Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.കെ രമയുടെ സത്യപ്രതിജ്ഞ കണ്ട് കൈരളി ചാനലിന് ‘ഷോക്കടിച്ചു’; സാങ്കേതിക പ്രശ്‌നമെന്ന് പറഞ്ഞ് പാര്‍ട്ടി ചാനല്‍ വീഡിയോ മുക്കി; പരിഹസിച്ച് നെറ്റിസണ്‍സ്

കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ മറ്റെല്ലാ ചാനലുകളും സംപ്രേഷണം ചെയ്തപ്പോള്‍ കൈരളി ടിവിയില്‍ മാത്രം അതുണ്ടായില്ല. ദൃശ്യങ്ങള്‍ പിആര്‍ഡി നേരിട്ട് നല്‍കുന്നതാണെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പറഞ്ഞ് അവതാരകന്‍ ഇടവേളയിലേക്ക് പോകുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 09:44 pm IST
in Kerala

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ. രമയുടെ സത്യപ്രതിജ്ഞ സംപ്രേക്ഷണം ചെയ്യാതെ കൈരളി ചാനല്‍. രമയുടെ സത്യപ്രതിജ്ഞയുടെ സമയത്ത് സംപ്രേഷണം തടസ്സപ്പെട്ടത് സാമൂഹ്യമാധ്യമത്തിലടക്കം ചര്‍ച്ചയാവുന്നു. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമില്ലാതെ സംപ്രേക്ഷണം ചെയ്യപ്പെട്ടപ്പോള്‍ കൈരളി ചാനലില്‍ മാത്രം ദൃശ്യങ്ങള്‍ മരവിക്കപ്പെട്ടു. ഇതോടെ ചാനലിന് ഷോക്കടിച്ചതാണോ? എന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ കളം നിറഞ്ഞു.

സംഭവം ട്രോളര്‍മാരും ഏറ്റെടുത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞയുടെ ശ്രദ്ധേയ ബിന്ദു കെ.കെ. രമയായി മാറി. രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ. രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പിആര്‍ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നമെന്നാണ് വിശദീകരിച്ചത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതികപ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകള്‍ക്കും പിആര്‍ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്.  

കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ മറ്റെല്ലാ ചാനലുകളും സംപ്രേഷണം ചെയ്തപ്പോള്‍ കൈരളി ടിവിയില്‍ മാത്രം അതുണ്ടായില്ല. ദൃശ്യങ്ങള്‍ പിആര്‍ഡി നേരിട്ട് നല്‍കുന്നതാണെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും പറഞ്ഞ് അവതാരകന്‍ ഇടവേളയിലേക്ക് പോകുകയായിരുന്നു. എന്നാല്‍ ഈ സമയം മറ്റു ചാനലുകളില്‍ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം നെഞ്ചില്‍ ചേര്‍ത്ത് തല ഉയര്‍ത്തിപ്പിടിച്ച് സത്യപ്രതിജ്ഞചെയ്യുന്ന കെ.കെ. രമയുടെ ദൃശ്യമാണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നത്. ഇതോടെയാണ് സാങ്കേതിക പ്രശ്നമല്ല കൈരളിയുടെ നിലപാടിന്റെ ഭാഗമാണിതെന്ന് പലര്‍ക്കും ബോധ്യമായത്. സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയപ്പോഴാണ് വീണ്ടും കൈരളിയില്‍ സംപ്രേഷണം തിരിച്ചുവന്നത്. രമയ്‌ക്ക് അപ്രഖ്യാപിതവിലക്ക് ഏര്‍പ്പെടുത്തുകയാണ് സിപിഎം ചാനലായ കൈരളി എന്നതാണ് ഉയരുന്ന വാദം. ചിലര്‍ വൈകാരികമായും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.

സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജും പതിച്ചാണ് മുഖ്യ രാഷ്‌ട്രീയ ശത്രുവായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ എംഎല്‍എമാര്‍ വരെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തപ്പോള്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ കെ.കെ. രമ നേരെ തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു.

Tags: വാര്‍ത്തcpimKairali Newsനിമസഭകെ.കെ. രമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.