Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്ത ചൂടിന് ആശ്വാസമേകി വേനല്‍മഴ; ഇതുവരെ 31% കൂടുതല്‍, കൂടുതൽ മഴ പത്തനംതിട്ടയിൽ, കുറവ് കോഴിക്കോട്ട്

പതിവില്‍ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇത്തവണ മഴ കൂടിയത് വേനല്‍ചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളില്‍ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
May 8, 2021, 11:50 am IST
inKerala

ഇടുക്കി: സംസ്ഥാനത്ത് ഉരുകുന്ന ചൂടിന് ആശ്വാസമായി ഇടവിട്ടെത്തുന്ന വേനല്‍ മഴ. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 31 ശതമാനം മഴ കൂടുതലാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ലഭിക്കേണ്ടത് 16.11 സെ.മീ. മഴയാണ്, കിട്ടിയതാകട്ടെ 21.12 സെ.മീറ്ററും. ലക്ഷദ്വീപില്‍ 74 ശതമാനവും മഴകൂടി.

ഏറ്റവും അധികം മഴ കൂടിയത് പത്തനംതിട്ടയിലാണ് 88%, മഴ സാധാരണയിലും കുറഞ്ഞത് കോഴിക്കോട് ജില്ലയിലാണ് -15 ശതമാനം. മറ്റ് ജില്ലകളില്‍ ലഭിച്ച മഴ സെ.മീറ്ററില്‍(ബ്രായ്‌ക്കറ്റില്‍ കൂടുതല്‍ ലഭിച്ച മഴയുടെ അളവ് ശതമാനത്തില്‍)- കണ്ണൂര്‍- 142.5(75), എറണാകുളം- 24.56(65), കാസര്‍ഗോഡ്- 10.87(61), കോട്ടയം 37.87(56), മലപ്പുറം- 16.59(26), വയനാട്- 15.26(22), പാലക്കാട്- 15.5(21), ഇടുക്കി- 24.79(17), തിരുവനന്തപുംരം- 19.456(3), കൊല്ലം- 26.6(6), തൃശൂര്‍- 13.42(9), ആലപ്പുഴ 19.99(-3). മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് വേനല്‍ക്കാലമായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലത്ത് 7 ശതമാനം മഴയാണ് കൂടിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 2.24 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിലാകെ ലഭിച്ചത് 11.41 സെ.മീ. ആണ്. 409% മഴയാണ് ഈ സമയത്ത് മാത്രം കൂടിയത്.

പതിവില്‍ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇത്തവണ മഴ കൂടിയത് വേനല്‍ചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളില്‍ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്. ഇടിമിന്നലേറ്റുള്ള മരണവും ഈ വര്‍ഷം കൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നരമാസത്തിലധികമായി ഉച്ചവരെ കനത്ത ചൂടും പിന്നാലെ ശക്തമായ മഴയും ഇടിയുമാണ് അനുഭവപ്പെടുന്നത്.

അന്തരീക്ഷം മൂടി കെട്ടി നില്‍ക്കുന്നതിനാല്‍ പകല്‍ ചൂടിനും കുറവുണ്ട്. മണ്‍സൂണിന് മുന്നോടിയായുള്ള (പ്രീ മണ്‍സൂണ്‍) മഴ വരും ദിവസങ്ങളിലും രാജ്യത്തെമ്പാടും തുടരുമെന്നാണ് വിവിധ കാലവസ്ഥ വിദഗ്ധരുടെ നിഗമനം. മണ്‍സൂണ്‍ കാറ്റിനെ വരവേല്‍ക്കാനുള്ള പ്രകൃതിയുടെ തയ്യാറെപ്പിന്റെ ഭാഗമാണിത്. ഈ മാസം അവസാനത്തോടെ അറബിക്കടലിലടക്കം ന്യൂനമര്‍ദത്തിനും പിന്നാലെ ശക്തമായ മഴക്കും ഇത് വഴിയൊരുക്കാം.

Tags: pathanamthittakozhikodeRainSummer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.