Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കന്നിക്കൊയ്‌ത്ത്

ഷൂട്ടൗട്ടില്‍ ഗോള്‍ അടിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഗീയുടെ സ്‌പോട് കിക്ക് രക്ഷപ്പെടുത്തുകയും ചെയ്ത ഗോള്‍ കീപ്പര്‍ ജെറോനിമോയാണ് വിയാ റയലിന്റെ വിജയശില്‍പ്പി. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ വിയാ റയലിന്റെ ആദ്യ കിരീടമാണിത്. അതേസമയം വിയാ റയല്‍ കോച്ച് യുനയ് എമരിയുടെ നാലാം യൂറോപ്പ കിരീടമാണിത്. നേരത്തെ മറ്റ് മൂന്ന് ടീമുകള്‍ക്കൊപ്പം എമരി യുറോപ്പ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 10:02 pm IST
inFootball
യുറോപ്പ ലീഗ് കിരീടം നേടിയ വിയാറയല്‍ ടീം ട്രോഫിയുമായി

യുറോപ്പ ലീഗ് കിരീടം നേടിയ വിയാറയല്‍ ടീം ട്രോഫിയുമായി

ഗ്ഡാന്‍സ്‌ക് (പോളണ്ട്): അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ ജെറോനിമോ റുള്ളിയുടെ മിന്നുന്ന പ്രകടനത്തില്‍  ലാ ലിഗ ടീമായ വിയാറയലിന് യുറോപ്പ ലീഗില്‍ കന്നിക്കിരീടം. ചരിത്രം കുറിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പത്തിനെതിരെ പതിനൊന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിയാ റയല്‍ ഇതാദ്യമായി യുറോപ്പ ലീഗ് ചാമ്പ്യന്മാരായത്. ആവേശകരാമായ കലാശപ്പോരാട്ടത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചത്.  

ഷൂട്ടൗട്ടില്‍ ഗോള്‍ അടിക്കുകയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഗീയുടെ സ്‌പോട് കിക്ക് രക്ഷപ്പെടുത്തുകയും ചെയ്ത  ഗോള്‍ കീപ്പര്‍ ജെറോനിമോയാണ് വിയാ റയലിന്റെ വിജയശില്‍പ്പി. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ വിയാ റയലിന്റെ ആദ്യ കിരീടമാണിത്. അതേസമയം വിയാ റയല്‍ കോച്ച് യുനയ് എമരിയുടെ നാലാം യൂറോപ്പ കിരീടമാണിത്. നേരത്തെ മറ്റ് മൂന്ന് ടീമുകള്‍ക്കൊപ്പം എമരി യുറോപ്പ കിരീടം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരു കിരീടം പോലും ലഭിക്കാതെ പോകുന്ന തുടര്‍ച്ചയായ നാലാം സീസണാണിത്. 1980 നുശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 2017 ലാണ് യുണൈറ്റഡ് അവസാനമായി യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയത്.  

തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് വിയാ റയലും. ഒരു ഫ്രീ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. ജെറാര്‍ഡ് മൊറേനോയുടെ ഷോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലയില്‍ കയറി. ഈ സീസണില്‍ മൊറേനോയുടെ മുപ്പതാം ഗോളാണിത. ഇതോടെ മൊറേനോ ,വിയാ റയലിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്‌കോററായ ഗ്യുസെപ്പ് റോസിക്കൊപ്പം എത്തി.  

ഗോള്‍ മടക്കാനായി മാഞ്ചസ്റ്റര്‍ പൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിയില്‍ അവര്‍ ഗോള്‍ നേടി വിയാ റയലിനൊപ്പം എത്തി. റാഷ്‌ഫോര്‍ഡിന്റെ പാസ് മുതലാക്കി  സ്‌ട്രൈക്കര്‍ എഡിസന്‍ കവാനിയാണ് സ്‌കോര്‍ ചെയ്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1). എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്നാണ് ഫൈനല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.  

എതിരാളികളുടെ കരുത്ത് മനസ്സിലാക്കി അവരെ പൂട്ടിയ കോച്ച് എമരിയുടെ തന്ത്രമാണ് വിയാ റയലിന് യുറോപ്പ കിരീടം നേടിക്കൊടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കരുത്തനായ ബ്രൂണോ ഫെര്‍ണാണ്ടസിനെയും അപകടകാരിയായ എഡിസണ്‍ കവാനിയേയും കൂച്ചുവിലങ്ങിനാടനുള്ള തന്ത്രം എമരി തന്റെ കളിക്കാര്‍ക്ക് ഓതിക്കൊടുത്തു. പരിശീലകന്റെ തന്ത്രം ഫലപ്രദമായി പ്രയോഗിച്ച വിയാ റയല്‍ പ്രതിരോധതാരങ്ങള്‍ ടീമിന് കിരീട വിജയവും സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

News

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

പുതിയ വാര്‍ത്തകള്‍

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.