Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതു പ്രവര്‍ത്തനത്തിന് സ്ഥാനങ്ങള്‍ ആവശ്യമില്ല; ജിഹാദി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കും: ജന്മഭൂമിയോട് തുറന്ന് സംസാരിച്ച് പി.സി. ജോര്‍ജ്ജ്

തീവ്രവാദ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് തുറന്നു പറഞ്ഞു. അതുപോരെ ഒരാളെ ഒറ്റപ്പെടുത്താന്‍, വളഞ്ഞിട്ടാക്രമിക്കാന്‍. മതവര്‍ഗീയ ശക്തികള്‍ ഒന്നിച്ചെതിര്‍ത്താണ് പി.സി എന്ന പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.അതേക്കുറിച്ച് ജനപക്ഷം (സെക്കുലര്‍) നേതാവ് പി.സി ജോര്‍ജ്ജുമായി ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ നടത്തിയ അഭിമുഖം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 9, 2021, 02:25 pm IST
inKerala

കേരളത്തിലെ രാഷ്‌ട്രീയത്തില്‍ വല്ലാത്ത ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് വോട്ട് ചോദിക്കാന്‍ സാധിക്കാതെ വരിക, പൊതുവേദിയില്‍ പ്രസംഗിക്കാന്‍ കഴിയാതെ വരുക, ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക. അതും സത്യം തുറന്നു പറഞ്ഞതിന്. ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞു, രാജ്യം ഹിന്ദുരാഷ്‌ട്രമാകണമെന്നു പറഞ്ഞു.

തീവ്രവാദ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് തുറന്നു പറഞ്ഞു. അതുപോരെ ഒരാളെ ഒറ്റപ്പെടുത്താന്‍, വളഞ്ഞിട്ടാക്രമിക്കാന്‍. മതവര്‍ഗീയ ശക്തികള്‍ ഒന്നിച്ചെതിര്‍ത്താണ് പി.സി എന്ന പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. കേരളം എവിടേക്കാണ് പോകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തം.അതേക്കുറിച്ച് ജനപക്ഷം (സെക്കുലര്‍) നേതാവ് പി.സി ജോര്‍ജ്ജുമായി ജന്മഭൂമി ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍ നടത്തിയ അഭിമുഖം.  

  • തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വെല്ലുവിളികള്‍

വ്യക്തിപരമായ ആക്ഷേപങ്ങളും വെല്ലുവിളികളും നിരവധി ഉയര്‍ന്നു. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും. വധ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു. അതിനെയൊന്നും ഭയപ്പെടുന്നില്ല. ജിഹാദി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയുണ്ടായി. അവരുടെ തെറ്റിദ്ധാരണ പരത്തുന്ന നുണ പ്രചാരണങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി. മുസ്ലിം സമുദായത്തിനു മുഴുവന്‍ പി.സി. ജോര്‍ജ്ജ് എതിരാണെന്ന് വരുത്തിയെടുക്കാന്‍ സോഷ്യല്‍ മീഡിയയും മറ്റും അക്കൂട്ടര്‍ ദുരുപയോഗം ചെയ്തു. ജിഹാദികളുടെ വധഭീഷണിക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഞാന്‍ ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തന്നെ കാണും.

  • എവിടെയാണ് കണക്കുകൂട്ടലുകള്‍ പിഴച്ചത്

നാല് പതിറ്റാണ്ടോളം സ്വന്തമെന്ന് കണക്കാക്കി കൊണ്ടു നടന്നവര്‍ ചില വര്‍ഗ്ഗീയവാദികളുടെ പ്രചാരണത്തിലൂടെ തെറ്റിദ്ധാരണയില്‍ വീണു. താമസിയാതെ അവര്‍ക്ക് ശരിയായ ധാരണ കൈവരും. ഭൂരിപക്ഷം നേടുമെന്ന് കണക്കു കൂട്ടിയിരുന്ന പ്രദേശങ്ങളിലൊക്കെ അത് ലഭിച്ചെങ്കിലും പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തിയില്ല. പിന്നെ, മൂന്നു സ്ഥാനാര്‍ഥികളും ക്രിസ്ത്യാനികള്‍ ആയതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു. അത് തിരിച്ചടിയായി. എന്നാല്‍ ഹിന്ദുക്കളില്‍ നല്ല വിഭാഗവും വോട്ട് തന്നു.

  • ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണല്ലോ രാഷ്‌ട്രീയ എതിരാളികള്‍ പറയുന്നത്

തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറില്ല. പൊതു പ്രവര്‍ത്തനത്തിന് എംപിയും എംഎല്‍എയും ആകേണ്ട ആവശ്യമില്ല. അഞ്ച് വര്‍ഷക്കാലം യാതൊരു സ്ഥാനവുമില്ലാതെ എങ്ങനെ പൊതുപ്രവര്‍ത്തനം നടത്താമെന്നത് തെളിയിക്കും. 1987ല്‍ ഇതുപോലെ എണ്ണിപ്പറഞ്ഞ് തോല്‍പ്പിച്ചതാണ്. അന്ന് എല്ലാവരും പറഞ്ഞു പി.സി. ജോര്‍ജ്ജ് തീര്‍ന്നു. പിന്നീടെന്താണ് സംഭവിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ജയം തുടര്‍ന്നു. ഇനിയും ജോര്‍ജ്ജ് പൂഞ്ഞാറില്‍ത്തന്നെ ഉണ്ടാകും. ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്യും.  

  • അടുത്ത പദ്ധതികള്‍

അഞ്ച് വര്‍ഷവും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. എംഎല്‍എ അല്ലാത്തതിനാല്‍ വികസന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് രാഷ്‌ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുണ്ടാകും. എംഎല്‍എ ആയിരുന്നതിനെക്കാള്‍ കൂടുതല്‍ ശക്തിയോടെ സമയമെടുത്ത് കേരളത്തിലെ സര്‍ക്കാരിനെ ശരിയുടെ പാതയിലേക്ക് നയിക്കാനുള്ള ഇടപെടല്‍ നടത്തും. വെറുതെ ഭരിച്ച് പോകാമെന്ന് ആരും കരുതരുത്. ഭൂരിപക്ഷമുണ്ടെന്ന് കരുതി ആരെയും കക്കാന്‍ അനുവദിക്കില്ല. ജനപക്ഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്ന കാര്യം ആലോചനയിലുണ്ട്.  

സംസ്ഥാനത്ത് ബിജെപിക്കകത്ത് കോ ഓര്‍ഡിനേഷന്റെ കുറവാണ് വോട്ട് ചോരാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. ബിജെപി കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹര്യമുണ്ട്. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ കൊള്ളാം. ഉമ്മന്‍ചാണ്ടിയെ കൊണ്ട് ഇനി പറ്റുകയില്ല. ശക്തമായ നേതൃത്വമാണ് ആവശ്യം.  

Tags: keralaJihadi TerrorismJihadകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021അഭിമുഖംപിസി ജോര്‍ജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.