Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാളയും കലപ്പയും തൊപ്പിപ്പാളയും

ആയിരക്കണക്കിന് തൊഴിലുകളുണ്ട് ലോകത്തില്‍. അവയില്‍ കാര്‍ഷിക വൃത്തി തന്നെ ഏറ്റവും ശ്രേഷ്ഠം. വ്യവസായം അതിനു താഴെയും. ഭരണമെന്ന പണിയാണ് ഏറ്റവും താഴെ നിലകൊള്ളുന്നതായി പറയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2021, 05:00 am IST
inSamskriti

എസ്.ബി. പണിക്കര്‍

ആയിരക്കണക്കിന് തൊഴിലുകളുണ്ട് ലോകത്തില്‍. അവയില്‍ കാര്‍ഷിക വൃത്തി തന്നെ ഏറ്റവും ശ്രേഷ്ഠം. വ്യവസായം അതിനു താഴെയും. ഭരണമെന്ന പണിയാണ് ഏറ്റവും താഴെ നിലകൊള്ളുന്നതായി പറയപ്പെടുന്നത്.

ഇവിടെ ആദ്യത്തേതും അവസാനത്തേതുമാണ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കൃഷി ഏറ്റവും പവിത്രമായ ജോലിയാണെന്ന് എല്ലാ ചിന്തകരും പറയുന്നു. നാട്ടിലെ മുഴുവന്‍ ജനത്തെയും പട്ടിണിയില്‍ നിന്ന് രക്ഷിക്കുന്നത് കൃഷിക്കാരനല്ലേ? അവന്‍ കുറേ നാള്‍ പണിമുടക്കിയാലുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ?  

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കര്‍ഷകന്‍ പണിയെടുക്കുന്നു. നല്ല വിളവാണ് കര്‍ഷകന്റെ ലക്ഷ്യം. എന്നാല്‍ നല്ല വിളവു കിട്ടുന്നത് ലോട്ടറി അടിക്കുന്നതിനേക്കാള്‍ പ്രയാസകരമാണ്. കീടാക്രമണം, വന്യജീവി ആക്രമണം ഇവയുമുണ്ടാകാം. കാറ്റുകൊണ്ടോ മഴകൊണ്ടോ ഉണക്കുകൊണ്ടോ പ്രതീക്ഷകള്‍ തകിടം മറയാം.  

കര്‍ഷകന്റെ ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ന്യായമായ വില കിട്ടാറില്ല. കര്‍ഷകന്‍ സമ്പന്നനാകുന്നതും അപൂര്‍വം. കൃഷിക്കാരനായ നല്ലൊരു ചെറുപ്പക്കാരന് ഇക്കാലത്ത് വധുവിനെ കിട്ടാനും പ്രയാസം. സമൂഹം അവനെ തൊഴിലില്ലാത്തവരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.  

അവന് പിടിച്ചടക്കലിനെക്കുറിച്ച് ചിന്തയില്ല. ‘നാടന്‍ കൃഷിക്കാരൊരു നാളികേര പാകത്തിലാണിങ്ങനെ മിക്കപേരും…’  എന്നു കവി പാടിയതില്‍ അതിശയോക്തിയില്ല. അവര്‍ സമാധാനത്തോടെ കിടന്നുറങ്ങുന്നു. സമാധാനം അവനു കിട്ടുന്ന നിധിയാണ്. ആരെയെങ്കിലും വഞ്ചിച്ചു എന്ന മനഃസാക്ഷിക്കുത്ത് ഉണ്ടാകില്ല.  

എന്നാല്‍ രാഷ്‌ട്രീയ രംഗത്ത് ശോഭിക്കണമെങ്കില്‍ പലപ്പോഴും വക്രതയും കൈയൂക്കും വേണം. ഭരണാധികാരികള്‍ തത്ത്വജ്ഞാനികള്‍ ആവണമെന്നാണ് സോക്രട്ടീസ് പറഞ്ഞിട്ടുള്ളത്. പാവനമായതും ഉത്തരവാദിത്വമേറിയതുമായ ഒരു ബാധ്യതയാണ് ഭരണം. അത് ആര്‍ക്കും കഴിയുമെന്ന് വിചാരിക്കരുതെന്ന് കെ. പി. കേശവമേനോന്‍ എഴുതിയിട്ടുണ്ട്. അതേസമയം ജീവിതം മുഴുവന്‍ സത്യസന്ധമായി ജനസേവനത്തിന് ഉഴിഞ്ഞു വെച്ചവര്‍ ധാരാളമുണ്ട് എന്നതും മറക്കാന്‍ വയ്യ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.