Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പിണറായിയുടെ രണ്ടാം മന്ത്രിസഭ വിചിത്രം വ്യത്യസ്തം

പുതുമുഖങ്ങളെ അണിനിരത്തിയപ്പോള്‍ കന്നിക്കാരനായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാന്‍ മറന്നില്ല. മകളുടെ ഭര്‍ത്താവാണല്ലൊ. കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ട്. എന്നാല്‍ വയനാട്, കാസര്‍കോട് ജില്ലകള്‍ മന്ത്രി പട്ടികയില്‍ നിന്ന് തഴയപ്പെട്ടു. ചെറുപ്പത്തിന്റെ ആനുകൂല്യമാണെങ്കില്‍ തലശ്ശേരിയിലെ രണ്ടാം ഊഴക്കാരന്‍ ഷംസീര്‍ എന്തുകൊണ്ട് കണ്ണില്‍പെട്ടില്ല.

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
May 19, 2021, 05:00 am IST
inMain Article

തുടര്‍ഭരണം കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പുത്തനാണ്.രണ്ടു തവണ മുഖ്യമന്ത്രിയായ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാടിന് ഒരുതവണപോലും കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇ.കെ. നായനാരുടെയും വി.എസ് അച്യുതാനന്ദന്റെയും പി.കെ.വാസുദേവന്‍നായരുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കമ്മ്യൂണിസ്റ്റുകാരനായ സി. അച്യുതമേനോന്‍ കാലാവധിയും കടന്ന് ഭരിച്ചു. പക്ഷേ അത് കോണ്‍ഗ്രസ്സുകാരുടെ ഔദാര്യം കൊണ്ടു മാത്രം. പിണറായി വിജയന്‍ പതിവിന് വിപരീതമായി തുടര്‍ഭരണത്തിന് അവസരമുണ്ടാക്കി. അതിന്‌ചെയ്ത വിട്ടുവീഴ്ചകള്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാക്കില്ലേ എന്ന സംശയം ശക്തമാണ്.

തീവ്ര വര്‍ഗീയ, ഭീകരരുമായി എന്തൊക്കെ കാര്യത്തിലാണ് ധാരണയിലെത്തിയതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മുസ്ലീംലീഗിന്റെ വര്‍ഗീയനിലപാടില്‍ ശക്തിപോരെന്ന വാശിയില്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ ലീഗിന് മന്ത്രിസഭയില്‍ സ്ഥാനം നല്‍കുന്നു. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സിമിയെ താലോലിക്കുന്ന വ്യക്തിയെ ആദ്യ മന്ത്രിസഭയിലെടുത്ത് മാന്യത നല്‍കിയത് വിസ്മരിക്കുന്നില്ല. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനം.

തുടര്‍ഭരണം മുഖ്യമന്ത്രിക്ക് മാത്രമാണ്. ഒന്നാം മന്ത്രിസഭയിലെ സ്വന്തം പാര്‍ട്ടിക്കാരൊടെല്ലാം കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ചിരിക്കുന്നു. സിപിഐക്കാരോടും പുതുമുഖങ്ങളെ ഇറക്കണമെന്ന് കല്പിച്ചതും നടപ്പാക്കുന്നു.

ആദ്യമന്ത്രിസഭയില്‍ മിടുക്കരെന്ന് വിലയിരുത്തിയവര്‍ക്കെല്ലാം ലാല്‍സലാം പറഞ്ഞു. അതില്‍ ഒരാള്‍ തുടര്‍ന്നും മന്ത്രിസഭയിലുണ്ടാകുമെന്ന് പരക്കെ വിശ്വസിച്ചിരുന്നു. ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച മഹതിയാണിവര്‍. നിപ്പയേയും കൊവിഡിനേയും  പിടിച്ചുകെട്ടിയ മന്ത്രിയെന്ന് കൊട്ടിഘോഷിച്ചിരുന്നു. വിവരമുള്ളവരെല്ലാം അന്നേ പറഞ്ഞു. ഇത് ഊതിവീര്‍പ്പിച്ച ബലൂണാണെന്ന്. അതിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ആരോഗ്യമന്ത്രിയേയും ഉപേക്ഷിച്ചു. പുതുമുഖങ്ങളെ അണിനിരത്തിയപ്പോള്‍ കന്നിക്കാരനായ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാന്‍ മറന്നില്ല. മകളുടെ ഭര്‍ത്താവാണല്ലൊ. കോഴിക്കോട് ജില്ലയില്‍ നിന്ന് മൂന്ന് മന്ത്രിമാരുണ്ട.് എന്നാല്‍ വയനാട്, കാസര്‍കോഡ് ജില്ലകള്‍ മന്ത്രി പട്ടികയില്‍ നിന്ന് ത ഴയപ്പെട്ടു. ചെറുപ്പത്തിന്റെ ആനുകൂല്യമാണെങ്കില്‍ തലശ്ശേരിയിലെ രണ്ടാം ഊഴക്കാരന്‍ ഷംസീര്‍ എന്തുകൊണ്ട് കണ്ണില്‍പെട്ടില്ല. റിയാസിന്റെ പേരുവന്നപ്പോള്‍ ‘അതു വേണോ’ എന്ന് ചോദിച്ചതാകുമോ ശൈലജയ്‌ക്ക് വിനയായത്. ഏതായാലും 88 അംഗ സംസ്ഥാനസമിതിയില്‍ ഏഴുപേര്‍ മാത്രമേ ടീച്ചര്‍ക്ക് ഒപ്പമുണ്ടായിരുന്നുള്ളൂ എന്ന ശ്രുതിയുമുണ്ട്. റിയാസിന് ബന്ധുബലം എന്നതു പോലെ പ്രൊഫ.ബിന്ദുവിനുമുണ്ട് ബന്ധുബലം. സിപിഎം ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയാണവര്‍. പള്ളിയുടെയും പട്ടക്കാരുടെയും നിര്‍ബന്ധവും നിര്‍ദ്ദേശവും കണക്കിലെടുത്തുകൊണ്ടുതന്നെ ഉണ്ടാക്കിയ മന്ത്രിപ്പട്ടികയില്‍ വ്യത്യസ്തവും വിചിത്രവുമായ കാര്യങ്ങളുണ്ട്.

സിപിഐയുടെ നാല് മന്ത്രിമാരില്‍ ഒരു വനിതയുണ്ട്. ചിഞ്ചുറാണി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനു ശേഷം സിപിഐ മന്ത്രിയാകുന്ന ആദ്യ വനിതയാണവര്‍. മൂന്ന് വനിതാ മന്ത്രിമാരുണ്ടാകുന്ന കേരളത്തിലെ ആദ്യമന്ത്രിസഭയും ഇതുതന്നെ. മന്ത്രിപദവി പങ്കിട്ടെടുക്കുന്നതിന് തീരുമാനം വന്നതു പുതുമനല്‍കുന്നു. ആദ്യ ഊഴം രണ്ടരവര്‍ഷം. അങ്ങിനെ ആറുപേര്‍ മന്ത്രിയാകുന്ന വിചിത്ര തീരുമാനവും ഉണ്ടായി.

സ്പീക്കറാകുന്നത് രണ്ടുതവണ ലോകസഭാംഗമായിരുന്ന എം.ബി രാജേഷാണ്. മുന്‍സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെ നേതൃനിരയില്‍ എത്തിയപ്പോള്‍ പിന്‍ഗാമിയായി രാജേഷ് ഉണ്ടായിരുന്നത്രെ. ഇപ്പോള്‍ സ്പീക്കര്‍ കസേരയിലും. ശ്രീരാമകൃഷ്ണന്റെ ഒടുവിലത്തെ അവസ്ഥയിലേക്ക് രാജേഷ് എത്താതിരിക്കട്ടെ.

Tags: Pinarayi Vijayanpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.