Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീകള്‍ ജഗദംബയുടെ സാക്ഷാത് വിഗ്രഹങ്ങള്‍

മൂടുപടമണിഞ്ഞ് ഗൗരദളങ്ങള്‍ക്കിടയില്‍ തളിര്‍പോലെ കാണുന്ന ശകുന്തളയെ കണ്ടിട്ട് പരകളത്രത്തെ സൂക്ഷിച്ചു നോക്കരുത് എന്ന് ദുഷ്യന്തന്റെ മനസ്സ് ഉപദേശിക്കുന്നു. അത്രയും സന്മാര്‍ഗ നിഷ്ഠയുള്ളവനാണ് രാജാവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍  

മറന്നതോ, ഞാനിവള്‍  

കൈതവോക്തിയെ

പറഞ്ഞതോ എന്നിവ സംശയിക്കവേ

പരിഗ്രഹത്തെ കളയുന്നതോ  

പരംപരാംഗനാ സ്പര്‍ശ-  

കളങ്കമേല്‍പ്പതോ    

കാളിദാസ ശാകുന്തളം നാടകത്തിലെ ഉത്കണ്ഠാഭരിതമായ ഒരു സന്ദര്‍ഭത്തെ പറ്റിയാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. കണ്വന്റെ നിര്‍ദ്ദേശപ്രകാരം, ഗര്‍ഭിണിയായ ശകുന്തളയെ ഹസ്തിനാപുരം രാജധാനിയിലേക്ക് അയക്കുന്നു. ശാര്‍ങരവന്‍, ശാരദ്വതന്‍ എന്നീ മുനികുമാരന്മാരും ഗൗതമിയുമാണ് അവള്‍ക്ക് കൂട്ടു പോകുന്നത്.  

മൂടുപടമണിഞ്ഞ് ഗൗരദളങ്ങള്‍ക്കിടയില്‍ തളിര്‍പോലെ കാണുന്ന ശകുന്തളയെ കണ്ടിട്ട് പരകളത്രത്തെ സൂക്ഷിച്ചു നോക്കരുത് എന്ന് ദുഷ്യന്തന്റെ മനസ്സ് ഉപദേശിക്കുന്നു. അത്രയും സന്മാര്‍ഗ നിഷ്ഠയുള്ളവനാണ് രാജാവ്.  

മുനികുമാരന്മാര്‍ രാജധാനിയിലെത്തി കണ്വന്റെ സന്ദേശം അറിയിച്ചു. രാജാവ് അവളെ മറ്റൊരാളുടെ ഭാര്യയായിട്ടാണ് കാണുന്നത്. ചുരുക്കത്തില്‍ രാജാവ് അവളെ നിരസിച്ചു.  

ദുര്‍വാസാവിന്റെ ശാപവും ദുഷ്യന്തന്‍ കൊടുത്ത മുദ്രമോതിരവും കളഞ്ഞുപോയതുമാണ് മറവിക്ക് കാരണമായി പറയുന്നത്.  

ഒന്നുകില്‍ ഞാന്‍ മറന്നതാകാം. അല്ലെങ്കില്‍ ഇവള്‍ പറയുന്നത് നുണയാകാം. ഇത്തരം സന്ദേഹ സാഹചര്യത്തില്‍ സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നതോ അതോ അന്യന്റെ ഭാര്യയാണെന്ന് സംശയത്തില്‍ സ്വീകരിക്കുന്നതോ ഏതാണ് കൂടുതല്‍ അധാര്‍മികം?

രാജാവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടിരുന്ന മുനികുമാരന്മാര്‍ക്ക് ഉത്തരംമുട്ടി. അവര്‍ പഠിച്ചിട്ടുള്ള സാന്മാര്‍ഗിക സംഹിതകള്‍ അനുസരിച്ച് ശകുന്തളയെ സ്വീകരിക്കണം എന്ന് പറയാന്‍ കഴിയില്ല.  ‘പരദ്രവ്യേഷു ലോഷ്ഠവത്, പരഭാര്യേഷു മാതൃവത്’ എന്നാണ്. അതായത് അന്യന്റെ ദ്രവ്യത്തെ മണ്‍കട്ട  

പോലെയും അന്യന്റെ ഭാര്യയെ അമ്മയെ പോലെയും കണക്കാക്കണം എന്നാണ് ഭാരതീയരുടെ സദാചാരം വിധിക്കുന്നത്. പാശ്ചാത്യര്‍ക്ക്  ഒരു അമ്മ മാത്രമാണ് ഉള്ളതെങ്കില്‍ ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചാണ്. പഞ്ചമാതാക്കള്‍ എന്ന് പറയാറുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വന്തം മാതാവ് എന്നിവരാണ് അവര്‍.  

അമ്മ ദേവതയാണ്. മാതാ  

പിതാ ഗുരു ദൈവം.  

പാശ്ചാത്യര്‍ക്ക് അമ്മ വെറും സ്ത്രീയാണ്. സ്വന്തം അമ്മയെ മക്കള്‍ പേര് വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയെന്ന് വിവേകാനന്ദസ്വാമികള്‍ കുറിച്ചിട്ടുണ്ട്. അത് അവരുടെ സംസ്‌കാരം എന്ന് പിന്നീടദ്ദേഹം സമാധാനിച്ചു.

സ്ത്രീകള്‍ക്ക് വേണ്ട പരിഗണന ഇന്ത്യക്കാര്‍ കൊടുക്കാത്തതിനെതിരെ സ്വാമികള്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ചില വാക്കുകള്‍ കേള്‍ക്കുക: ‘നിങ്ങളൊക്കെ സ്ത്രീകളെ നിന്ദിക്കുക മാത്രം ചെയ്യുന്നു. അവരുടെ ഉന്നതിക്കായി എന്തു ചെയ്തിട്ടുണ്ട്? പറയൂ? സ്മൃതിയും കുസൃതിയും എഴുതി  

പിടിപ്പിച്ച് സ്ത്രീകളെ നിയമങ്ങളിലും നീതികളിലും കെട്ടിയിട്ട് അവരെ വെറും പ്രസവയന്ത്രങ്ങളാക്കിയില്ലേ?  ജഗദംബയുടെ സാക്ഷാത് വിഗ്രഹങ്ങള്‍ ആയ ഈ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരാതെ നിങ്ങള്‍ക്ക് വേറെ ഗതിയില്ലെന്ന്  മനസ്സിലാക്കിക്കൊള്ളൂ. സ്ത്രീകളെ പൂജിക്കാത്ത ഒരു ദേശവും ജനതയും ഒരിക്കലും ഉന്നതി  

പ്രാപിച്ചിട്ടില്ല. ശക്തി മൂര്‍ത്തികളായ ഇവരെ വേണ്ടത്ര ആദരിക്കാത്തതുകൊണ്ടാണ് നമ്മുടെ നാട്  

പുരോഗമിക്കാത്തത്.  

യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാ

യത്രൈതാസ്തു ന പൂജ്യന്തേ  

സര്‍വ്വാസ്തത്രാഫലാക്രിയാഃ

നാരികളെ ആദരിക്കുന്നിടത്തു ദേവതമാര്‍ സന്തോഷിക്കുന്നു. അവരെ പൂജിക്കാത്തിടത്ത് സകല ക്രിയകളും പാഴായി പോകുന്നു.  

സ്ത്രീകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാകുമ്പോഴും പുരുഷാധിപത്യം തന്നെയാണ് നടക്കുന്നത്. കുറെ മാറിയിട്ടുണ്ട് എന്നതും സത്യം.  

പണ്ട് പെണ്‍കുട്ടികള്‍ കുടുംബത്തിന് ഭാരമായി കരുതിയിരുന്നു. കുറെ ശൈലികളും അതോടൊപ്പം രൂപംകൊണ്ടു. ‘ആറു പെണ്ണ് അറപ്പുര മാന്തും, നാല് പെണ്ണ് നടുക്കല്ല്  പൊളിക്കും’…തുടങ്ങിയവ ഉദാഹരണം. താന്‍ ജനിച്ചപ്പോള്‍ ഇല്ലത്ത് ഉണ്ടായ പുകിലുകള്‍ ലളിതാംബിക അന്തര്‍ജ്ജനം ആത്മകഥയില്‍ ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.