെയും കമ്പനികളുടെയും  ഗൂഢാലോചനയുണ്ടെന്നും പാലുല്‍പന്ന മേഖലയിലെ സഹകരണകമ്പനിയായ അമുലിന്റെ വൈസ് ചെയര്‍മാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന പാലുല്‍പന്നക്കമ്പനികളിലൊന്നായ അമുലിന്റെ വൈസ് ചെയര്‍മാന്‍ വലംജി ഹംബാലാണ് പ്രധാനമന്ത്രി മോദിയോട് ഈ ആവശ്യം ഉന്നയിച്ചത്.  

പേറ്റ (പിഇടിഎ) എന്ന എന്‍ജിഒ(സര്‍ക്കാരിതര സന്നദ്ധസംഘടന) ജനങ്ങളുടെ ജീവിതോപാധി തന്നെ നശിപ്പിക്കുകയാണെന്നും ഹംബാല്‍ ചൂണ്ടിക്കാട്ടി. പേറ്റയുടെ നടപടികള്‍ ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തന്നെ തകര്‍ക്കുകയാണ്. – അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയ്‌ക്ക് മുഖ്യപങ്ക് വഹിക്കുന്ന മേഖലയാണ് പാലുല്‍പന്നമേഖല. എന്നാല്‍ ഈ മേഖലയ്‌ക്കെതിരെ ശക്തമായ രീതിയില്‍ തെറ്റിദ്ധാരണകള്‍ പരക്കുകയാണ്. പിന്നില്‍ പേറ്റ പോലുള്ള എന്‍ജിഒകളാണ്.- അദ്ദേഹം ആരോപിക്കുന്നു.

ഇന്ത്യയിലെ പാല്‍വ്യവസായത്തിനെതിരെ അന്താരാഷ്‌ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇന്ത്യയിലെ പാലുല്‍പന്നമേഖലയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നും ഹംബാല്‍ മോദിയോട് ആവശ്യപ്പെട്ടു.

ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി വിദേശത്തെ കൃത്രിമപാല്‍ നിര്‍മ്മാണം നടത്തുന്ന ബഹുരാഷ്‌ട്രക്കമ്പനികളെ ഇന്ത്യയില്‍ എത്തിക്കാനാണ് എന്‍ജിഒകള്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരമനുസരിച്ച് കന്നുകാലികള്‍ അവരുടെ കുടുംബാംഗത്തെപ്പോലെയാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല. എന്നാല്‍ കന്നുകാലികളോട് ക്രൂരതകാണിക്കുന്ന എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടക്കുന്നു. വിദേശത്ത് നിന്നും പാലും പാലുല്‍പന്നങ്ങളും ഇറക്കുമതി ചെയ്യാന്‍ അനുവദിക്കാതെ ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യയുടെ പാലുല്‍പന്നമേഖല. തൊഴില്‍ രഹിതരായ 10 കോടി പേര്‍ ഈ മേഖലയില്‍ പണിയെടുക്കുന്നു. ഇത്തരം പ്രചാരവേലകള്‍ ഇന്ത്യയില്‍ നടത്തുന്നത് വിദേശക്കമ്പനികളാണ്. – അദ്ദേഹം പറയുന്നു.

കഴിഞ്ഞ കുറെ നാളുകളായി വെഗന്‍ പാല്‍ ഉല്‍പാദിപ്പിക്കാന്‍ അമുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് പേറ്റ. വെഗന്‍ ഭക്ഷണങ്ങള്‍ക്കും പാലിനും വിപണി വളര്‍ന്നുവരുന്നുണ്ടെന്നും അമുലിന് അത് വഴി നേട്ടമുണ്ടാകുമെന്നാണ് പേറ്റ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഫാക്ടറികളെ അടിസ്ഥാനമാക്കിയുള്ള വെഗന്‍ ഉല്‍പന്നങ്ങളും പാലും അമുലും എത്രയും വേഗം നിര്‍മ്മിക്കണമെന്നാണ് പേറ്റയുടെ ആവശ്യം.

വെഗന്‍ എന്ന വാക്ക് വെജിറ്റേറിയന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍ കൂട്ടിയോജിപ്പിച്ച് സൃഷ്ടിച്ച വാക്കാണ്. എല്ലാ മൃഗഉല്‍പന്നങ്ങളെയും ഒഴിവാക്കിയുള്ള ജീവിതശൈലി സ്വീകരിക്കുന്ന ആളുകളെ പ്രതിനിധീകരിക്കുന്നു വ്യക്തിയെ വെഗന്‍ എന്ന് വിളിക്കാം. എല്ലാ മൃഗഉല്‍പന്നങ്ങള്‍ ഒഴിവാക്കാനും വെഗനിസം നിര്‍ദേശിക്കുന്നു. ഇതാണ് അമുലിന് തലവേദനയാകുന്നത്. തുകല്‍ ഉല്‍പന്നങ്ങളും ബീഫും പോലുള്ള വ്യവസായങ്ങള്‍ നിലനില്‍ക്കുന്നത് ഇന്ത്യയില്‍ കന്നുകാലികളെ കൊല്ലാന്‍ കിട്ടുന്നതുകൊണ്ടാണെന്ന് പേറ്റ നടത്തിയ ട്വീറ്റ് ഈയിടെ ഏറെ വിവാദമായിരുന്നു.

Tags: narendramodiNGOsഅമുല്‍PETAവെഗന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.